Advertisements

Hitler Song Lyrics | Kithachethum Katte…

ഹേയ്..അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ
കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ
കൂടു തുറന്നു പറന്നിടുമൊരു ഞൊടി
ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും
അതുവഴി ഇതുവഴി പലവഴി പരതിയും
ഒടുവിലതലനുര ചിതറിയ പറവകളായ്…

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ
മണിത്തുമ്പപ്പൂവിൻ തേനും തായോ

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ
ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം
മണിത്തുമ്പപ്പൂവിൻ തേനും തായോ
ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

ഓലോലം തുടിച്ചു പാടാം
ഓലക്കം മദിച്ചൊന്നാടാം
മാണിക്യ ചിറകിലേറാം
മാമ്പൂവും തിരഞ്ഞു പാറാം

മനസ്സിലൊരുത്സവമല്ലേ
മതി മറന്നേറുകയല്ലേ

ഹേയ്..അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ
കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ
കൂടു തുറന്നു പറന്നിടുമൊരു ഞൊടി
ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും
അതുവഴി ഇതുവഴി പലവഴി പരതിയും
ഒടുവിലതലനുര ചിതറിയ പറവകളായ്…

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ
ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

ആ…ആ…ധിരനാ…ധിരനാ…
ധിരനാ ധിരനാ ധിരനാ ധിരനാ ആ…

കണ്ണാടി പോൽ തുള്ളാടുമീ
വിണ്ണാറ്റിൽ നീന്തി വരാം
മിന്നാടുമീ പൊൻമീനുമായ്
കൂത്താടിയാടി വരാം

അന്തി മിനുങ്ങും പൂന്തണലിൽ
ചന്തമിണങ്ങും ചാന്തണിയാം
കൊഞ്ചലുമായി പൂങ്കനവിൻ
മഞ്ചലിലേറി പാഞ്ഞുയരാം

ഒരു നറുമുത്തായ്
മനസ്സിന്റെ മണിച്ചെപ്പിൽ
കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും
കുണുങ്ങിയു മലഞ്ഞു വരാം
തന ധുംതന ധുംതന

ഓ…അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ
കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ
കൂടു തുറന്നു പറന്നിടുമൊരു ഞൊടി
ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും
അതുവഴി ഇതുവഴി പലവഴി പരതിയും
ഒടുവിലതലനുര ചിതറിയ പറവകളായ്…

പൂമാനത്തെ പൊൻതാരമായി
മിന്നായം മിനുങ്ങി നിൽക്കാം
കുഞ്ഞോർമ്മയിൽ സന്തോഷമായ്
സ്വർലോകം പണിതുയർത്താം

ചന്ദ്രിക ചിന്തും പാൽക്കടലിൽ
ചന്ദനവർണ്ണ തോണിയുണ്ടോ
മഞ്ഞണിമേഘ താഴ്വരയിൽ
കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ

തനി തങ്കത്തിടമ്പെടുക്കുന്ന
മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി
ഉലകൊന്നായ് വലം വെച്ചിടാം
തന ധുംതന ധുംതന

ഓ…അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ
കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ
കൂടു തുറന്നു പറന്നിടുമൊരു ഞൊടി
ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും
അതുവഴി ഇതുവഴി പലവഴി പരതിയും
ഒടുവിലതലനുര ചിതറിയ പറവകളായ്…

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ
ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം
മണിത്തുമ്പപ്പൂവിൻ തേനും തായോ
ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

ഓലോലം തുടിച്ചു പാടാം
ഓലക്കം മദിച്ചൊന്നാടാം

മാണിക്യ ചിറകിലേറാം
മാമ്പൂവും തിരഞ്ഞു പാറാം

മനസ്സിലൊരുത്സവമല്ലേ

മതി മറന്നേറുകയല്ലേ

അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ
കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ
കൂടു തുറന്നു പറന്നിടുമൊരു ഞൊടി
ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും
അതുവഴി ഇതുവഴി പലവഴി പരതിയും
ഒടുവിലതലനുര ചിതറിയ പറവകളായ്…

Advertisements
Advertisements

Posted

in

,

by

Comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: