Motivational

ഒരു പരുന്തിനെ പോലെ ആവുക

ഒരു പരുന്തിനെ പോലെ ആവുക..

🔅 നിങ്ങൾക്ക് ഉയരങ്ങളെ കീഴടക്കണം എങ്കിൽ ഒരു പരുന്തായി മാറുവാൻ ശ്രമിക്കുക. ഒരിക്കലും ഒരു തത്തയാവാതിരിക്കുക. തത്ത ഒരുപാട് സംസാരിക്കും. എന്നാൽ അതിനൊരിക്കലും ഉയരത്തിൽ പറക്കാനാകില്ല. പരുന്ത് ഒരിക്കലും സംസാരിക്കില്ല പക്ഷേ അത് ഉയരങ്ങളെ കീഴടക്കും. ഒപ്പം മറ്റുള്ള പക്ഷികളുടെ രാജാവായി വാഴുകയും ചെയ്യുന്നു. വിജയിക്കാനായി ഒരു പരുന്തിൽ നിന്ന് പഠിക്കേണ്ട, നിങ്ങളുടെ ജീവിതത്തിലേക്ക് പകർത്തേണ്ട കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1) പരുന്ത് എപ്പോഴും ഒറ്റക്കാണ് പറക്കുക
പരുന്ത് എപ്പോഴും ഒറ്റക്കാണ് പറക്കുക ഒപ്പം മറ്റു പക്ഷികളെ അപേക്ഷിച്ച് വളരെ ഉയരത്തിലും. പരുന്ത് ഒരിക്കലും ചെറിയ പക്ഷികളോടൊപ്പം പറക്കാറില്ല. ഇതിൽ നിന്ന് വലിയൊരു പാഠം നിങ്ങൾക്ക് പഠിക്കാനുണ്ട്. എപ്പോഴും ഒറ്റക്ക് നടക്കുക. കാരണം ഈ സമയത്താണ് നിങ്ങൾക്ക് നിങ്ങളെ കണ്ടെത്തുന്നതിനുള്ള അവസരം ലഭിക്കുക.

2)പരുന്തിൻറെ കാഴ്ച വളരെ വ്യക്തമായിരിക്കും.
പരുന്തിന് അതിൻറെ ഇരയെ 5 കിലോമീറ്റർ ദൂരെ നിന്ന് വരെ കാണാനാകും. തന്റെ ഇരയെ പരുന്ത് ഒരിക്കൽ കണ്ടെത്തിയാൽ പിന്നെ വഴിയിൽ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും അതിനെ പിടികൂടാതെ ഒരിക്കലും പിൻമാറില്ല. ഇതുപോലെയായിരിക്കണം നിങ്ങളും ചെയ്യേണ്ടത്. നിങ്ങൾ ആദ്യം നിങ്ങളുടെ ലക്ഷ്യം കണ്ടെത്തൂ. അതിനു ശേഷം നിങ്ങളുടെ യാത്രയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ആ ലക്ഷ്യം നേടാതെ ഒരിക്കലും പിൻതിരിഞ്ഞു നടക്കരുത്.

3) പരുന്ത് എപ്പോഴും ജീവനുള്ള ഇരയെ മാത്രമാണ് ഭക്ഷിക്കുക.
പരുന്ത് എപ്പോഴും ജീവനുള്ള ഇരയെയാണ് തേടുന്നത്. അത് ഒരിക്കലും മരിച്ച ഇരയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കില്ല. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ ഭൂതകാലം എങ്ങനെയോ ആവട്ടെ അത് മരിച്ചു പോയതാണ്. അതു കൊണ്ടു തന്നെ മരണമടഞ്ഞ അത്തരം ചിന്തകളിൽ വ്യാകുലപ്പെട്ടു ഇരിക്കാതെ വരാൻ പോകുന്ന നല്ല സമയത്തെ വരവേൽക്കൂ… നിങ്ങളുടെ ഭൂതകാല അനുഭവങ്ങളുടെ സ്ഥാനം ഭൂതകാലത്തിൽ തന്നെയാണ്. അതിനെ ഒരിക്കലും വർത്തമാനകാലത്തിലേക്ക് കൊണ്ടു വരരുത്. ഇനി അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഭൂതകാലം ഒരിക്കലും നിങ്ങളെ വർത്തമാനകാലത്തിൽ തുടരാൻ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഭൂതകാലത്തിൻറെ ഓർമകളെയും, അനുഭവങ്ങളെയും അവിടെ തന്നെ കുഴിച്ചുമൂടുക.

