Category: Funny

എന്താല്ലേ നമ്മൾ ആണുങ്ങൾ

എന്താല്ലേ നമ്മൾ ആണുങ്ങൾ…
******-*****.

*സുന്ദരി x സുന്ദരൻ
കാമുകി x കാമുകൻ
വഞ്ചകി x വഞ്ചകൻ
കുമാരി x കുമാരൻ
ശ്രീമതി x ശ്രീമാൻ
പണക്കാരി x പണക്കാരൻ

പക്ഷേ….
അഹങ്കാരി x ???? 😂

ഇതാ പറയുന്നേ …
ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്…!!😊
ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ “അഹങ്കാരൻ” എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌….

അതുപോലെ….
വായാടി × ??? (വായാടൻ ഇല്ല),
തല്ലുകൊള്ളി × ??? (തല്ലുകൊള്ളൻ ഇല്ല), വായനോക്കി × ??? (വായനോക്കൻ ഇല്ല)

എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്….. 🤣🤣
അതുപോലെ ഉത്തമൻ x??? (ഉത്തമി ഇല്ല)
പാവം നമ്മൾ ആണുങ്ങൾ, ചീത്ത പ്പേര് കേപ്പിക്കാതെ ഇങ്ങനെയങ്ങു പോയാൽ മതിയാരുന്നു..�

……. എന്താ ല്ലെ നമ്മൾ ആണുങ്ങൾ………
😀😀😀😀😀😀

Author: Unknown | Source: WhatsApp 

Advertisements

ഒരു മനസ്സമ്മത ചടങ്ങ്

പള്ളിയിൽ ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു.

പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു..

ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു..

മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്..

ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്..l

ഹാൾ നിശബ്ദമായി..

പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി..
അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..!

ഒരു അമ്പരപ്പോടെ എല്ലാവരുടെയും ശ്രദ്ധ ആ അമ്മയിലേക്കും കുഞ്ഞിലേക്കും തിരിഞ്ഞു..

യുവതിയേം കുഞ്ഞിനേയും കണ്ട വധു വരന്റെ കരണക്കുറ്റിക്കു തന്നെ കൊടുത്തു ഒരെണ്ണം..
നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..?

വരന്റെ അമ്മ ബോധം കെട്ടു വീണു..

എന്നാലും ചെറുക്കൻ ആളു മോശമല്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചർച്ച ചെയ്യുന്നുണ്ടായിരുന്നു..

ചൂടു പിടിച്ച അന്തരീക്ഷത്തിന് അയവു വരുത്താൻ കാരണവൻമാർ രണ്ടു കൂട്ടരേയും സമാധാനിപ്പിച്ചു നടക്കുന്നതും ആ ബഹളത്തിൽ കാണുന്നുണ്ടായിരുന്നു.

ഈ സമയം പുരോഹിതൻ കുഞ്ഞുമായി വന്ന യുവതിയോടു ചോദിച്ചു..

എന്താ കുട്ടീ കുട്ടിക്ക് പറയാനുള്ളത്..?

എനിക്കൊന്നും പറയാനില്ല ഫാദർ പിറകിൽ നിന്നിട്ട് ഒന്നും കാണാനും കേൾക്കാനും വയ്യ..
അതാ മുന്നിൽ വന്നു നില്ക്കാമെന്ന് വിചാരിച്ചത്..

Advertisements

ചെവി

ചെവി

ഒരു മനുഷ്യന്റെ മുഖത്തെ ഏറ്റവും അവഗണിക്കപ്പെട്ട അവയവം ഏതാണെന്ന് ചോദിച്ചാൽ, ചെവികൾ എന്നൊരു ഉത്തരമേയുള്ളു!

കണ്ണുകളെയും, ചുണ്ടുകളെയും, മൂക്കിനെയും, പല്ലുകളെയും വർണ്ണിച്ചെഴുത്തുന്ന മഹാകവികൾ ചെവികൾക്ക് മാത്രം പ്രാധാന്യം കൊടുക്കാഞ്ഞതെന്തേ!?

പറയുമ്പോൾ പഞ്ചേന്ദ്രിയത്തിൽ പെട്ടത് തന്നെ; എന്നാൽ ചെയ്യുന്നത് മുഴുവൻ അടിമപ്പണിയാണ്.

കണ്ണും, മൂക്കും, ചുണ്ടും എല്ലാംകൂടി മുഖത്തുകേറി ഞെളിഞ്ഞിരുന്നപ്പോൾ, സ്ഥലക്കുറവ് മൂലം അരികുകളിലേക്ക് ഒതുക്കപ്പെട്ടവർ.

കാഴ്ചക്കുറവിന് വെക്കുന്ന കണ്ണടയുടെ ഭാരം മുഴുവൻ താങ്ങുന്നവർ…

മാസ്‌ക് വെക്കുമ്പോൾ വലിഞ്ഞു മുറുകുന്നവർ…

ഹെൽമറ്റ് വെക്കുമ്പോൾ ഞെരിച്ചു അമരുന്നവർ…

മുഖത്തിന് ചന്തം കൂട്ടാൻ വേണ്ടി കുഞ്ഞുംനാളിലേ കുത്തി ഓട്ടയാക്കപ്പെടുന്നവർ…

കുത്തിയ മുറിവ് അടഞ്ഞു പോകാതിരിക്കാനായി സ്വർണത്തിന്റെ ഭാരം പേറേണ്ടി വരുന്നവർ

കണക്ക് തെറ്റിച്ചതിന്റെ പേരിൽ പിടിച്ചു തിരിച്ചത് എത്രയോ പേർ …

ഒരുറുമ്പിനെ പോലും നോവിക്കാതിരുന്നിട്ടും, അടിച്ചു ചെവിക്കുറ്റി പൊട്ടിക്കും, ചെവിക്കല്ല് ഇളക്കും എന്നൊക്കെ ഭീഷണി കേൾക്കേണ്ടി വരുന്നവർ…

തോളിൽ കേറി ഇരിക്കുന്നവർ, കടിയ്ക്കുമോ എന്ന ഭയത്താൽ ഓരോ നിമിഷവും ഉള്ളുരുകി ജീവിക്കേണ്ടി വരുന്നവർ…

വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ പെൻസിലും പേനയും വിരലും കൊണ്ട് കുത്തും, ഇളക്കലും നേരിടേണ്ടി വരുന്നവർ…

എല്ലാം സഹിച്ചിട്ടും ഉടമസ്ഥന്റെ ശ്രദ്ധക്കുറവിന് ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി പുറത്തു കളഞ്ഞു എന്നു പഴി കേൾക്കേണ്ടി വരുന്നവർ…


നമ്മുടെ ചെവിയെ നമുക്ക് സംരക്ഷിക്കാം….നല്ലത് കേൾക്കുക… നല്ലത് കേൾപ്പിക്കു…

Advertisements