
7 മക്കളുടെ പിതാവായ ആലപ്പുഴ കാട്ടുരുള്ള ജോണിക്കുട്ടി രാവിലെ ഭാര്യ ഷേർലി ടീച്ചറുമായി പള്ളിയിൽ പോയപ്പോൾ കാർ വന്നിടിച്ചുഉണ്ടായ അപകടത്തിൽ നിര്യാതനായി. ഭാര്യ ഷേർലി ആശുപത്രിയിൽ icu ൽ അഡ്മിറ്റ് ആണ്.
ഞാൻ കെസിബിസി പ്രോലൈഫ് സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ ഒന്നിച്ചു ഒത്തിരി ശുശ്രുഷകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. 🔸ചങ്ങനാശ്ശേരി വിവാഹഒരുക്ക സെമിനാറിൽ പല പ്രാവശ്യം വലിയ കുടുംബങ്ങളുടെ അനുഭവം ഷെയർ ചെയ്യാൻ ഷേർലി ടീച്ചർ വന്നിട്ടുണ്ട്.
🔸2013 ൽ കൃപ പ്രോലൈഫിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ ജോണിക്കുട്ടിയും ഷേർലിയും അന്നുണ്ടായിരുന്ന 5 മക്കളുമായി വന്ന് വലിയ കുടുംബങ്ങളുടെ സന്തോഷം പങ്ക് വെച്ചിരുന്നു. ഇപ്പോൾ അവർക്ക് 7 മക്കളാണുള്ളത്.
🙏പ്രിയ സുഹൃത്ത് ജോണിക്കുട്ടിയുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു.
🙏ടീച്ചർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ വലിയ കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ.
- എബ്രഹാം പുത്തൻകളം
Leave a Reply