4) മഴയത്ത് എല്ലാ പക്ഷികളും തങ്ങളുടെ കൂട്ടിനുള്ളിൽ അഭയം തേടുമ്പോൾ പരുന്ത് ആ മഴയെ ആസ്വദിക്കുകയാണ് ചെയ്യുന്നത്.
മഴയുടെയും കാറ്റിന്റെയും ഒപ്പം പരുന്ത് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുന്നു. അങ്ങനെ പറന്ന്, പറന്ന് അത് മേഘങ്ങൾക്കും മുകളിലാകുന്നു. ഇതിൽ നിന്ന് വലിയൊരു പാഠം നിങ്ങൾക്ക് പഠിക്കാനുണ്ട്. നിങ്ങൾക്ക് മുന്നിൽ വരുന്ന പ്രതിസന്ധികളെ ആസ്വദിക്കാൻ പഠിക്കൂ.അതിലെ അവസരങ്ങളെ കണ്ടെത്തൂ. നെപ്പോളിയൻ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ” എല്ലാ പ്രശ്നങ്ങളും ഓരോ അവസരങ്ങളുമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്” എന്ന്.ആ അവസരങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ.

5) പരുന്ത് എപ്പോഴും അതിന്റെ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്ന് പുറത്താക്കുന്നു.
കാരണം ആ കുഞ്ഞുങ്ങൾ അവിടെയിരിക്കാൻ ആഗ്രഹിച്ചാൽ അവർ അവിടെ തന്നെ നിന്നു പോകും. അതിനാൽ അവയെ അവയുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടത്തി പരുന്ത് തന്റെ കുഞ്ഞുങ്ങളെ പറക്കാൻ പരിശീലിപ്പിക്കുന്നു. പക്ഷേ നമ്മൾ മനുഷ്യന് ഒരിക്കലും അത് മനസ്സിലാകില്ല. നിങ്ങൾ എത്രത്തോളം കംഫർട്ട് സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം ഭാവിയിൽ ഡിസ്കംഫേർട്ടായി മാറും.

🔅 ഇരിക്കുന്ന ചില്ലയുടെ ബലത്തേക്കാൾ അധികം നമ്മുടെ ചിറകുകളിൽ വിശ്വാസമർപ്പിക്കാം.
ഇന്നലെകൾ നമുക്ക് സമ്മാനിച്ച അപ്രിയമായ ഓർമ്മകളെ ഇളക്കി മാറ്റി, നമ്മെ പിന്നോട്ടു വലിക്കുന്ന,
ഉയർന്നു പറക്കാൻ തടസ്സം നിൽക്കുന്ന മുൻധാരണകളെ പറിച്ചു കളയാം.
ഒരു പരുന്തിനെപ്പോലെ നമുക്കും പുതുസ്വപ്നങ്ങളുടെ ആകാശങ്ങളിൽ പറന്നുയരാം…
വിജയത്തിന്റെ ഗിരി ശൃംഗങ്ങളെക്കാൾb സന്തോഷത്തിന്റെ മേഘങ്ങൾ വിഹരിക്കുന്ന ആകാശം നമ്മളെ കാത്തിരിക്കട്ടെ…
🔅

Author: Unknown | Source: WhatsApp

Advertisements
Advertisements

Categories: Motivational

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s