ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ
ചന്ദനകാറ്റേ…
ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല (2)
കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ
ചന്ദനകാറ്റേ…
അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
നീ ഏകാമോ
ചന്ദനകാറ്റേ…
Advertisements
Music: എസ് പി വെങ്കടേഷ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: പീലു
Film : ഭീഷ്മാചാര്യ
Advertisements
Leave a Reply