Category: Lyrics

Nilave Mayumo… Lyrics Malayalam

നിലാവേ മായുമോ
കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്
ഇതൾ മാഞ്ഞോരോർമ്മയെല്ലാം
ഒരു മഞ്ഞുതുള്ളിപോലെ
അറിയാതലിഞ്ഞു പോയ്

(നിലാവേ…)

മുറ്റം നിറയെ മിന്നിപ്പടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മിൽ കൊതിച്ചും
കൊഞ്ചി കളിയാടി നമ്മൾ
നിറം പകർന്നാടും നിനവുകളെല്ലാം
കതിരാണിഞ്ഞൊരുങ്ങും മുൻപേ ദൂരേ ദൂരേ
പറയാതെയങ്ങു നീ മാഞ്ഞു പോയില്ലേ

(നിലാവേ…)

ലില്ലി പപ്പാ ലോലി ലില്ലി പാപ്പ ലോലി

നീല കുന്നിൻ മേൽ
പീലി കൂടിൻ മേൽ
കുഞ്ഞു മഴ വീഴും നാളിൽ
ആടി കൂത്താടും മാരി കാറ്റായ് നീ
പിന്നിലിതിലേ പറന്നു
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീഴും
വെറും മണ്ണിൽ വെറുതെ പൊഴിഞ്ഞു ദൂരേ ദൂരേ
അതുകണ്ടു നിന്ന് നിനയാതെ നീ ചിരിച്ചു

(നിലാവേ…)

Advertisements

Nilave Mayumo… Lyrics Malayalam

Ennodenthinee Pinakkam – Lyrics

എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരുന്നു
നീ ഒരു നോക്കു കാണാന്‍ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

(എന്നോടെന്തിനീ… )

മൈക്കണ്ണെഴുതിയൊരുങ്ങി…
ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരി മഞ്ഞൾ കുറിവരച്ചു
കണ്ണിൽ കാർത്തിക ദീപം കൊളുത്തി
പൊൻകിനാവിൻ ഊഞ്ഞാലിൽ
എന്തേ നീ മാത്രമാടാൻ വന്നില്ല

(എന്നോടെന്തിനീ… )

കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍
പടിപ്പുരയോളം ചെല്ലും
കാൽത്തളക്കിലുങ്ങാതെ നടക്കും,
ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടീല്ല
എന്തേ എന്നേ നീ തേടി വന്നീല

(എന്നോടെന്തിനീ… )

Advertisements

Padam Pootha Kalam… Lyrics Malayalam

പാടം പൂത്തകാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തു നിന്നു
കിന്നാരം ചൊല്ലി നീ വന്നു

(പാടം പൂത്ത..)

ഓണത്തുമ്പത്തൊരു ഊഞ്ഞാലുകെട്ടി
നീ ഓണപ്പാട്ടൊന്നു പാടി
പാടം കൊയ്യുമ്പോൾ പാടാൻ പനംതത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തു പോയി തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം

(ആ ആ ആ… പാടം പൂത്തകാലം….)

ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോൾ
ഗ്രാമം മിഴി പൂട്ടുമ്പോൾ
പാടിതീരാത്ത പാട്ടുമായി
സ്വപ്നത്തിൻ വാതിലിൽ വന്നവളെ
നറു തേൻ മൊഴിയേ ഇനീ നീ അറിയൂ
ഹൃദയം പറയും കഥ കേൾക്കൂ

(ആ ആ ആ… പാടം പൂത്തകാലം….)

Texted by Leema Emmanuel

Kathil Thenmazhayay… Lyrics Malayalam

കാതിൽ തേന്മഴയായ് പാടൂ കാറ്റേ…

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)

കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ

മധുരമായ് പാടും മണിശംഖുകളായ്

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

 

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും

പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)

ഒരുക്കുന്നു കൂടൊന്നിതാ ആ …..

ഒരുക്കുന്നു കൂടൊന്നിതാ

മലർക്കൊമ്പിലേതോ കുയിൽ

കടൽപെറ്റൊരീ മുത്തു ഞാനെടുക്കും

(കാതിൽ…)

 

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌

മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)

ഒരു നാടൻപാട്ടായിതാ ….

ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ

കടൽത്തിരയാടുമീ തീമണലിൽ

(കാതിൽ…)

Texted by Elsa Mary Joseph

Advertisements

Malare Maunama… Lyrics Malayalam

മലരേ… മൗനമാ…

മലരേ… മൗനമാ…
മൗനമേ.. വേദമാ…
മലർകൾ… പേശുമാ..
പേസിനാൽ ഓയുമാ അൻപേ
മലരേ.. മൗനമാ…
മൗനമേ.. വേദമാ…


പാതി ജീവൻ കൊണ്ട് ദേഗം
വാഴ്ത് വന്തതോ …ആ…
മീതി ജീവൻ എന്നൈ പാർത്തു പോതു വന്തതോ..
ഏതോ സുഗം ഉള്ളൂരുതേ
ഏനോ.. മനം തള്ളാടുതെ
ഏതോ സുഗം ഉള്ളൂരുതേ
ഏനോ.. മനം തള്ളാടുതെ
വിരൽകൾ തൊടവാ..
വിരുന്തയ്‌ പെറവ…
മാർബോട്‌ കൺകൾ മൂടവാ…
മലരേ.. മൗനമാ..
മലർകൾ… പേസുമാ…

 

കനവ് കണ്ട് എന്തെൻ കൺകൾ മൂടി കിടന്തേൻ…
കാട്രൈ പോലെ വന്ത് കൺകൾ മെല്ലെ തിറന്തേൻ..
കാട്രേ എന്നൈ കിള്ളാതിര്
പൂവേ എന്നൈ തള്ളാതിര്
കാട്രേ എന്നൈ കിള്ളാതിര്
പൂവേ എന്നൈ തള്ളാതിര്
ഉറവേ ഉറവേ
ഉയിരിൻ ഉയിരേ
പുതു വാഴ്‌കൈ തന്ത വള്ളലേ
മലരേ മൗനമാ..
മൗനമേ വേദമാ……
മലർകൾ… പേസുമാ
പേസിനാൽ ഓയുമാ അൻപേ
മലരേ.. മൗനമാ..
മൗനമേ വേദമാ….

Texted by Elsa Mary Joseph

Advertisements

Pookkalam Vannu Pookkalam… Lyrics

പൂക്കാലം വന്നു പൂക്കാലം…

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

കുരുന്നിലകൊണ്ടെൻ മനസ്സിൽ
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറു മഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിൻറെ തളിർച്ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ
കുറുക്കുത്തി മുല്ല

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ
പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ

ഉടയും കരിവളതൻ ചിരിയും നീയും
പിടയും കരിമിഴിയിൽ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമ്മുക്കുറങ്ങാൻ കിടക്ക നീർത്തും
താലോലമാലോലമാടാൻ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

പൂങ്കാറ്റിനുളളിൽ പൂ ചൂടിനിൽക്കും
പൂവാകയിൽ നാം പൂമേട തീർക്കും
പൂങ്കാറ്റിനുളളിൽ പൂ ചൂടിനിൽക്കും
പൂവാകയിൽ നാം പൂമേട തീർക്കും

ഉണരും പുതുവെയിലിൻ പുലരികൂടിൽ
ആദൃം നറുമലരിൻ ഇതളിൻ ചൂടിൽ
പറന്നിറങ്ങും ഇണക്കിളി നിൻ
കുരുന്നുതൂവൽ പുതപ്പിനുള്ളിൽ
തേടുന്നു തേടുന്നു വേനൽ കുടിൽ
ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലും

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

കുരുന്നിലകൊണ്ടെൻ മനസ്സിൽ
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറു മഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിൻറെ തളിർച്ചില്ലത്തുമ്പിൽ
കുരുങ്ങുന്നു മെല്ലെ
കുറുക്കുത്തി മുല്ല

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

Texted by Elsa Mary Joseph

 

Advertisements

Pookkaalam Vannu Pookkaalam… Lyrics

Advertisements

Song : Pookkalam
Singers : Unnimenon,Chithra
Lyrics : Bichu Thirumala
Music : Balakrishnan
Film : GOD FATHER (1991)

Pookkalam – Unnimenon, Chithra

Devasangeetham Neeyalle… Lyrics Malayalam

ദേവ സംഗീതം നീയല്ലേ ദേവീ വരൂ വരൂ…

ദേവ സംഗീതം നീയല്ലേ ദേവീ വരൂ വരൂ
തേങ്ങുമീ കാറ്റ്‌ നീയല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീയല്ലേ നുകരാൻ ഞാൻ ആരോ
ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീമണ്ണിൽ
നിന്നോർമ്മയിൽ ഞാനേകനായി നിന്നോർമ്മയിൽ ഞാനേകനായി

തേങ്ങുമീ കാറ്റ്‌ നീയല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീയല്ലേ നുകരാൻ ഞാൻ ആരോ

ചിലു ചിലും സ്വരനോപുരം ദുര ശിഞ്ചിരം പൊഴിയുമ്പോൾ
ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയസംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ

തേങ്ങുമീ കാറ്റ്‌ നീയല്ലേ തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മയെന്നിൽ നിറയുമ്പോൾ
ജനനമെന്ന കഥകേൾക്കാൻ തടവിലായതെന്തേ നാം
ജീവരാഗ മധു തേടി വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടി നോവുതിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ

തേങ്ങുമീ കാറ്റ്‌ നീയല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീയല്ലേ നുകരാൻ ഞാൻ ആരോ
ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീമണ്ണിൽ
നിന്നോർമ്മയിൽ ഞാനേകനായി നിന്നോർമ്മയിൽ ഞാനേകനായി

തേങ്ങുമീ കാറ്റ്‌ നീയല്ലേ തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീയല്ലേ നുകരാൻ ഞാൻ ആരോ

Texted by Elsa Mary Joseph

Advertisements

Song : Devasangeetham Neeyalle…
Movie : Guru [ 1997 ]
Lyrics : S.Ramesan Nair
Music : Ilayaraja
Singers : K.J.Yesudas & Radhika Thilak

Advertisements

Devasangeetham Neeyalle… | Superhit Malayalam Movie | Guru | Movie Song

Parayatharike | KOLAAMBI | Madhushree Narayan |T K Rajeevkumar| Ramesh Narayan | Vinayak Sasikumar

Parayatharike | KOLAAMBI | Madhushree Narayan |T K Rajeevkumar| Ramesh Narayan | Vinayak Sasikumar

Advertisements

Movie: Kolaambi
Movie Director: T K Rajeevkumar
Producer: Roopesh Omana
Banner: Nirmalyam Cinema

SONG:- PARAYATHARIKE
Song composed and arranged by Ramesh Narayan
Lyricist:- Vinayak Sasikumar
Singer:- Madhushree Narayan
Lead Guitars:- Louie Martin
Bass Guitar:- Jossy John
Flute :- Jossy Alappuzha
Additional Programming:- Louie Martin
Song mixed and mastered by Jeo Pious at Jasrag Audio Suite, Trivandrum.Content Owner: Manorama Music
Website: http://www.manoramamusic.com​
YouTube: http://www.youtube.com/manoramamusic​
Facebook: http://www.facebook.com/manoramasongs​
Twitter: https://twitter.com/manorama_music​
Parent Website: http://www.manoramaonline.com

Jeevana – Musical Video

Vocals : KS HarisankarMusic : Swathy Manu, Vijin CholakkalLyrics : Swathy Manu, Shinitha SijithProgramming : Manoj MedalodanMixing : Sai Prakash ( My Studio)Guitar: Abin SagarFlute: Nikhil RamThabla: HariConcept & Direction : Swathy ManuProduced by : Vadakamuri ProductionDOP : Amal GoshEdits : Sachin SahadevDubbing : Sruthi Sooraj, Swathy Manu, Vishnu Vijayan & SineshSound Design and Final […]

Jeevana – Musical Video

Tharilam Meyyil Mishiha… Lyrics Malayalam

Song: Tharilam Meyyil

Album: Swargeeya Ragam

താരിളം മെയ്യിൽ മിശിഹാ
രുധിരം ചൊരിഞ്ഞു നിന്നു
ദൂരെയായ് തീയും കാഞ്ഞു
നിർദയം ശിമയോൻ നിന്നു
കോഴി കൂവോളവും
കർത്താവിനെ മറന്നു

(താരിളം മെയ്യിൽ… ശിമയോൻ നിന്നു )

ആ നോക്കിലെ ശോക സൗമ്യതയാൽ
ആഴങ്ങളെ യേശു പുൽകി നിന്നു (2)
ആത്മ താപമേറ്റ ശിമയോൻ
കണ്ണുനീർ വാർത്തു

  (താരിളം മെയ്യിൽ…കർത്താവിനെ മറന്നു)
  (താരിളം മെയ്യിൽ… ചൊരിഞ്ഞു നിന്നു)

സ്നേഹാർദ്രതെ എത്ര നാളുകളായ്
നീ നോക്കിയെൻ പാപ വീഴ്ചകളെ (2)
പാറ പോലെ നിന്ന ഹൃദയം
ഇന്നിതാ തേങ്ങി.

(താരിളം……. കർത്താവിനെ മറന്നോ)
(താരിളം…… ചൊരിഞ്ഞു നിന്നു )

Ponnoliyil Kallara… Malayalam lyrics

Song: Ponnoliyil Kallara

Album: Snehamalyam

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു (2)

തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനകം പോൽ മിന്നി വിളങ്ങുന്നു (2)

             (പൊന്നൊളിയിൽ…..)

പുകപൊങ്ങും മരണത്താഴ്വരയിൽ
പുതുജീവൻ പൂങ്കതിരണിയുന്നു
മാനവരും സ്വർഗ്ഗനിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു (2)

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു

Kanuka Kroosin Pathayil… Malayalam lyrics

Song. Kanuka kroosin

Album: Sneharaagam

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ  പാതയിൽ പാതയിൽ
ഘോരമാം മരക്കുരിശേന്തി
പോകുമാ ദേവകുമാരൻ

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ  പാതയിൽ പാതയിൽ

നിൻ ദാഹമൊക്കെയും തീർക്കാൻനിനക്കായ്
രക്ഷയിൻ ജലവും ഞാനേകി(2)
അതിൻ ഫലമായ് നീ നൽകി എനിക്കായ്
ഘോരമാം കൈപ്പുനീർ മാത്രം(2)
എൻ പ്രിയ ജനമേ എൻ പ്രിയ ജനമേ
എന്തു ഞാൻ തിന്മകളേകി(2)
ഈ പാനപാത്രം ഞാൻ കുടിപ്പാനായ്
എൻ പ്രിയ താതാ നിൻ ഹിതമോ

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ  പാതയിൽ പാതയിൽ

നിൻ താപമൊക്കെയും തീർക്കാൻ നിനക്കായ് നന്മകളഖിലവുമേകി(2)
അതിൻ ഫലമായ് നീ നൽകി എനിക്കായ്
ഘോരമാം മരക്കുരിശല്ലോ(2)
എൻ പ്രിയ താതാ എൻ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ(2)
ഈ പാനപാത്രം ഞാൻ കുടിപ്പാനായ്
എൻ പ്രിയതാതാ നിൻ ഹിതമോ

കാണുക ക്രൂശിൻ പാതയിൽ
പാതയിൽ  പാതയിൽ പാതയിൽ

Maalakha Vrindam Nirannu… Malayalam Lyrics

Album: Snehadhara

മാലാഖ വൃന്ദം നിരന്നു
വാനിൽ മാധുര്യ ഗീതം പൊഴിഞ്ഞു
മാലോകരാമോദമാർന്നീ
പാരിൽ ആ ഗാനമേറ്റേറ്റു പാടി…. (2)

അത്യുന്നതത്തിൽ മഹത്വം
സർവ്വശക്തനാമീശന്നു സ്തോത്രം
സന്മനസ്സുള്ളവർക്കെല്ലാം ഭൂവിൽ
സന്തത ശാന്തി കൈവന്നു…

ദൈവകുമാരൻ പിറന്നു
മർത്യരൂപം ധരിച്ചേകജാതൻ (2)
ആത്മാഭിഷിക്തൻ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു
ലോകമെങ്ങും പ്രമോദം നിറഞ്ഞു

[മാലാഖ വൃന്ദം……. ]
[അത്യുന്നതത്തിൽ മഹത്വം…. ]

ഉണരൂ ജനാവലി ഒന്നായ്
വേഗമുണരൂ മഹേശനെ വാഴ്ത്താൻ (2)
തിരുമുൻപിലെല്ലാമണയ്ക്കാം
തന്റെ തിരുനാമമെന്നും പുകഴ്ത്താം
 തന്റെ തിരുനാമമെന്നും പുകഴ്ത്താം

[മാലാഖ വൃന്ദം……. (2)  ]
[അത്യുന്നതത്തിൽ മഹത്വം….(2)  ]