ലോകറാണിയായ മറിയം

*☆ലോകറാണിയായ മറിയം☆*
തിരുനാൾ ദിനം : ആഗസ്റ്റ്‌ 22

Queenship of Mary

‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം തന്നെ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും മാതാവായ പരിശുദ്ധ മറിയത്തിനോട് പ്രകടിപ്പിച്ചു വന്നിരുന്ന ഭക്തിക്ക് അതോടെ സാധുത ലഭിക്കുകയും ചെയ്തു.
നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണവും, ആലങ്കാരികവും, വ്യക്തവുമായ അര്‍ത്ഥത്തില്‍ ‘രാജാവ്’ എന്ന വാക്കിന്റെ പൂര്‍ണ്ണതയാണ് കര്‍ത്താവായ യേശു ക്രിസ്തു എന്ന് നമുക്കറിയാം. കാരണം അവന്‍ ദൈവവും, അതേസമയം തന്നെ യഥാര്‍ത്ഥ മനുഷ്യനുമായിരുന്നു. എന്നാല്‍ ഈ വസ്തുതകളൊന്നും തന്നെ യേശുവിന്റെ ‘രാജകീയത്വ’ മെന്ന സവിശേഷതയില്‍ പങ്ക് ചേരുന്നതില്‍ നിന്നും മറിയത്തെ വിലക്കുവാന്‍ പര്യാപ്തമല്ല. കാരണം അവള്‍ യേശുവിന്റെ മാതാവാണ്. കൂടാതെ തന്‍റെ ശത്രുക്കളോടുള്ള ദൈവീക വിമോചകന്റെ പോരാട്ടത്തിലും അവര്‍ക്ക് മേലുള്ള അവന്റെ വിജയം തുടങ്ങിയവയിലെല്ലാം മറിയവും പങ്കാളിയായിരുന്നു.
ക്രിസ്തുവുമായുള്ള ഈ ഐക്യത്തിലൂടെ, സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും മേല്‍ ഒരു സവിശേഷമായ ഒരു സ്ഥാനം അവള്‍ നേടിയിട്ടുണ്ടെന്നുള്ള കാര്യം തീര്‍ച്ചയാണ്; യേശുവുമായുള്ള ഇതേ ഐക്യത്താല്‍ തന്നെ ദിവ്യരക്ഷകന്റെ സ്വര്‍ഗ്ഗീയ രാജ്യത്തിലെ വിശേഷപ്പെട്ട നിധികള്‍ വിതരണം ചെയ്യുന്നതിനുള്ള രാജകീയാധികാരത്തിനു അവളെ യോഗ്യയാക്കുന്നു. അവസാനമായി, യേശുവുമായുള്ള ഇതേ ഐക്യം തന്നെയാണ് പിതാവിന്റേയും, പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും തിരുമുമ്പാകെയുള്ള ഒരിക്കലും നിലക്കാത്ത മാധ്യസ്ഥങ്ങളുടെ ഒരക്ഷയ ഖനിയാക്കി അവളെ മാറ്റിയത്.
പിയൂസ് ഒമ്പതാമന്‍ പാപ്പാ ‘അമലോത്ഭവ ഗര്‍ഭധാരണം’ (Ineffabilis Deus) എന്ന ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ മാലാഖമാരെക്കാളും, വിശുദ്ധന്‍മാരേക്കാളുമധികമായി ദൈവം തന്റെ സ്വര്‍ഗ്ഗീയ നിധിശേഖരത്തില്‍ നിറഞ്ഞു കവിയുന്ന സ്വര്‍ഗ്ഗീയ സമ്മാനങ്ങളാല്‍ അവര്‍ണ്ണനീയമായ രീതിയില്‍ മറിയത്തെ സമ്മാനിതയാക്കി; മറിയമാകട്ടെ ഏറ്റവും ചെറിയ പാപത്തിന്റെ കറയില്‍ പോലും അകപ്പെടാതെ നിര്‍മ്മലവും ശുദ്ധിയുമുള്ളവളായി നിഷ്കളങ്കതയുടേയും, വിശുദ്ധിയുടേയും പൂര്‍ണ്ണത കൈവരിച്ചു. ദൈവമല്ലാതെ മറ്റാരും കൈവരിച്ചിട്ടില്ലാത്ത ആ പൂര്‍ണ്ണത.”
മറിയത്തിന്റെ മകന്റെ കണ്ണില്‍ അവള്‍ക്ക് മറ്റുള്ള എല്ലാവരിലും മേലെ പ്രഥമ പരിഗണനയുണ്ട്. ദൈവമാതാവെന്ന നിലയില്‍ മറ്റുള്ളവര്‍ക്കും മേലെ അവള്‍ക്കുള്ള ശ്രേഷ്ടതയെ മനസ്സിലാക്കുവാനായി, ഗര്‍ഭവതിയായ നിമിഷത്തില്‍ തന്നെ അവള്‍ക്ക് ലഭിച്ച കൃപകളുടെ സമൃദ്ധി എല്ലാ വിശുദ്ധരിലുമുള്ള കൃപകളെ കവച്ചുവെക്കുന്നതാണ് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി.

Eucharistic Miracle in Brazil

 

Eucharistic miracle in Brazil

According to one account, a priest was celebrating Mass at Sacred Heart of Jesus parish in Tangará da Serra on Sunday, August 14th. He placed a consecrated host in a chalice with the Precious Blood, drank the Precious Blood, and when he finished noticed something strange: the host had stuck to the side of the chalice, and on it appeared the face of Jesus. Other various stories being passed around are saying the host was or is bleeding, or that it had turned to flesh.

Commenters on Facebook responded with praise to God. “Lord, give us the grace to have more love and devotion for your holy Eucharist!” “Signs of the times! Glory to God!” “God always be praised!”

Now, it doesn’t seem particularly strange to us that a host, after having been immersed in a liquid, would stick to a glass chalice. We aren’t able to see any face or any evidence of bleeding in the photos. And it doesn’t look like flesh to us.

ChurchPOP was able to briefly speak on the phone to the secretary of the parish where this took place, James Marcal, and he said their parishioners are not thinking of it as a miracle, per se, but as some sort of sign from God.

Eucharistic miracle at a parish in Brazil

ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ പല കാലങ്ങളായി നടക്കുന്നുണ്ട്. അതിലേക്ക് ഏറ്റവും ഒടുവിലായി പേരു ചേര്‍ക്കപ്പെടുന്ന ഒരു സംഭവമാണ് കഴിഞ്ഞ ഞായറാഴ്ച അതായത് ഓഗസ്റ്റ് 14ന് ബ്രസീലില്‍ നടന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഈ ദിവ്യകാരുണ്യാത്ഭുതം ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ടാങ്‌റാ ദെ സേറായിലെ സേക്രട്ട് ഹാര്‍ട്ട് ജീസസ് ദേവാലയത്തിലാണ് ഈ അത്ഭുതം നടന്നത്. കൂദാശ ചെയ്ത ദിവ്യകാരുണ്യത്തില്‍ ഈശോയുടെ തിരുമുഖം കണ്ടതാണ് വൈദികനെ സ്തംബ്ധനാക്കിയത്. ഇതോട് ബന്ധപ്പെട്ട് വേറെയും ചില കഥകള്‍ പ്രചരാത്തിലുണ്ട്. തിരുവോസ്തി രക്തം ചിന്തിയെന്നും അത് മാംസമായി മാറിയെന്നുമാണ് അത്തരം കഥകള്‍.

ഒരു അത്ഭുതം എന്നതിനെക്കാള്‍ ദൈവത്തില്‍ നിന്നുള്ള അടയാളമായി ഇതിനെകാണാനാണ് ഇടവകക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് എല്ലാ മഹത്വവും അവര്‍ ദൈവത്തിന് കൊടുക്കുന്നു.

