Advertisements

വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

Nelson MCBS

വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

സൈമണി എന്ന് പറഞ്ഞാൽ എന്താണെന്നറിയാമോ?

ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് സൈമണി എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ അപ്പസ്തോലപ്രവർത്തനങ്ങളിൽ എട്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന സൈമൺ (ശിമയോൻ) എന്ന വ്യക്തിയുടെ പേരാണ് ഇതിന് ലഭിച്ചത്. ആദിമസഭയിൽ ശ്ലീഹന്മാരായ പത്രോസും യോഹന്നാന്നും വിശ്വാസികളുടെ മേൽ കൈവച്ച് അവർക്ക് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതു കണ്ട സൈമൺ, അവർക്കുണ്ടായിരുന്ന ഈ വരം തന്റെ പണം സ്വീകരിച്ചു കൊണ്ട് തനിക്ക് നൽകാൻ ആവശ്യപ്പെടുന്നു.അതിൽ നിന്നാണ് ഈ തെറ്റിന് അയാളുമായി ബന്ധപ്പെട്ട പേരു ലഭിച്ചത്.

പതിനൊന്നാം നൂറ്റാണ്ടിൽ യോഗ്യതകൾ നോക്കി അല്ലാതെ, കൂടുതൽ പണം ആര് നൽകുന്നോ അവർക്ക് സഭയിലെ പദവികൾ ലഭിക്കും എന്ന അവസ്ഥ വന്നു. ഉയർന്ന സ്ഥാനങ്ങൾ പണക്കാരുടെയും ശക്തരുടെയും കൈകളിലായി. മെത്രാന്മാരെ നിയമിക്കുന്നത് സമൂഹത്തിൽ സ്വാധീനമുള്ള കുടുംബങ്ങളാണെന്ന നില വന്നു. പോപ്പിനെ എതിർത്തുകൊണ്ട് ആന്റിപോപ്പിനെ പോലും ഇറക്കാൻ തുടങ്ങി.

വിശുദ്ധ പീറ്റർ ഡാമിയൻ പ്രാർത്ഥനയാലും ശക്തമായ എഴുത്തിനാലും തന്റെ പ്രവൃത്തികളാലും, പതിനൊന്നാം നൂറ്റാണ്ടിൽ സൈമണിയെയും വൈദികർക്കിടയിലെ അലസതയെയും ബ്രഹ്മചര്യം അനുവർത്തിക്കുന്നതിൽ കാണിച്ചു വന്ന അലംഭാവത്തെയും പ്രതിരോധിച്ച് ധാർമിക നവീകരണം സഭയിൽ നടപ്പാക്കാൻ ശ്രമിച്ച നവോത്ഥാനനായകനാണ്.

ഞെരുക്കത്തോടെ തുടക്കം

പാരമ്പര്യമഹിമയുള്ള, കുലീനമായ തലമുറയിൽ ആണ് ജനനമെങ്കിലും പീറ്റർ ഒണെസ്റ്റി ഒരു പാവപ്പെട്ട കുടുബത്തിലെ അനേകമക്കളിൽ ഏറ്റവും ഇളയവനായിരുന്നു. 1007ൽ ഇറ്റലിയിലെ റവേന്നയിലാണ് പീറ്റർ ജനിച്ചത്. ബാല്യത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതുകൊണ്ട് തന്റെ ഒരു മൂത്ത സഹോദരന്റെ വീട്ടിൽ വളരേണ്ടി…

View original post 514 more words


Posted

in

by

Tags:

Comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: