Short Story

ആചാരങ്ങൾ വരുന്ന വഴികൾ

ആചാരങ്ങൾ വരുന്ന വഴികൾ!!!
***********

ആദ്യമായാണ് രാജാവ് ഗ്രാമത്തിലെത്തിയത്. സ്വീകരിക്കാനായി തങ്ങൾ വിളയിച്ച കാർഷികവിളകൾ സമ്മാനവുമായി ഗ്രാമീണർ നിരനിരയായി രാവിലെ മുതൽ കാത്തു നിൽക്കുന്നു. രാജാവെത്തി, സ്വീകരണ പരിപാടി ആരംഭിച്ചു.നിരയുടെ മുന്നിൽ നിന്ന ബ്രാഹ്മണ പണ്ഡിതൻ ഒരു കുട്ട മാമ്പഴവുമായി രാജാവിനെ വന്ദിക്കാനായി മുന്നോട്ടടുത്തു. സന്തോഷ ചിത്തനായി രാജാവും.കൃത്യം ആ സമയത്ത് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ഒരു കൊതുക് ബ്രാഹ്മണന്റെ ആസനത്തിൽ ആഞ്ഞ് കുത്താൻ തുടങ്ങി. ആദ്യമൊക്കെ സഹിച്ചെങ്കിലും വേദന സഹിക്കാനാവാതെ വന്നപ്പോൾ അയാൾ അറിയാതെ നിലവിളിച്ചു പോയി.പക്ഷെ രാജ ഭയം കൊണ്ടാവണം ശബ്ദം പുറത്തു വന്നില്ല. എങ്കിലും അദ്ദേഹമറിയാതെ കുട്ട താഴെ വച്ച് ആസനത്തിലിരുന്ന കൊതുകിനെ അടിച്ചു കൊന്നു. ശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാമ്പഴകുട്ട കയ്യിലെടുത്ത് ഭയ ഭവ്യതയോടെ രാജാവിന് സമ്മാനിച്ചു.അടിയുടെ ശബ്ദവും മാമ്പഴകുട്ട തറയിൽ വച്ചതുമൊക്കെ കണ്ട് രാജാവ് തെല്ലൊന്ന് അമ്പരന്നിരുന്നു. നാട്ടുനടപ്പെന്ന് കരുതി അദ്ദേഹം സമാധാനിച്ചു.’ സാംസ്ക്കാരിക വൈവിധ്യം’ എന്ന പദമായിരിക്കും അദ്ദേഹത്തിനപ്പോൾ ഓർമ്മ വന്നത്. ഒരു പക്ഷേ, ഈ നാട്ടിൽ ഇങ്ങനെയായിരിക്കാം!

സമ്മാന സമർപ്പണത്തിന്റെ രീതിശാസ്ത്രം പിന്നിൽ നിന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും മുൻപ് രാജാവിന് സമ്മാനം കൊടുത്ത് പരിചയമുള്ളവരല്ല. ബ്രാഹ്മണൻ കാട്ടിക്കൂട്ടിയതൊക്കെ അവരും അക്ഷരംപ്രതി പാലിക്കാൻ തുടങ്ങി. പിന്നാലെത്തിയ ആളുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു ചക്കയായിരുന്നു. രാജാവിന്റെ മുന്നിലെത്തിയതും ചക്ക തറയിൽ വച്ച് അയാൾ തിരിഞ്ഞ് നിന്ന് സ്വന്തം ആസന മർദ്ദനം നടത്തി.ശേഷം ചക്കയെടുത്ത് രാജാവിന് സമ്മാനിച്ചു. പിറകെ വന്നവരെല്ലാം ഈ രീതി പിന്തുടർന്നു. സമ്മാനദാനത്തിന് ഐകരൂപ്യം! രാജാവിനും ആശ്വാസം!

പിന്നീടങ്ങോട്ട് വിശിഷ്ട വ്യക്തികളെ ആദരിക്കുമ്പോഴൊക്കെ പ്രസ്തുത ഗ്രാമത്തിൽ ഇതൊരു ചടങ്ങായിത്തീർന്നു.പുതിയ തലമുറകൾ ആചാരത്തെ ആവേശത്തോടെ വാരിപ്പുൽകി.
ഏതാണീ ഗ്രാമം?ഏതു ഗ്രാമവുമാകാം. ഏതാണീ ആചാരം?ഏതാചാരവുമാകാം. പക്ഷേ, നാമിവിടെ നേരിൽക്കാണുന്നത് അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും അടിസ്ഥാന വ്യാകരണമാണ്. മിക്ക അന്ധവിശ്വാസങ്ങളും അർത്ഥമറിയാതെ ആലപിക്കപ്പെടുന്ന സംഘ ഗാനങ്ങളാണ്. കൈമാറിക്കിട്ടുന്ന ഒരു പകർച്ചവ്യാധികൾ പോലെയാണവ. വാർക്കപ്പണിയിൽ കോൺക്രീറ്റു കൂട്ടി ചട്ടിയിൽ കൈ മാറുന്നതു പോലെയാണ് ഇത്തരം വിശ്വാസങ്ങൾ തലമുറകളിലേക്ക് പകരുന്നത്.മുതുമുത്തശ്ശൻ ചട്ടിയെടുത്ത് മുത്തശ്ശന് കൈമാറുന്നു, വാശിയോടെ മകനത് പേരക്കുട്ടിയുടെ തലയിൽ വെക്കുന്നു. ഏവരും ജീവിതാന്ത്യം വരെ അത് ചുമക്കുന്നു. ചുമക്കുന്നതിൽ അഭിമാനിക്കുന്നു. ചട്ടിയിലെന്തെന്ന് മാത്രം ആരും പരിശോധിക്കുന്നില്ല.

(രവിചന്ദ്രൻ.സിയുടെ “വെളിച്ചപ്പാടിന്റെ ഭാര്യ
അന്ധവിശ്വാസത്തിന്റെ
അറുപത് മലയാള വർഷങ്ങൾ” എന്ന പുസ്തകത്തിൽ നിന്ന്)

Advertisements

Categories: Short Story

Tagged as: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s