​പുരോഹിതരും വിവാഹിതരും

പുരോഹിതരും വിവാഹിതരും

“നിങ്ങൾ അച്ചന്മാർക്ക് എന്തിന്റെ കുറവാ… എങ്ങനെയെങ്കിലും പഠിച്ച് അച്ചനാകുക, പിന്നെ സുഖമല്ലേ. ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടല്ലോ. എന്നാൽ ഞങ്ങൾക്കോ എന്നും പ്രാരാബ്ധം മാത്രം… അച്ചനാകാൻ പോയാൽ മതിയായിരുന്നു… എന്നാൽ ഈ കഷ്ടപ്പാടൊക്കെ ഒഴിവാക്കാമായിരുന്നു… ഇനിയൊരു ജന്മം കിട്ടുകയാണെങ്കിൽ എനിക്കച്ചനായാൽ മതി…” ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പലപ്പോഴായി ഉയർന്നുകേട്ടിട്ടുള്ള വാക്കുകളാണിത്.
ഇതു കേൾക്കുമ്പോൾ ചിലർക്കെങ്കിലും തോന്നാനിടയുണ്ട് അതു ശരിയാണല്ലോ എന്ന്. പൗരോഹിത്യജീവിതമെന്നത് സ്വർഗീയാനുഭവവും കുടുംബജീവിതമെന്നത് നരകീയാനുഭവമാണെന്ന് പെട്ടെന്ന് ചിന്തിക്കുകയും ചെയ്യും. പൗരോഹിത്യജീവിതമെന്നത് സ്വർഗീയമായ ജീവിതാനുഭവമാണെന്നെനിക്ക് നിസ്സംശയം പറയാൻ കഴിയും. കുടുംബജീവിതം നയിക്കുന്നവർ അവരെക്കുറിച്ച് തന്നെയുള്ള വിശകലനത്തിൽ സ്വർഗീയാനുഭവമല്ലെന്ന വിശേഷണം കൂട്ടിച്ചേർത്താൽ മറ്റുള്ളവർ നിസ്സഹായരാകും.
എന്തുകൊണ്ടായിരിക്കാം ഈ രണ്ട് കൂദാശകളെയും അല്ലെങ്കിൽ ഈ രണ്ട് ജീവിതാവസ്ഥകളെയും നമ്മൾ ഇങ്ങനെയൊക്കെ കാണുന്നത്…? കുടുംബജീവിതത്തിന്റെ അസ്വസ്ഥതകളെക്കുറിച്ച് പറയുന്നവർ പിന്നെ എന്തു കാരണത്താലാണ് ആ ജീവിതം തന്നെ തിരഞ്ഞെടുക്കുന്നത്…? അവർ എന്തേ വൈദികജീവിതത്തിലേക്ക് കടന്നുവരുന്നില്ല…? സുഖം നിറഞ്ഞ ജീവിതം ഞങ്ങൾക്ക് വേണ്ടാ, ത്യാഗഭരിതമായ പ്രാരാബ്ധം നിറഞ്ഞ കുടുംബജീവിതം മതി എന്ന് അവരെന്തുകൊണ്ട് തീരുമാനിച്ചു…? താൻ സ്വീകരിച്ച വിശുദ്ധമായ ഒരു കൂദാശയുടെ മഹനീയതയും വിലയും കുറച്ചുകാണുകയും വേറൊരു കൂദാശയെ മാത്രം ഉയർത്തിക്കാണിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയാണോ?
ഇന്ന് കേരള കത്തോലിക്കാ സഭയിലെ വൈദികപരിശീലനം മിനിമം ഏതാണ്ട് പതിനൊന്ന് വർഷമാണ.് (സീറോ മലബാർ സഭയിൽ അതിനിയും കൂട്ടാൻ പോകുകയാണ്…!). സന്യാസ വൈദികരുടെ പരിശീലനമാണെങ്കിൽ വർഷങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കും. പരിശീലനത്തിന്റെ ഓരോ ഘട്ടത്തിലും ഈ അർത്ഥികളുടെ ജീവിതത്തെ പരിശീലകർ വിലയിരുത്തുന്നു. അവരുടെ ആധ്യാത്മികമായ പുരോഗതി എത്രമാത്രമുണ്ട് എന്നതാണതിലെ പ്രധാന ഘടകം. പരിശീലകർ കൊടുത്ത തിരുത്തലുകൾ ഏതുതരം മനോഭാവത്തോടെയാണവർ സ്വീകരിച്ചത്…, അവരുടെ ജീവിതത്തിലൂടെ വെളിവാക്കപ്പെടുന്ന ലക്ഷ്യമെന്താണ്, അവരുടെ ഈ വിളിയോട് അവർക്കുള്ള ആത്മാർത്ഥത……, തുടങ്ങി പല തരത്തിലുള്ള വിശകലനങ്ങൾ. അതിനെല്ലാം ശേഷമാണ് അവരെ അടുത്ത പരിശീലന തലത്തിലേക്കുയർത്തുന്നത്.
വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം വൈദികനാകുകയും എന്തെങ്കിലും കാരണത്താൽ വൈദികജീവിതം ഉപേക്ഷിച്ച് സമൂഹത്തിലേക്കും കുടുംബത്തിലേക്കും തിരികെ വരികയും ചെയ്യുന്ന ”മുൻപുരോഹിതരോട്” പൊതുവെ പറഞ്ഞാൽ നിഷേധപരമായ നിലപാടാണ് സമൂഹത്തിനുള്ളത്. അതിനുള്ള പ്രധാന കാരണം അത്രയും വലിയ ഒരു കൂദാശയും അവസ്ഥയും സ്ഥാനവുമാണവർ ഉപേക്ഷിച്ചിരിക്കുന്നത് എന്നതുതന്നെ. അനേകർ അവർക്കുവേണ്ടി പ്രാർത്ഥിച്ചു, അനേകർ അവർക്കുവേണ്ടി അധ്വാനിച്ചു, അനേകർ അവർക്കുവേണ്ടി തങ്ങളുടെ ഓഹരി പങ്കുവച്ചു എന്നതും ചേർത്തുവായിക്കേണ്ട കാരണങ്ങൾ തന്നെയാണ്.
എന്നാൽ ഇന്നുമുതൽ മരണം വരെ ഏതവസ്ഥയിലും ഞങ്ങൾ ഒന്നായിരിക്കും എന്ന് വിശുദ്ധ വചനത്തിൽ കരങ്ങൾ വച്ച് വൈദികന്റെയും സാക്ഷികളുടെയും മുൻപാകെ ദൈവത്തോട് ഏറ്റുപറഞ്ഞവർക്ക്, ചില കാരണങ്ങളും ന്യായങ്ങളും പറഞ്ഞ് വിവാഹമോചനം നേടുന്നതിന് ഇന്ന് വലിയ തടസങ്ങളില്ല. ഭർത്താവ് വേറൊരു സ്ത്രീയെ തേടിപ്പോകുക, ഭാര്യ വേറൊരു പുരുഷനെ തേടിപ്പോകുക എന്നത് തെറ്റല്ലാത്ത അവസ്ഥയായി സമൂഹം കണ്ടുതുടങ്ങിയിരിക്കുന്നു.
”ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപ്പെടുത്താതിരിക്കട്ടെ” എന്ന മനുഷ്യപുത്രന്റെ വാക്കുകൾക്ക് ഇന്നെവിടെ വില…? അത്തരം വ്യക്തികളെ ഉൾക്കൊള്ളുന്നതിന് സമൂഹത്തിനിന്ന് സന്തോഷമേയുള്ളൂ…! വിവാഹമോചനവും അനുബന്ധജീവിതവും ഒരു സാധാരണ രീതിയായി സമൂഹത്തിൽ മാറ്റപ്പെട്ടു തുടങ്ങി. ഇന്നു സഭാകോടതികളിൽ വൈദികർ മാത്രമാണുള്ളതെന്നും വിവാഹിതരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ അല്മായർക്കു കൂടി അവിടെ പങ്കാളിത്തം വേണമെന്നും എങ്കിൽ മാത്രമേ അവിടെ യഥാർത്ഥനീതി നടപ്പാകുകയുള്ളൂ എന്നും ഒരു ലേഖനത്തിൽ അടുത്തയിടെ വായിച്ചു. നല്ലതുതന്നെ. എന്നാൽ ഒന്നുചേർക്കപ്പെട്ട പവിത്രമായ ബന്ധങ്ങൾ മുറിഞ്ഞു പോകാതിരിക്കട്ടെ എന്നാണെന്റെ പ്രാർത്ഥന.
വിവാഹവും തിരുപ്പട്ടവും കൂദാശകളാണ്, അതിൽ ആർക്കും സംശയമില്ല. ഓരോ കൂദാശയ്ക്കും തനതായ പ്രത്യേകതകളും വ്യത്യാസങ്ങളുമുണ്ടെങ്കിലും രണ്ട് കൂദാശകളിലും നിറഞ്ഞു നിൽക്കുന്ന ദൈവത്തിന്റെ അനന്യമായ കൃപയുണ്ട്. അതാണിവയെ കൂദാശകളാക്കുന്നതും ശക്തിപ്പെടുത്തുന്നതും. അതിൽ ഒരു കൂദാശ സ്വീകരിക്കുന്നവർക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാമെന്ന് ശഠിക്കുന്നവർ ഓർക്കുക, ഓരോ കൂദാശയും വിലപ്പെട്ടതാണ്. അദൃശ്യമായ ദൈവസാന്നിധ്യത്താൽ, അവിടുത്തെ കൃപാവരത്താൽ നിറയപ്പെട്ടതാണ്… ഈ രണ്ട് കൂദാശകളെക്കുറിച്ചും നമ്മുടെ ഉള്ളിൽത്തന്നെയുള്ള തെറ്റിദ്ധാരണ നിറഞ്ഞ ആശയങ്ങളും ചിന്തകളും ചർച്ചകളുമല്ലേ ഒന്നിനെ സുഖമെന്ന വാക്കിലും വേറൊന്നിനെ പ്രാരാബ്ധം എന്ന വാക്കിലും ചേർത്തുവയ്ക്കുന്നത്…?
വിവാഹവും തിരുപ്പട്ടവും അതുപോലെ മറ്റു കൂദാശകളും സ്വീകരിക്കുന്ന വ്യക്തിക്ക് ദൈവാനുഭവം തീർച്ചയായും നുകരാൻ കഴിയേണ്ടതാണ്. എങ്കിലും അത്തരമൊരനുഭവത്തിന് സ്വീകർത്താവിന്റെ യോഗ്യത വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, അവസാന അത്താഴ വേളയിൽ ഈശോ ആശീർവദിച്ച അപ്പം, തന്നോടൊപ്പം മൂന്നു വർഷം ആയിരുന്ന തന്റെ ശിഷ്യരിൽ ഒരുവനായ യൂദാസിന്, ഇത് എന്റെ ശരീരം എന്നു പറഞ്ഞു നൽകിയപ്പോൾ അവനിൽ പ്രവേശിച്ചത് സാത്താനാണെന്ന് വിശുദ്ധ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ആരാണോ ഇന്നും ഓരോ കൂദാശയും അയോഗ്യതയോടെ സ്വീകരിക്കുന്നത് അവിടെ കർത്താവിനു പകരം സാത്താനായിരിക്കും പ്രവേശിക്കുക എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണാ വചനം.
ഏറ്റവും നന്നായി പാടുന്ന വൈദികൻ ബലിയർപ്പിക്കുകയും ഏറ്റവും നന്നായി വചനപ്രഘോഷണം ചെയ്യുന്ന വൈദികൻ സന്ദേശം നൽകുകയും ബാക്കി ആഘോഷങ്ങൾക്കായി ഒത്തിരിയേറെ പണം ചിലവഴിക്കുകയും ചെയ്താലും അല്ലെങ്കിൽ തിരുസഭാധ്യക്ഷനായ മാർപാപ്പ തന്നെ കൂദാശകൾ എനിക്കായി പരികർമ്മം ചെയ്താലും എന്നിൽ യോഗ്യതയില്ലായെങ്കിൽ ഞാൻ സ്വീകരിക്കുന്ന കൂദാശ എന്നിൽ ദൈവികജീവൻ നിറയ്ക്കയില്ലായെന്നും എനിക്ക് പ്രയോജനം തരില്ലാ എന്നുമല്ലേയിത് വ്യക്തമാക്കുക.
മുപ്പതും നാൽപ്പതും അൻപതും പേരൊക്കെ അടങ്ങുന്ന ഗ്രൂപ്പുകൾ വൈദികപരിശീലനത്തിന്റെ ആദ്യകാലങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും പരിശീലനത്തിന്റെ അവസാനം ലക്ഷ്യത്തിലെത്തുക അവരിലെ ഒരു ന്യൂനപക്ഷം മാത്രമാണ്. ചിലരെയെല്ലാം പരിശീലകർ തന്നെ ഒഴിവാക്കുന്നു. ഇങ്ങനെ വർഷങ്ങൾ നീണ്ട ഒരുക്കത്തിനും പരിശീലനത്തിനും ശേഷം മാത്രമാണ് ഒരാൾ പുരോഹിതനായി ഉയർത്തപ്പെടുക.
പരിശീലനകാലങ്ങളിൽ ഒരുവന് എന്നും സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കാരണം താൻ സ്വീകരിക്കാൻ പോകുന്ന തിരുപ്പട്ടമെന്ന കൂദാശ അത്രമാത്രം വിലയുള്ളതാണ് എന്ന അറിവ്, ഇത്തരം പഠനങ്ങളിലൂടെയും മാനസിക, ശാരീരിക, ആധ്യാത്മിക, സാമൂഹിക പരിശീലനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും കടന്നുപോകാൻ അർത്ഥികളെ യഥാർത്ഥത്തിൽ സഹായിക്കുന്നു. സെമിനാരിയിൽ നിന്നും ആദ്യമായി അവധിക്കുവന്നപ്പോൾ എന്റെയൊരു സഹോദരി ചോദിച്ചത് കുർബാനചൊല്ലാൻ പഠിപ്പിച്ചോ എന്നാണ്. അവരുടെ അറിവിൽ ആങ്ങള അച്ചനാകാൻ പോയി, അച്ചനാകുക എന്നാൽ പ്രധാനമായും വിശുദ്ധ കുർബാനയുടെ കാർമികൻ അല്ലെങ്കിൽ കൂദാശകളുടെ പരികർമ്മി എന്ന ചിന്തയാണ്, അതിനാലാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ഈ പറഞ്ഞതുപോലുള്ള പരിശീലനത്തെക്കുറിച്ചൊന്നും അവർ കേട്ടിട്ടുമില്ലായിരുന്നു, ചിന്തിച്ചിട്ടുമില്ലായിരുന്നു…!
എന്നാൽ, നമ്മുടെ കുടുംബങ്ങളിൽ ഭൂരിപക്ഷം പേരും സ്വീകരിക്കുന്ന വിവാഹമെന്ന കൂദാശയ്ക്ക് എത്ര വർഷത്തെ ഒരുക്കമുണ്ട്…? അത്തരം പരിശീലനത്തിന്റെയും ഒരുക്കത്തിന്റെയും ആവശ്യമില്ലായെന്ന് പറയുന്ന അനേകരുണ്ട്. കേരളത്തിലെ രൂപതകളിൽ ഇപ്പോൾ മൂന്നുമുതൽ അഞ്ചുവരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ ഒരുക്ക സെമിനാറുണ്ട്, അതിൽ പങ്കെടുക്കണമെന്നത് നിർബന്ധമാണ്. അവിടെനിന്നു ലഭിക്കുന്ന സാക്ഷ്യപത്രം വികാരിയച്ചനെ കാണിച്ചാലാണ് സാധുവായ വിവാഹത്തിന് അനുമതി ലഭിക്കുക. എന്നാൽ ഈ ചെറിയ പരിശീലനം, അല്ലെങ്കിലീ ഒരുക്കം പോലും ഒഴിവാക്കിക്കിട്ടാൻ പരിശ്രമിക്കുന്നവരുമുണ്ട്.
മക്കൾ വിവാഹിതരായിക്കാണാൻ, അവർക്കൊരു കുടുംബമുണ്ടായിക്കാണാൻ മാതാപിതാക്കൾ അതിയായി ആഗ്രഹിക്കുന്നു. അതിനുവേണ്ടി ബാഹ്യമായ പരിശ്രമങ്ങൾ അവർ തുടങ്ങുന്നു. വൈദികജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് അതിനുള്ള വിളിയുണ്ടോ, നിലവാരമുണ്ടോ, യോഗ്യതയുണ്ടോ എന്നൊക്കെയുള്ള ഒരന്വേഷണമുണ്ട്… എന്നാൽ, വിവാഹജീവിതത്തിന് അത്തരമൊരു അന്വേഷണം പലപ്പോഴും ഇല്ല എന്നതാണവസ്ഥ. ആകെ അന്വേഷിക്കുന്നത് കുടുംബപാരമ്പര്യം, സൗന്ദര്യം, ജോലി, സാമ്പത്തികം തുടങ്ങിയവയാണ്. ഇവയിൽ ഒതുങ്ങുന്നു ഒരാൾക്ക് വേണ്ട യോഗ്യത. അവന്റെ/അവളുടെ ആധ്യാത്മിക നിലവാരം എന്താണ്, ജീവിതപങ്കാളിയെ തന്നെപ്പോലെ സ്‌നേഹിക്കാൻ കഴിയുന്നവനാണോ/ കഴിയുന്നവളാണോ, അതിനുള്ള പക്വത കൈവന്നിട്ടുണ്ടോ, കുടുംബത്തിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള മനോഭാവമെന്താണ്, പള്ളിയെന്നും കൂദാശയെന്നും കേൾക്കുമ്പോൾ അലർജിയുള്ളയാളാണോ, സഹജീവികളോടുള്ള മനോഭാവമെന്താണ്, അവരോടു സ്‌നേഹമാണോ അതോ വെറുപ്പാണോ തുടങ്ങിയവ ഭൂരിപക്ഷം പേരും മനഃപൂർവം ഒഴിവാക്കുന്നതാണ് ഇന്നത്തെ പതിവുരീതി. (അങ്ങനെയൊക്കെ നോക്കാൻ തുടങ്ങിയാൽ മക്കൾ ഒറ്റത്തടിയായിത്തന്നെ നിൽക്കേണ്ടിവരുമച്ചോ…!).
ഇന്ന് എത്ര കുടുംബങ്ങളിൽ വിവാഹമെന്ന കൂദാശയ്ക്കായി മക്കളെ ഒരുക്കുന്നുണ്ട്…? വിരലിലെണ്ണാവുന്നവ മാത്രമല്ലേയുള്ളൂ. എന്നാൽ മക്കൾക്ക് നല്ല ജോലിയും സമൂഹത്തിൽ ഉന്നത പദവിയും ലഭിക്കുന്നതിനായി കടമെടുത്തും ലോണെടുത്തും പണം കണ്ടെത്തി പഠിപ്പിക്കാറില്ലേ. ഞായറാഴ്ച പള്ളിയിൽ പോലും വിടാതെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് പറഞ്ഞയ്ക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്. അത്തരം ഒരു ഒരുക്കം, അത്തരം ഒരു പരിശീലനം നടത്താൻ സമയമുണ്ട്… താൽപര്യവുമുണ്ട്. എന്നാൽ വിവാഹമെന്ന കൂദാശയ്‌ക്കോ…!
വിവാഹജീവിതത്തിലും പൗരോഹിത്യജീവിതത്തിലും പ്രശ്‌നങ്ങളും അസ്വസ്ഥതകളും പോരായ്മകളും കടന്നുവരാം. എന്നാൽ ഈ കൂദാശകൾ സ്വീകരിക്കുന്നവർ അത്രമാത്രം പ്രാർത്ഥിച്ചൊരുങ്ങുകയും തീവ്രമായ ആഗ്രഹത്തോടെ സ്വീകരിക്കുകയും തമ്പുരാനോടൊപ്പം എന്നും ചേർന്നു ജീവിക്കുകയും ചെയ്താൽ, സ്വീകരിച്ച കൂദാശ ജീവനുള്ളതായി തീരും. കൂദാശകളിലൊന്നായ വിവാഹത്തിന് ആദ്യകുർബാന സ്വീകരണത്തിന്റെ അത്രപോലും ഒരുക്കം നടത്തുന്നില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുൻപിലുണ്ട്. ആദ്യകുർബാന സ്വീകരിക്കാൻ ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരുക്കം ഇടവകകളിലുണ്ടായിരുന്നു. ഇന്ന് എത്രമാത്രമുണ്ടെന്നറിയില്ല. ഇടവകകളിൽ വിവാഹമെന്ന കൂദാശയ്ക്കായി ഇത്തരം ഒരുക്കങ്ങൾ ഇല്ല. അതൊന്നും നടപ്പുള്ള കാര്യമല്ലായെന്ന് നാം ആദ്യമേ പറയും.
ദൈവത്തിനും ദൈവജനത്തിനുമായി ഒരുവൻ പുരോഹിതനാകുന്നുവെങ്കിൽ, വിവാഹമെന്ന കൂദാശയിലൂടെ പുതിയൊരു കുടുംബത്തിനു തുടക്കം കുറിക്കാനും തന്നേക്കാൾ അധികമായി വേറൊരു ജീവനെ സ്‌നേഹിക്കാനും തന്റെതന്നെ ഭാഗമായി കാണാനും തങ്ങൾ ഒന്നാണെന്ന അനുഭവത്തിൽ ആഴപ്പെടാനും തുടങ്ങുകയാണിവിടെ. അതുകൊണ്ട് എനിക്കുതോന്നുന്നത്, ഒരാൾ പുരോഹിതനാകുന്നതിലും കൂടുതൽ ഒരുക്കം ആവശ്യമായ ഒരു കൂദാശയാണ് വിവാഹമെന്നാണ്. കാരണം മാനുഷികമായ കഴിവിലും ശക്തിയിലും മാത്രം ആശ്രയിച്ച് മുൻപോട്ടു പോകാൻ സാധിക്കാത്തതാണ് വിവാഹം എന്ന കൂദാശയെന്ന് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ഉദാഹരണങ്ങളും ചിലരെങ്കിലും പങ്കുവച്ച ജീവിതാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിവാഹമെന്ന കൂദാശയിലൂടെ സ്വീകരിക്കുന്നതും ഏറ്റെടുക്കുന്നതുമായ പുതിയ ജീവിതം, തനിക്കൊപ്പം ഇന്നുമുതൽ ഒന്നുചേർക്കപ്പെടുന്ന പുതിയൊരു ജീവസാന്നിധ്യം എല്ലാംകൂടി തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ്. തന്റെ നിസ്സാരതയിലും തന്റെ കുറവുകളിലും തന്നെ അകന്നുപോകാത്ത ശക്തനായ ദൈവത്തിന്റെ കരമുള്ളപ്പോൾ ഒന്നിനെയും ഭയപ്പെടാതെ, ആകുലതകളില്ലാതെ, സന്തോഷത്തോടെ നിറപുഞ്ചിരിയോടെ നീങ്ങാനാകും.
ഏതു കൂദാശയും പ്രത്യേകിച്ച് വിവാഹവും പൗരോഹിത്യവും സ്വീകരിക്കുന്നവർ സ്വയം ചിന്തിക്കുക; എനിക്കീ കൂദാശ സ്വീകരിക്കുന്നതിനുള്ള യോഗ്യതയുണ്ടോ എന്ന്. യോഗ്യതയുണ്ടെന്നാണ് പ്രാർത്ഥനയുടെ വെളിച്ചത്തിൽ കിട്ടിയ ഉത്തരമെങ്കിൽ അതിനുള്ള പരിശീലനം ആത്മാർത്ഥമായി നേടിയെടുക്കുക. എന്നിട്ട് ബോധപൂർവം സ്വീകരിക്കുക. അല്ലാതെ ഒരു കൂദാശ സ്വീകരിച്ചിട്ട് യഥാർത്ഥത്തിൽ ആ കൂദാശ ആവശ്യപ്പെടുന്ന ജീവിതം നയിക്കാതിരിക്കുകയല്ല വേണ്ടത്. വേറൊരു കൂദാശയായിരുന്നു ഞാൻ സ്വീകരിക്കേണ്ടിയിരുന്നത് എന്ന് പിന്നീട് വിലപിക്കാതിരിക്കാൻ, ഒരു കൂദാശയുടെയും വില കുറച്ചു കാണാതിരിക്കാനും ആത്മാർത്ഥതയുടെ ഒരു ലോകത്തിൽ കഴിയാനുമായി നമുക്കാഗ്രഹിക്കാം.
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകളും സംഭാഷണങ്ങളും ഹൃദയത്തെ സ്പർശിക്കുന്നതും ഒപ്പം പരിപോഷിപ്പിക്കുന്നവയുമാകട്ടെ. എന്റെ ജീവിതവിളിയോട്, ഞാൻ സ്വീകരിച്ച കൂദാശകളോട് നീതി പുലർത്താൻ, വിശ്വസ്തതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ ജീവിതം നയിക്കാൻ വേണ്ട പ്രസാദവരത്തിനായി നമുക്ക് തിരുമുൻപിൽ പ്രാർത്ഥിക്കാം. കർത്താവു കൂടെയുള്ളപ്പോൾ എനിക്കെല്ലാം സാധ്യമാണ്, എനിക്കൊന്നിനും ഒരിക്കലും കുറവുണ്ടാവുകയില്ല….
പോൾ കൊട്ടാരം കപ്പൂച്ചിൻ

By Editor Sunday Shalom –  July 27, 2016

സഭ പിന്തുണയ്ക്കുന്നില്ലെങ്കിൽ

സഭ പിന്തുണയ്ക്കുന്നില്ലെങ്കിൽ സുവിശേഷകർ എന്തുചെയ്യണം????
സമീപകാലത്ത് പല അത്മായ സുവിശേഷ പ്രഘോഷകരും പ്രസ്ഥാനങ്ങളും തിരുസ്സഭയാകുന്ന ചട്ടക്കൂടിനെ മറികടന്ന് ലോകസുവിശേഷവൽക്കരണത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അതിന് ന്യായമായ വാദങ്ങളും അവർക്ക് നിരത്തുവാൻ കാണും. സഹായവും സഹകരണവും ലഭിക്കാത്തതിന്റെ യും പുറന്തള്ളപ്പെട്ടതിന്റെയുമൊക്കെ വേദനിക്കുന്ന അനുഭവങ്ങൾ. തിരുസഭയുടെ അധികാരത്തേക്കാൾ ദൈവത്തോട് വിശ്വസ്തത പുലർത്തുവാൻ ഇഷ്ടപ്പെടുന്നവർ എന്നാണ് അവരിൽ പലരും തങ്ങളെത്തന്നെ വിലയിരുത്തുന്നത്.
തിരുസഭയുടെ അധികാരം ദൈവം പദ്ധതിയിട്ടൊരു കാര്യമാണ്. അതിനെ ധിക്കരിക്കുന്നത് ദൈവിക സംവിധാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. പക്ഷേ അവസരങ്ങൾ നിഷേധിക്കപ്പെടുകയും തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ നാം എന്തു ചെയ്യണം?
തിരുസഭയുടെ നിലനിൽപും അധികാരവും ദൈ വം പദ്ധതിയിട്ടതുപോലെതന്നെ, അവിടുന്ന് പദ്ധതിയിട്ടിരിക്കുന്ന ജീവിതമാണ് ഓരോ വ്യക്തിയുടേ തും. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റപ്പെടുന്നത് തിരുസഭ നമ്മെ പിൻതുണയ്ക്കുമ്പോഴല്ല; നാം തിരുസഭയെ പിൻതുണയ്ക്കുമ്പോഴാണ്. ദൈവം സഭയിലൂടെ ആരെയും തകർക്കില്ല എന്ന ഉറച്ച ബോധ്യവും വിശ്വാസവും നമുക്ക് വേണം. കാരണം ദൈവം തന്റെ അനന്തജ്ഞാനത്തി ൽ രൂപം കൊടുത്ത യാതൊന്നും അവിടുത്തെ പദ്ധതിക്ക് വിഘാതമായി വരില്ല. ഏതെല്ലാം പ്രതിസ ന്ധികളും പ്രശ്‌നങ്ങളുമുണ്ടായാലും ദൈവത്തിന് നമ്മെക്കുറിച്ചുള്ള പദ്ധതി നിറവേറുക തന്നെ ചെയ്യും. സാഹചര്യങ്ങളും വ്യക്തികളും അധികാരങ്ങളുമൊക്കെ മാറിവരും. ദൈവമാണ് സകലത്തെ യും നിയന്ത്രിക്കുന്നതും വളർത്തുന്നതും.
മറ്റൊരു സത്യമിതാണ്. ഒരു ക്രിസ്ത്യാനിയുടെ ജീവിതം വിജയമാകുന്നത് അവസരങ്ങൾ ലഭിക്കുന്നതുകൊണ്ടോ, പ്രവർത്തനസ്വാതന്ത്ര്യം ഉള്ളതുകൊണ്ടോ അല്ല. മറിച്ച് പുണ്യത്തിൽ ജീവിക്കുന്നതുകൊണ്ടാണ്. പുണ്യമുള്ളൊരു ജീവിതം മാറ്റിവച്ചിട്ട് യാതൊന്നിലൂടെയും നമുക്ക് വിശുദ്ധിയിൽ വളരാനാവില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ പുരോഗമിക്കാനാവില്ല. സഹകരണക്കുറവും തടസ്സങ്ങ ളും നിയന്ത്രണങ്ങളും ദൈവം നമ്മെ വിശുദ്ധിയിൽ വളർത്തുന്നതിന്റെ അടയാളങ്ങളാണ്. അഹങ്കരിക്കാൻ ഒരിക്കലും നമ്മെ അനുവദിക്കാത്ത ദൈവമാണ് നമ്മുടെ ദൈവം. പുണ്യമില്ലാതെ നമ്മുടെ ശുശ്രൂഷാ ജീവിതം ശക്തിപ്പെടുമെന്നുള്ള ത് ഒരു മിഥ്യാധാരണയാണ്. അതറിയുന്ന ദൈവം തീർച്ചയായും നമുക്ക് അതിനുള്ള അവസരങ്ങൾ തുറന്നു തരും. പ്രതിസന്ധികളും വേദനകളും ന മ്മുടെ ഉള്ളിലെ പുണ്യങ്ങളാകുന്ന ചെടികൾക്കുള്ള വളമാണ്. സഹനത്തിന് ക്രിസ്തീയ ജീവിതത്തിൽ ആഴമുള്ള അർത്ഥമുണ്ട്. അതിനെ മാറ്റിനിറുത്തിക്കൊണ്ട് ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. പലപ്പോഴും നമുക്കിഷ്ടമുള്ളത് നാം തിരഞ്ഞെടുക്കുന്നു. എന്നിട്ട് ദൈവവചനവും ചിലരുടെ അനുഭവങ്ങളും ചൂണ്ടിക്കാട്ടി അതിനെ ന്യായീകരിക്കുന്നു. ആഴമുള്ള ആത്മീയത തിരുസഭയോട് ചേർന്നുള്ളതാണ്. അവിടെ മനുഷ്യജീവന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാവും.
വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം നോക്കുക. പഞ്ചക്ഷതധാരിയായിരുന്ന നിർമ്മലനായൊരു വൈദികൻ. അദ്ദേഹത്തെ തെറ്റിദ്ധരിച്ചത് നന്മയുള്ള മനുഷ്യർ തന്നെയാണ്. പത്തുവർഷത്തോളം പൊതുജനത്തിനുമുൻപിൽ ബലിയർപ്പിക്കുവാനോ, മറ്റുള്ളവരെ കുമ്പസാരിപ്പിക്കുവാനോ ഉള്ള അനുവാദം നിഷേധിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അനേക രാജ്യങ്ങളിൽ നി ന്ന് ജനങ്ങൾ കുമ്പസാരിക്കുവാൻ അദ്ദേഹത്തി ന്റെ പക്കൽ എത്തിയിരുന്നു. അതിരാവിലെ മൂന്നുമണിക്ക് തന്നെ അദ്ദേഹമർപ്പിക്കുന്ന ദിവ്യബലിക്കായി ജനങ്ങൾ ദൈവാലയത്തിലെത്തിയിരുന്നു. അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് പാദ്രേ പിയോ തന്റെ മുറിയിൽ ഒതുങ്ങിക്കൂടി. നീണ്ട പത്ത് വർഷങ്ങൾ…
സമയം കടന്നുപോയി. ദൈവം തന്റെ അത്ഭുതകരമായ കരം അദ്ദേഹത്തിന്റെമേൽ നീട്ടി. ശിക്ഷണനടപടികളെല്ലാം പതിന്മടങ്ങ് നന്മയ്ക്ക് കാരണമായി. ശിക്ഷ പിൻവലിക്കപ്പെട്ടപ്പോൾ മുൻപത്തെ പത്തിന് പകരം പതിനായിരങ്ങൾ കുമ്പസാരിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനും എത്തി. അൻപത് വർഷം സകല ഡോക്ടർമാരും പരിശോധിച്ച് പരാജയമടഞ്ഞ ആ പഞ്ചക്ഷതങ്ങൾ മരണനിമിഷം തന്നെ അപ്രത്യക്ഷമായി. സ്വർഗത്തിൽ പ്രവേശിച്ച ഉടനെ അത്ഭുതങ്ങളുടെ ഘോഷയാത്ര. അത്ഭുതങ്ങളുടെ അകമ്പടിയോടുകൂടി അദ്ദേഹം വിശുദ്ധരുടെ ഗണത്തിലേക്കുയർത്തപ്പെട്ടു. ഇന്നും അദ്ദേഹത്തിന്റെ പേരെന്നല്ല, ഭൗതികശരീരം പോലും ജീർണ്ണിച്ചിട്ടില്ല.
ചിലർ ചോദിച്ചേക്കാം. ജീവിച്ചിരിക്കുമ്പോൾ ചെ യ്യേണ്ടത് ജീവിച്ചിരിക്കുമ്പോൾ ചെയ്യണ്ടേ. മരിച്ചുകഴിഞ്ഞ് പറഞ്ഞിട്ടെന്തുകാര്യം. നമ്മുടെ വിശ്വാസത്തിന്റെ കുറവാണ് ഈ ചിന്തയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിശുദ്ധരാകുവാൻ മടിയുള്ളതുകൊണ്ടാണ് നാമിങ്ങനെ സംസാരിക്കുന്നത്. അ ല്ലെങ്കിൽ വിശുദ്ധരാകുക അസാധ്യമെന്ന് നാം ക രുതുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ വിശുദ്ധ രാകുവാനുള്ള അവസരങ്ങളിൽ നിന്നും നാം ഓടിയകലുന്നു. ജീവിച്ചിരിക്കുമ്പോൾ ഏറിയാൽ എഴുപതോ എൺപതോ വർഷങ്ങൾ നമുക്ക് പ്രവർ ത്തിക്കാം. വിശുദ്ധരായാൽ ഒരിക്കലും മരിക്കാതെ നമുക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കാം. പതിനഞ്ചും ഇരുപതുമൊക്കെ വർഷങ്ങൾ മാത്രം ജീവിച്ച പുണ്യജീവിതങ്ങൾ ഇന്നും അനേകരുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ടിരിക്കുന്നതിനെ നാമെങ്ങനെയാണ് വിലയിരുത്തുക?
ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം നമുക്ക് ന ഷ്ടമാകുന്നു എന്നതാണ് സത്യം. വിശുദ്ധരാകുക എന്ന ലക്ഷ്യവും ഉത്തരവാദിത്വവും മാറ്റിവച്ച് ലോ കം മുഴുവനും സുവിശേഷം അറിയിക്കുവാൻ ഇറങ്ങിത്തിരിക്കുന്നത് അപകടകരമായൊരു കെണിയാണ്. സുവിശേഷം പ്രഘോഷിച്ചതിനുശേഷം താൻ തിരസ്‌കൃതനാകാതിരിക്കുന്നതിന് തന്റെ ശരീരത്തെ കർശനമായി നിയന്ത്രിച്ചു കീഴ്‌പ്പെടുത്തുന്ന മനുഷ്യനെ നാം പൗലോസിൽ കാണുന്നു.
നമ്മുടെ ദൈവം ഉടമ്പടികളുടെ ദൈവമാണ്. മാ താപിതാക്കളും സഹോദരങ്ങളും ഭാര്യയും ഭർ ത്താവും മക്കളുമെല്ലാം ദൈവവുമായി നാം നടത്തിയ ഉടമ്പടികളുടെ ഭാഗമാണ്. കൂദാശകളും തിരുസഭയ്ക്ക് കീഴ്‌പ്പെട്ടൊരു ജീവിതവുമൊക്കെ ദൈവവുമായി നാം നടത്തിയ ഉടമ്പടികളുടെ ഭാഗം തന്നെ. ഉടമ്പടികൾ ലംഘിക്കുന്നവർക്ക് ദൈവസാന്നിധ്യത്തിൽ ഇടമില്ല. ഉടമ്പടി ലംഘകരെ ദൈവം ഒരിക്കലും തന്റെ വിശ്വസ്തരായ ദാസന്മാരായി പരിഗണിക്കുകയില്ല.
ശുശ്രൂഷകളും വ്യക്തികളും വളരണമെന്ന് ത ന്നെയാണ് ദൈവത്തിന്റെ ആഗ്രഹം. പക്ഷേ പല ശുശ്രൂഷകരും സഭയെക്കൂടാതെ വളരാമെന്ന് വാ ദിക്കുമ്പോൾ ദൈവത്തിന്റെ ശക്തിയെ അവർ പരിമിതപ്പെടുത്തുകയാണ്. പ്രതിസന്ധികൾക്കും തടസ്സങ്ങൾക്കും അപ്പുറത്തേയ്ക്ക് ദൈവത്തിന് പ്ര വർത്തിക്കാൻ സാധിക്കില്ല എന്നുള്ള തോന്നലല്ലേ അതിനു പിന്നിൽ? സഭ നമ്മെ പിന്തുണയ്ക്കുന്നില്ലെങ്കിലും സഭയെ നാം പിന്തുണയ്ക്കുകയും തി രുസ്സഭയുടെ പുരോഗതിക്ക് വേണ്ടി യത്‌നിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ നമുക്കും നമ്മുടെ ശുശ്രൂഷയ്ക്കും വളർച്ചയുണ്ടാകൂ. തിരുസഭയല്ല ആരെയും വളർത്തുന്നത്, ദൈവമാണ്.
ദൈവമാണ് നമ്മുടെ അതിരുകൾ വിസ്തൃതമാക്കുന്നത്. അവിടുത്തേക്ക് അതിനുള്ള വഴികളുമുണ്ട്. സ്‌നേഹത്തോടെ, വിശുദ്ധിയോടെ നമുക്ക് ദൈവത്തോട് ചേർന്നുനിൽക്കാം. വിശുദ്ധർക്ക് ദൈവം മരണശേഷവും ലോകസുവിശേഷീകരണത്തിനുള്ള അവസരം നൽകും. കൂടുതൽ വർ ഷങ്ങൾ ഈ ലോകത്തിൽ പ്രവർത്തിക്കുവാനും ദൈവത്തിന്റെ രാജ്യം സ്ഥാപിക്കുവാനും ആഗ്രഹിക്കുന്നവർ വിശുദ്ധരാകുകയാണ് ചെയ്യേണ്ടത്; അവസരങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നെട്ടോട്ടമോടുകയല്ല. നൂറ്റാണ്ടുകൾ നീണ്ട ഒരു സുവിശേഷവൽക്കരണജീവിതം കാഴ്ചവച്ച എ ത്രയോ വിശുദ്ധർ നമ്മുടെ മുൻപിലുണ്ട്.
കടപ്പാട് സൺഡേ ശാലോം

ഫാ. ബെനഡിക്ട് ഓണംകുളം

ഫാ.ബെനഡിക്ട് ഓണംകുളം:ജനത്തിന് മറക്കാനാവാത്ത സഹനദാസൻ*
ബെനഡിക്ട് ഓണംകുളം അച്ചനെ ഓർക്കുന്നില്ലേ? കുറ്റവാളിയായി സമൂഹവും കോടതിയും മുദ്ര കുത്തിയപ്പോഴും ദ്രോഹിച്ചവർക്കു മാപ്പു കൊടുത്ത് സഹനജീവിതത്തിലൂടെ കടന്നുപോയ വൈദികൻ. ഇന്നും അതിരുമ്പുഴ സെന്റ് മേരീസ് ദൈവാലയത്തിലെ അദേഹത്തിന്റെ കബറിടത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

” അതിരമ്പുഴയിലെ ഫാ. ഓണംകുളത്തിന്റെ കബറിടത്തിൽ പ്രാർത്ഥിക്കുവാൻ ദിനംപ്രതി ആളുകൾ എത്തുന്നുണ്ടെന്ന് വികാരി ഫാ. സിറിയക് കോട്ടയിൽ സൺഡേശാലോമിനോട് പറഞ്ഞു. അനവധി പേർ രോഗസൗഖ്യം നേടിയതായും സാക്ഷ്യപ്പെടുത്താറുണ്ട്. ഞങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ജനങ്ങൾ പ്രതീക്ഷയോടെ കബറിടത്തിൽ പ്രാർത്ഥിക്കാനെത്തുന്നത് തടയാനാവില്ലെന്ന് അച്ചൻ പറയുന്നു.
ഒരുവർഷം മുമ്പ് അച്ചനെതിരെ കോടതിയിൽസാക്ഷ്യം പറഞ്ഞതിന്റെ വേദന അനുഭവിക്കുന്ന ഒരു കുടുംബം കാണാനെത്തിയ ഓർമ്മകളും ഫാ.സിറിയക് കോട്ടയിൽ പങ്കുവച്ചു. അവർ വലിയ വേദനയോടെ മക്കളും ചെറുമക്കളുമായാണ് വന്നത്. അവരുടെ വല്യപ്പച്ചൻ ഓണംകുളം അച്ചനെതിരെ കോടതിയിൽ സാക്ഷ്യം പറഞ്ഞതിന്റെ നൊ മ്പരം ഇന്നും ആ കുടുംബത്തെ വേട്ടയാടുകയാണെന്ന് അവർ കണ്ണീരോടെ പറഞ്ഞു. അച്ചൻ അവരെ ആശ്വസിപ്പിക്കുകയും പരിഹാരമായി ചില പ്രാശ്ചിത്തങ്ങൾ നിശ്ചയിക്കുകയും ചെയ്തു.ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ബെനഡിക്ട് അച്ചന്റെ കബറിടത്തിങ്കൽ ഒപ്പീസ് ചൊല്ലുന്നുണ്ട്. എല്ലാ ദിവസങ്ങളിലും മുഴുവൻ സമയങ്ങളിലും കബറിടം സ്ഥിതി ചെയ്യുന്ന ചാപ്പലിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ എത്തുന്നുണ്ട്.
‘സഹനദാസൻ’ എന്നു വിളിക്കുന്ന ഫാ. ബെനഡിക്ട് വിശുദ്ധനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളെന്ന് അച്ചൻ പറയുന്നു.

”സഭ ബെനഡിക്ട് അച്ചന്റെ നാമകരണത്തിന് ശ്രമിക്കുന്നുണ്ടോ എന്നൊന്നും ഞങ്ങൾക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങൾ സഹനദാസൻ ഓണംകുളത്തച്ചൻ സാധിച്ചുതരുന്നുണ്ട്.” ഫാ. ബെനഡിക്ടിന്റെ കബറിടത്തിൽ എത്തിയ ഒരു വിശ്വാസി ഇങ്ങനെയാണ് പറഞ്ഞത്.

ഗൾഫിൽ നിന്ന് ഓപ്പറേഷനുവേണ്ടി നാട്ടിൽ വന്നതിനുശേഷം ബെനഡിക്ട് അച്ചന്റെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷൻ നടത്താതെ രോഗസൗഖ്യം നേടിയതും എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടെ ബ്ലഡ് ക്യാൻസർ പിടിപെട്ട് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന് രോഗസൗഖ്യം ലഭിച്ചതും അദേഹത്തോടുള്ള പ്രാർത്ഥനയിൽ ലഭിച്ച സാക്ഷ്യങ്ങളായി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലെ കബറിടത്തിനു മുൻപിൽ പ്രാർത്ഥനയുമായി എത്തുന്നവർക്ക് ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചൻ എന്ന സഹനദാസനുണ്ട്.
1966 ജൂൺ 16 നാണ് കേരളത്തെ മുഴുവൻ ഞെട്ടിക്കുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത മാടത്തരുവി മറിയക്കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൊളുന്ത് നുള്ളാനെത്തിയ തൊഴിലാ ളി സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.ബെഡ്ഷീറ്റ് ശരീരത്തിൽ പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകൾ ഏറ്റിരുന്നു. ആഭരണവും പണവും മൃതദേഹത്തിൽ നിന്ന് ലഭിച്ചതിനാൽ മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന് പോലിസ് കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സമീപത്തെ റിസർവ് വനത്തിൽ സംസ്‌കരിച്ചു.

പത്രവാർത്തയറിഞ്ഞ് ആലപ്പുഴയിൽ നിന്നെത്തി, തെളിവുകൾ കണ്ടാണ് മരിച്ചത് മറിയക്കുട്ടിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് മാറിത്താമസിച്ച ഉപ്പായിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ ആളായിരുന്നു മറിയക്കുട്ടി. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബാംഗമായിരുന്ന മറിയക്കുട്ടി വിധവയായിരുന്നു. മൂന്നു തവണ വിവാഹം കഴിച്ചു. മൂന്നാമത്തെ ഭർത്താവിനു തളർവാ തം പിടിപെട്ടപ്പോൾ അദ്ദേഹത്തെ ഉപേക്ഷിച്ച് മക്കളുമായി അമ്മയ്‌ക്കൊപ്പം ആലപ്പുഴയിൽ താമസം തുടങ്ങി. പിന്നീട് മൂന്നാമത്തെ ഭർത്താവും മരിച്ചു. ഇളയകുട്ടിയെ സഹോദരിയെ ഏൽപിച്ച് വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞിറങ്ങിയ മറിയക്കുട്ടിയെ പിന്നെ ജീവനോടാരും കണ്ടില്ല.

മരിച്ചത് മറിയക്കുട്ടിയാണെന്നുറപ്പു വരുത്തിയതോടെ പോലിസ് സാക്ഷ്യമൊഴികളും സാഹചര്യത്തെളിവുകളും വച്ച് ജൂൺ 24-ന് ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ബെനഡിക്ട് ഓണംകുളത്തെ അറസ്റ്റു ചെ യ്യുകയായിരുന്നു.
1962 മുതൽ 64 വരെ അദ്ദേഹം ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ വി കാരിയായിരുന്നു. ഇവിടെ വച്ചാണ് മറിയക്കുട്ടിയെ പരിചയപ്പെടുന്നത്.1962 ൽ ഫാ. ബെനഡിക്ട് കൊല നടന്നെന്നു പറയപ്പെടുന്ന മാടത്തരുവിക്കു സമീപമുള്ള കണ്ണംപള്ളി പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്നു.

1966 ജൂൺ 24. ചങ്ങനാശേരി അതിരൂപതാ അരമന പ്രസിന്റെ മാനേജരായിരുന്ന ബെനഡിക്ട് അച്ചനെ മറിയക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റു ചെയ്തുവെന്ന വാർത്ത നാടിനെ ഇളക്കി.

എല്ലാ പത്രങ്ങളും ബെനഡിക്ടച്ചനെ കൊ ലപാതകിയാക്കി ഒന്നാം പേജിൽ വാർത്ത നൽകി. സഭയ്‌ക്കെതിരെയും വൈദികർക്കെതിരെയും നിരന്തര വാർത്തകളായിരുന്നു പിന്നെ കുറെക്കാലം. ജയിലിലായ അച്ചൻ തെറ്റിദ്ധരിക്കപ്പെട്ട തന്റെ മാതാപിതാക്കളെ ഓർത്ത് കഠിനദുഃഖത്തിലായിരുന്നു.
എങ്കിലും ഇതു ദൈവപരിപാലനയാണെന്ന് അദ്ദേഹം മാതാപിതാക്കൾക്കെഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു.മരിച്ച മറിയക്കുട്ടിയുമായി ബെനഡിക്ട് അച്ചന് അവിഹിതബന്ധമുണ്ടായിരുന്നുവെന്നും രണ്ടു വയസുള്ള കുട്ടി അച്ചന്റേതാണെന്നും വീണ്ടും ഗർഭിണിയായപ്പോൾ ശല്യമുണ്ടാക്കാതിരിക്കാൻ കൊന്നുകളഞ്ഞതാണെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

മറിയക്കുട്ടിയ്‌ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരു സ്ത്രീക്കും തന്നിൽനിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്ത്രീയുമായും തനിക്ക് അവിഹിതബന്ധമില്ലെന്നും അതോർത്തു മാതാപിതാക്കൾ വിഷമിക്കരുതെന്നും അച്ചൻ വ്യക്തമായി മാതാപിതാക്കൾക്ക് എഴുതിയിരുന്നു.
ജയിലിലായ ബെനഡിക്ട് അച്ചന്റെ കേസ് അതിവേഗം വിചാരണ ചെയ്യപ്പെട്ടു. വിചാരണയുടെ ഓരോ ദിവസവും പത്രങ്ങൾക്ക് ആഘോഷമായി. ക്രിസ്ത്യാനികൾക്കും വൈദികർക്കും പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയായി. വൈദികരെ കണ്ടാൽ സമൂഹം കൂക്കിവിളിക്കാൻ തുടങ്ങി. മന്ദമരുതി മൈനത്തുരുവി മാടത്തുരുവി മറിയക്കുട്ടി ഇതായിരുന്നു നാടെങ്ങും സംസാരവിഷയം.നിറം പിടിപ്പിച്ച കഥകൾ എഴുതാൻ പത്രങ്ങളും മത്സരിച്ചു. സിനിമകളും ഇതേ പേരിൽ ജന്മമെടുത്തു.

അതിവേഗ കോടതി വിചാരണ വേഗം പൂർത്തിയാക്കി. വിധിക്കു ജനം കാതോർത്തിരുന്നു.കത്തോലിക്കാ വൈദികനെ വധശിക്ഷയ്ക്ക് വിധിക്കുന്ന വാർത്ത കേൾക്കാൻ ശത്രുമാധ്യമങ്ങളും ശത്രുഗണങ്ങളും കാതോർത്തിരുന്നു. അങ്ങനെ അരുതാത്തതു സംഭവിച്ചു.
ആ വാർത്ത വിശ്വാസികളെ ഞെട്ടിച്ചു. ദൈവദാസൻ കാവുകാട്ടു പിതാവിന് ഹൃദയാഘാതം ഉണ്ടായി. ശത്രുക്കൾക്ക് ആഘോഷമായി. 1966 നവംബർ 19 ന് കൊല്ലം സെഷൻസ് കോടതി ബെനഡിക്ട് അച്ചനെ മരണംവരെ തൂക്കിലിടാൻ ശിക്ഷിച്ചു. കത്തോലിക്കാ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതായിരുന്നു വിധി. ജൂൺ 24 ന് അറസ്റ്റു ചെയ്യപ്പെട്ടയാൾ നവംബർ 19 ന് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

കേസിന് അപ്പീൽ പോവേണ്ട ഞാൻ മരിച്ചുകൊള്ളാം എന്ന് അച്ചൻ വീട്ടിലേക്കെഴുതി. സഹനം അദ്ദേഹത്തിന് ആനന്ദമായിി. അച്ചൻ തീർത്തും നിരപരാധിയാണെന്നറിയാമായിരുന്ന വിശ്വാസികൾ അച്ചനുവേണ്ടി അപ്പീൽ കൊടുക്കാൻ തീരുമാനിച്ചു.
1967 ഏപ്രിൽ ഏഴിന് ബെനഡിക്ട് അച്ചനെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി വന്നു. പോലിസ് അച്ചനെ മനഃപൂർവം പ്രതിയാക്കുകയായിരുന്നു. ഒരു മുതലാളിക്ക് മറിയക്കുട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. അതിലൊരു കുട്ടിയുണ്ട്. ഈ കുട്ടി അച്ചന്റേതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ശാസ്ത്രീയ പരീക്ഷണത്തിൽ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ് അച്ചനെ വെറുതെ വിടുവാൻ കാരണം.

മുതലാളിയിൽനിന്ന് മറിയക്കുട്ടിക്ക് വീണ്ടും ഗർഭമുണ്ടായതോടെ, ഗർഭഛിദ്രം ചെയ്യാനൊരു ഡോക്ടറെ സമീപിച്ചു. ഗർഭഛിദ്ര ശസ്ത്രക്രിയയ്ക്കിടെ മറിയക്കുട്ടി മരിച്ചു. പരിഭ്രാന്തരായ മുതലാളിയും ഡോക്ടറും മറിയക്കുട്ടിയെ തേയിലക്കാട്ടിൽ കൊണ്ടിടുകയും കൊലപാതകമാക്കുന്നതിനായി ശരീരത്ത് കുത്തി മുറിവേല്പിക്കുകയും ചെയ്തു.

മറിയക്കുട്ടിയെ മുതലാളി സഹായിച്ചിരുന്നത് അച്ചൻ വഴിയാണ്. മുതലാളിയും മറിയക്കുട്ടിയുമായുള്ള അവിഹിതബന്ധം അച്ചൻ അറിഞ്ഞിരുന്നതുമില്ല.
പലപ്പോഴും സഹായം വാങ്ങുവാൻ മറിയക്കുട്ടി അച്ചനെ സമീപിച്ചിരുന്നു. ഇതാണ് പോലിസിന് സംശയം സൃഷ്ടിച്ചത്.

ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ ഗോതമ്പും പാൽപ്പൊടിയും സൗജന്യമായി വിതരണം ചെയ്തിരുന്നു. പള്ളിയിൽനിന്നു ലഭിക്കുന്ന ഗോതമ്പും പാൽപ്പൊടിയും കൊണ്ടാണ് പല കുടുംബങ്ങളും പുലർന്നിരുന്നത്. അതിൽ ഒന്നായിരുന്നു മറിയക്കുട്ടിയുടെ കുടുംബവും. ഈ കാലയളവിലാണ് പത്തനംതിട്ട ജില്ലയിലെ കണ്ണംപള്ളി കത്തോലിക്കാ പള്ളിയിൽ വികാരിയായിരുന്ന ഫാ. ബെനഡിക്ട് ചക്കരക്കുളം പള്ളിയിലേക്കു സ്ഥലം മാറി വന്നത്. ഗോതമ്പ്, പാൽപ്പൊടി വിതരണത്തിന്റെ ചുമതല ബെനഡിക്ട് അച്ചനായിരുന്നു. സൗജന്യമായി ലഭിച്ചിരുന്ന ഗോതമ്പും പാൽപ്പൊടിയും വാങ്ങാൻ മറിയക്കുട്ടിയും വരാറുണ്ടായിരുന്നു.
തുടർന്ന് ബെനഡിക്ടച്ചൻ ചങ്ങനാശേരി അരമന പ്രസിന്റെ മാനേജരായി ചുമതലയേറ്റു.

അച്ചനെ അറസ്റ്റു ചെയ്തതുമുതൽ കൊടിയ പീഡനമാണേൽക്കേണ്ടി വന്നത്. കുറ്റം സമ്മതിക്കുന്നതിനായി കൊടിയ പീഡനം. യേശുവിന്റെ ശരീരവും രക്തവും വാഴ്ത്തി നൽകുന്ന കൈകൾ പോലിസിന്റെ ഷൂസുകൾകൊണ്ട് ചവിട്ടിയരച്ചു. ദേഹമാസകലം ലാത്തിയടിയുടെ പാടുകൾ ഉണ്ടായിരുന്നു. പോലിസിന്റെ കൊടിയ പീഡനത്തിനിടയിൽ പലപ്പോഴും അച്ചന് ബോധം മറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തവനും ചെയ്‌തെന്നു പറഞ്ഞുപോകുന്ന ഭീകരമായ മൂന്നാംമുറയും പ്രയോഗിക്കപ്പെട്ടു. പോലിസിന്റെ മർദ്ദനങ്ങൾക്കിടയിലും അച്ചൻ എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അതാണ് മർദ്ദനം ഇരട്ടിയാക്കിയത്. മാസങ്ങൾ നീണ്ട പീഡനങ്ങൾക്കും ജയിൽവാസത്തിനും വിരാമമിട്ടുകൊണ്ട് ക്രൂരമായ വിധിപ്രസ്താവനയും. അപമാനഭാരത്തിന്റെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരുന്ന ബെനഡിക്ട് അച്ചനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കൊലയാളിയെന്ന മുദ്ര അച്ചനെ വിട്ടുപിരിഞ്ഞിരുന്നില്ല.
നിരപരാധി എന്ന് സ്വന്തം മനഃസാക്ഷി മന്ത്രിക്കുമ്പോഴും കൊലപാതകിയെന്ന് മുദ്രകുത്തപ്പെട്ട ഒരു സമൂഹമധ്യത്തിൽ മറ്റുള്ളവരുടെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയാണ് അച്ചൻ കഴിഞ്ഞത്. പക്ഷേ, അച്ചൻ പാവങ്ങളെ സ്‌നേഹിച്ചും പീഡിതരെയും നിരാശ്രയരെയും ആശ്വസിപ്പിച്ചും തന്റെ ജീവിതം മുന്നോട്ട് നീക്കി. ഹൃദ്രോഗബാധയെത്തുടർന്ന് അച്ചൻ കോട്ടയം മെഡിക്കൽ കോളജിനു സമീപം മുടിയൂർക്കരയിലുള്ള വൈദികകേന്ദ്രത്തിൽ വർഷങ്ങളോളം വിശ്രമജീവിതത്തിലായിരുന്നു.

വിശ്രമജീവിതം നയിച്ചുവന്ന ഫാദറിനെ തേടി എഴുപതാം വയസിൽ മറിയക്കുട്ടിയുടെ യഥാർത്ഥ ഘാതകനായ ഡോക്ടറുടെ മക്കളെത്തി കുറ്റം ഏറ്റുപറഞ്ഞ് മാപ്പിരന്നപ്പോഴും യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മാതൃക ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട് അവരെ അനുഗ്രഹിക്കുവാനാണ് അച്ചൻ ശ്രമിച്ചത്.
2000 ജനുവരി 14 ന് ആണ് ഡോക്ടറുടെ മക്കൾ അച്ചനെ സന്ദർശിച്ച് കുറ്റം ഏറ്റുപറഞ്ഞത്. ഡോക്ടറുടെ കുടുംബത്തിന് സംഭവത്തിനുശേഷമുണ്ടായ തിരിച്ചടികളാണ് പിതാവിന്റെ കുറ്റം ഏറ്റുപറയാൻ മക്കളെ പ്രേരിപ്പിച്ചത്. കെ.കെ. തോമസ്, ചെറിയാൻ എന്നിവരാണ് അച്ചനെ കാണാൻ വന്നത്. തുടർന്ന് ഇവരുടെ സഹോദരിമാരും അച്ചനെ സന്ദർശിച്ചു. ഡോക്ടറും തോട്ടം ഉടമയും മുമ്പേ മരിച്ചിരുന്നു. സത്യം വെളിപ്പെടുത്തിയിട്ടും അച്ചൻ ഇതാരോടും പറഞ്ഞില്ല. പിന്നീട് 11 മാസങ്ങൾക്കുശേഷം മാധ്യമങ്ങളിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.

തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പിരന്നവരെ കുറ്റപ്പെടുത്താതെ ആശ്വസിപ്പിച്ചുവിടുകയാണ് അച്ചൻ ചെയ്തത്. ഇതു കേൾക്കാൻ എന്റെ അച്ചായൻ ഇല്ലാതെ പോയല്ലോയെന്ന വിഷമം മാത്രം അവരോട് പറഞ്ഞു. 2001 ജനുവരി മൂന്നിന് 71-ാം വയസിൽ അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയോടു ചേർന്നുള്ള വൈദികരുടെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്. സഭ പ്രഖ്യാപിച്ച വൈദികവർഷാചരണത്തോടനുബന്ധിച്ച് സഹനദാസനെന്ന് വിളിച്ച് അദ്ദേഹത്തിന്റെ കല്ലറ പുതുക്കി പണിയുകയും വിശ്വാസികൾക്ക് പ്രാർത്ഥിക്കുവാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.

P. V. Sindhu

PV Sindhu

Pusarla Venkata Sindhu is an Indian professional badminton player. She is the first Indian woman to win a Olympic silver medal and is the fifth female Olympic medalist for India.

Born: July 5, 1995 (age 21), Hyderabad

Height: 1.79 m

Coach: Pullela Gopichand

Education: St. Ann’s College for Women

Awards: Padma Shri, Arjuna Award for Badminton, CNN-IBN Indian of the Year in Sports

Click here for more Details

Times of India News: PV Sindhu has won India’s second medal of the 2016 Rio Olympics, but it isn’t the one she, her coach P Gopichand and all those who tuned into the gold medal women’s singles badminton match at the Riocentro on Friday wished for. Sindhu, tenth in the global rankings, lost to Spain‘s Carolina Marin, ranked No 1, 21-19, 12-21, 15-21 to settle for silver.

Defeat will sting Sindhu, for she had rallied superbly to come back from 6-11 and win the first game, but it needed something far greater to beat a champion like Marin, who has done more for Spanish badminton than Rafael Nadal has for tennis. Marin dreamt of an Olympic gold in Rio de Janeiro and made it a reality with some high-quality badminton. Sindhu can carry her head high.

Indeed, it is a remarkable achievement for the 21-year-old shuttler at her first Olympic games, coming as it did with five wins in a row, the last two of which came over the world No 2 and No 5 respectively. On the biggest day of her career, Sindhu never stopped fighting and has won the biggest prize in the history of Indian badminton – an Olympic silver, to go past Saina Nehwal’s bronze four years ago in London.

Let us treasure Sindhu as long as she chooses to grace the badminton court.

Sindhu, the last of India’s shuttlers at the Games, struggled during the initial exchanges, in particular against some lovely drop shots from the left-hander. Down 3-7, then 5-8 and 5-9, then 10-13. There was Sindhu for a period, at once on her knees, made to look uncomfortable, her brow furrowed as she looked at her racquet net. But she fought hard, reducing twice the deficit to a solitary point as Marin committed a flurry of errors.

Marin smashed one to lead 19-16. Surely the game was hers? No, no. Sindhu persevered, returning serves with precision and power, and the scoreline went from 17-19 to 18-19 to 19-19 and then 20-19 as chants of ‘jeetega bhai jeetega’ reverberated from the sizable Indian support in the stands. It was nail-biting badminton.

Then Marin messed up a return against a superb flick from Sindhu, forced to turn as she ran backward, and the shuttle flopped in her half. Sindhu roared, pumped her fists. The first game was hers.

But Marin is a champion, and went up 4-0 in the second game, then 8-2. Her shots and returns regained a heartbeat, she pushed Sindhu into errors and the momentum was snatched back. A nine-point advantage was punctuated by a ferocious smash to which Sindhu had no answer. The rest of the game saw Sindhu frustrated repeatedly, and despite scattered moments of aggression she fell behind 12-21.

The decisive third game initially went Marin’s way 6-1, but Sindhu kept hitting back. Three straight points reduced the deficit to two points (10-8), which turned into 10-10 after a teasing, gasp-inducing rally full of brilliance. An error in judgement from Sindhu put her back 14-10, then Marin won a review, 16-12; a shot went out, 16-14; Marin smashed into Sindhu’s body, 17-14; a dab past Sindhu and it was 18-14 and that was the shift that Marin needed to round out a dominant win.

Sindhu never gave up, but her opponent’s experience and pedigree was simply too much to be overhauled.

അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 12

അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 12 

അസീസിയിലെ വി. ക്ലാര ( 1194-1253)🌷🌷🌷

ഇറ്റലിയിലെ അസീസിയിലുള്ള ഒരു പ്രഭുവിന്റെ മൂന്നു പെണ്‍മക്കളായിരുന്നു ക്ലാര, ആഗ്നസ്, ബെയാട്രിസ് എന്നിവര്‍. ഇവരില്‍ ക്ലാരയും ആഗ്നസും പിന്നീട് വിശുദ്ധരെന്ന നിലയിലും ക്ലാരസഭയുടെ സ്ഥാപകരെന്ന നിലയിലും ലോകപ്രശസ്തരായി. ബാല്യകാലം മുതല്‍ തന്നെ ക്രൈസ്തവവിശ്വാസത്തിലാണ് വളര്‍ന്നു വന്നിരുന്ന തെങ്കിലും ക്ലാരയുടെ വിശ്വാസജീവിതത്തെ നേര്‍വഴിക്കു തിരിച്ചു വിട്ടത് വിശുദ്ധ ഫ്രാന്‍സീസ് അസീസിയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയാണു ക്ലാര ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞത്. തന്റെ സംശയങ്ങള്‍ അവള്‍ അദ്ദേഹത്തോട് ചോദിച്ചു. യേശുവിന്റെ നാമത്തില്‍ ആഴത്തിലുള്ള സൗഹൃദമായി ഇതു വളര്‍ന്നു. ഒരിക്കല്‍ ഒരു ഓശാന ഞായറാഴ്ച ദേവാലയത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു ക്ലാര. കുരുത്തോല വാങ്ങുവാനായി മറ്റുള്ളവര്‍ ബിഷപ്പിന്റെ അടുത്തേക്കു നീങ്ങിയെങ്കിലും ക്ലാര നാണിച്ചു മടിച്ചു നിന്നു. എല്ലാവരും കുരുത്തോല സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ ബിഷപ്പ് നടന്ന് ക്ലാരയുടെ അടുത്ത് എത്തി അവള്‍ക്ക് ഓല നല്‍കി. ഈ സംഭവത്തോടെ ക്ലാരയുടെ ജീവിതത്തിന് ഒരു പുതിയ അര്‍ഥം കൈവന്നു. തന്റെ ജീവിതം അവള്‍ യേശുവിനു സമര്‍പ്പിച്ചു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അവര്‍ വ്രതവാഗ്ദാനം നടത്തി കന്യകാസ്ത്രീയായി. ക്ലാരയുടെ പുതിയ ജീവിതത്തില്‍ ദുഃഖിതരായിരുന്നു മാതാപിതാക്കള്‍. അവളെ ഏതെങ്കിലും പ്രഭുകുമാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അവര്‍ ആശിച്ചിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇളയ സഹോദരി ആഗ്നസും ക്ലാരയ്‌ക്കൊപ്പം ചേര്‍ന്നു. ഇതോടെ വീട്ടുകാര്‍ പൂര്‍ണമായും കീഴടങ്ങി. ക്ലാരയും കൂട്ടരും ചേര്‍ന്ന് ക്‌ളാരസഭയ്ക്കു രൂപം കൊടുത്തു. പൂര്‍ണമായും ദൈവികചൈതന്യ ത്തില്‍ മുഴുകി ജീവിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ സമൂഹമായിരുന്നു അത്. മല്‍സ്യമാംസാദികള്‍ പൂര്‍ണമായി വര്‍ജിച്ചു. ചെരുപ്പണിയാതെ നടന്നു. പ്രാര്‍ഥനകളും കഠിനമായി ഉപവാസങ്ങളും അനുഷ്ഠിച്ചു. നാല്‍പതു വര്‍ഷത്തോളം ക്ലാര സമൂഹത്തിന്റെ ചുമതല ക്ലാര തന്നെയാണു വഹിച്ചത്. ഫ്രാന്‍സീസ് അസീസിയുമായുള്ള ആത്മബന്ധം ഫ്രാന്‍സീഷ്യന്‍, ക്ലാര സമൂഹങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതിനു കാരണമായി. എവിടെയൊക്കെ ഫ്രാന്‍സീഷ്യന്‍ സഭ ഉണ്ടായോ അവിടെയൊക്കെ ക്ലാരസമൂഹവും ഉണ്ടായിരുന്നു. 28 വര്‍ഷത്തോളം രോഗക്കിടക്കയില്‍ കഴിഞ്ഞശേഷമാണ് ക്ലാര മരിച്ചത്. വര്‍ഷങ്ങളോളം വി.കുര്‍ബാന മാത്രം ഭക്ഷിച്ചാണ് അവര്‍ ജീവിച്ചിരുന്നത്. 1255ല്‍ പോപ് അലക്‌സാണ്ടര്‍ നാലാമന്‍ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു.🌷🌷
🌷 Luke 14:27

Whoever does not carry his own cross and come after Me cannot be My disciple   🌷🌷🌷

New Diocese, Bishop & Apostolic Visitator

New Diocese, Bishop & Apostolic Visitator for the Syro-Malabar church

Bishops with Major Archbishop

സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതയും പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്ററും

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രുപത സ്ഥാപിക്കപ്പെട്ടു. ഈ രൂപതയുടെ പ്രഥമമെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2016 ജൂലൈ 28 വ്യാഴം)  റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30- ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ഇംഗ്ലണ്ടിലെ പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍  ലാംഗസ്റ്റര്‍ രൂപതാ മെത്രാന്‍ ബിഷപ്പ്  മൈക്കിള്‍ ക്യാംപ്ബെല്ലുമാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. അറിയിപ്പിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിയുക്ത മെത്രാډാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

ശ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്‍റെയും ഏലിക്കുട്ടിയുടെയും ആറു മക്കളില്‍ നാലാമനായി 1967 ആഗസ്റ്റ് 11-ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ഫാ. ജോസഫ് ശ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എല്‍. പി. സ്കൂള്‍, ഉരുളികുന്നം സെന്‍റ് ജോര്‍ജ് യു. പി. സ്കൂള്‍, വിളക്കുമാടം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്നു പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നു പ്രീ-ഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബിരുദാനന്തരബിരുദവും നേടി. പാലാ സെന്‍റ് തോമസ് ട്രെയിനിംഗ്  കോളേജില്‍നിന്നു ബി.എഡും കര്‍ണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയില്‍നിന്നു  എം. എഡും ഇംഗ്ളണ്ടിലെ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി യില്‍നിന്നു പൗരസ്ത്യദൈവശാസ്ത്രത്തില്‍  മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.  പാലാ ഗുഡ് ഷെപ്പേര്‍ഡ്  സെമിനാരിയില്‍ മൈനര്‍ സെമിനാരി പഠനവും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍  ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉര്‍ബന്‍ സെമിനാരിയിലേക്കു അയയ്ക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍  ദൈവശാസ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ നിയുക്തമെത്രാന്‍ 2000  ആഗസ്റ്റ് 12-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതാ മൈനര്‍ സെമിനാരിയിലും, മാര്‍ എഫ്രേം ഫോര്‍മേഷന്‍ സെന്‍ററിലും സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജിലും അധ്യാപകനായിരുന്ന ഫാ. ശ്രാമ്പിക്കല്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നേഴ്സിംഗ് കോളേജിന്‍റെയും വാഗമണ്‍ മൗണ്ട് നേബോ ധ്യാനകേന്ദ്രത്തിന്‍റെയും സ്ഥാപകഡയറക്ടറാണ്. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്‍റ്, ജീസസ് യൂത്ത്, രൂപതാബൈബിള്‍ കണവന്‍ഷന്‍, പ്രാര്‍ഥനാഭവനങ്ങള്‍ എന്നിവയുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ സെക്രട്ടറിയായിരുന്നു. 2012 മുതല്‍  2013 ആഗസ്റ്റ് 31-ന് റോമിലെ  പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജില്‍ വൈസ് റെക്ടറായി ചാര്‍ജെടുക്കുന്നതുവരെ പാലാ ബിഷപ്പ്  മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ പഠനകാലത്ത് ബല്‍ത്തംഗടി രൂപതയിലെ കംഗനടി സെന്‍റ് അല്‍ഫോന്‍സാ ഇടവകയിലും ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും  കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിലും സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്നു. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാളായിരുന്നു നിയുക്തമെത്രാന്‍. 

യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് ഇരിഞ്ഞാലക്കുട രൂപതയിലെ പുത്തന്‍ചിറ ഇടവകയില്‍ കവലക്കാട്ട്-ചിറപ്പണത്ത് പരേതരായ പോള്‍-റോസി ദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമനായി 1961 ഡിസംബര്‍ 26-ന് ജനിച്ചു. പുത്തന്‍ചിറ ഹോളി ഫാമിലി എല്‍. പി. സ്കൂള്‍, കുഴിക്കാട്ടുശ്ശേരി സെന്‍റ് മേരീസ് യു.പി. സ്കൂള്‍, തുമ്പൂര്‍ റൂറല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം  തൃശ്ശൂര്‍, തോപ്പ് സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1987 ഡിസംബര്‍ 26-ന് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്‍റെ കൈവയ്പു വഴി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്നു ചാലക്കുടി, ആളൂര്‍ പള്ളികളില്‍ അസിസ്റ്റന്‍റു വികാരിയായും ഇരിഞ്ഞാലക്കുട സെന്‍റ് പോള്‍സ്  മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ടായും പ്രവര്‍ത്തിച്ചശേഷം ഉപരിപഠനത്തിനായി റോമിലേക്കു അയയ്ക്കപ്പെട്ടു. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്നു ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ ഡയറക്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വിവാഹകോടതി ജഡ്ജ്, മഹാജൂബിലി ജനറല്‍ കണ്‍വീനര്‍, ബി.എല്‍.എം. അസ്സി.ഡയറക്ടര്‍, നവചൈതന്യ-സാന്‍ജോഭവന്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍, പാദുവാ നഗര്‍പള്ളി വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍, വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ പ്രൊക്കുരേറ്റര്‍, വൈസ് റെക്ടര്‍, ലക്ചറര്‍, എന്നീ നിലകളിലും തൃശ്ശൂര്‍ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ്    എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള  സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോ-ഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. റോമിലെ പ്രൊക്കുരേറ്റര്‍ എന്ന ശുശ്രൂഷ മോണ്‍. സ്റ്റീഫന്‍ തുടരുന്നതാണ്. റോമിലുള്ള വിവിധരാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങള്‍ക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല്‍ കൗണ്‍സിലിലും അംഗമാണ് മോണ്‍. സ്റ്റീഫണ്‍. 

നിയുക്ത മെത്രാډാരുടെ അഭിഷേകവും ശുശ്രൂഷഭരമേല്ക്കലും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.

New Bishops

​വി. അന്തോനിസിൻറെ നൊവേന

St Antony of Padua 2

വി. അന്തോനിസിൻറെ നൊവേന

      പ്രാരംഭ ഗാനം

         പാദുവാപ്പതിയെ, ദൈവ

സ്നേഹത്തിൻ കേദാരമേ

നേർവഴി കാട്ടേണമേ

പരിശുദ്ധ അന്തോണീസേ…

        അമലോത്ഭ കന്യതൻറെ

        മാനസ പുത്രനായ

        പരിശുദ്ധ അന്തോണീസേ

                                      (പാദുവാ……)

പൈതലാം യേശുവിനെ

തൃക്കയ്യിൽ ഏന്തിയോനെ

തൃപ്പാത പിൻതുടരാൻ

ത്രാണിയുണ്ടാകേണമേ

                                      (പാദുവാ……)

        ക്രൂശിൻറെ അടയാളത്താൽ

        ദുഷ്ടത നീക്കിയോനേ

        ആലംബഹീനർക്കെന്നും

        മദ്ധ്യസ്ഥനാകേണമേ

                                       (പാദുവാ……)

        പ്രാരംഭ പ്രാർത്ഥന

         അത്ഭുത പ്രവർത്തകനായ വി. അന്തോനീസിനെ ഞങ്ങൾക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നൽകിയ ദൈവമേ, ഞങ്ങളങ്ങയെ സ്തുതിയ്ക്കുന്നു. അങ്ങ് ഞങ്ങൾക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതത്തിൽ വന്നുപോയിട്ടുള്ള പാപങ്ങളേയോർത്തു കണ്ണീരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിന ജീവിതത്തെ അങ്ങ് ആശീർവ്വദിച്ചനുഗ്രഹിക്കണമേ. ആത്മീകവും ശാരീരികവുമായ എല്ലാ ആപത്തുകളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ പൈതൃകമായ പരിപാലനയിൽ എന്നും ജീവിക്കുന്നതിനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. വിശ്വസ്തതയോടെ അങ്ങേയ്ക്ക്  ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളർന്ന്, അങ്ങയുടേയും മനുഷ്യരുടേയും മുമ്പിൽ, കുറ്റമറ്റവരായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കാരുണ്യവാനായ ദൈവമേ, വിശുദ്ധ അന്തോനീസു വഴിയായി ഈ പ്രാർത്ഥന, അങ്ങ് കരുണാപൂർവ്വം സ്വീകരിച്ചു, ഞങ്ങളെ അനുഗ്രഹിക്കണമേ.

                   1 സ്വർഗ 1 നൻമ 1 ത്രീ .

             മദ്ധ്യസ്ഥ പ്രാർത്ഥന

                    അത്ഭുതപ്രവർത്തകനായ വി. അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണെന്ന് ഞങ്ങൾ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയിൽ ശരണപ്പെട്ടുകൊണ്ട് ഞങ്ങൾ അങ്ങേ മുമ്പിൽ നില്ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവർത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോണീസേ, ആവശ്യനേരങ്ങളിൽ ഞങ്ങളുടെ സഹായത്തിനെത്തണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകമായി ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമായ അനുഗ്രഹം (…..നിയോഗം…..) സാധിച്ചുകിട്ടുന്നതിന് പരമപിതാവിൻറെ സന്നിധിയിൽ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകർന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

                     1 സ്വർഗ 1 നൻമ 1 ത്രീത്വ

           സമൂഹ പ്രാർത്ഥന

              പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോണീസിൻറെ മാദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങൾക്ക് അദ്ദേഹത്തിൻറെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നൽകണമേ. ഞങ്ങൾ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിച്ച് മറ്റുള്ളവരിലേയ്ക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യസൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങൾക്കിടയാക്കണമേ.

ആമ്മേൻ.

                  ലുത്തിനിയ

 കർത്താവേ അനുഗ്രഹിക്കണമേ…
മിശിഹായേ അനുഗ്രഹിക്കണമേ…
കർത്താവേ അനുഗ്രഹിക്കണമേ…

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ…
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ…

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഏകദൈവമായ പരിശുദ്ധ ത്രീത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഞങ്ങളുടെ പിതാവായ  വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദൈവജനനിയുടെ ഭക്തനായ വി. അന്തോണീസേ,

 ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അപേക്ഷിക്കുന്നവർക്ക് എന്നും സഹായമരുളുന്ന വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സങ്കടപ്പെടുന്നവർക്ക് ആശ്വാസമായ വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അനേകം കഠിനപാപികളെ മാനസാന്തരപ്പെടുത്തിയ വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അനേകം അത്ഭുതങ്ങളാൽ ഈശോയുടെ സുവിശേഷം പ്രസംഗിച്ച വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദാരിദ്രത്തെ സന്തോഷത്തോടുകുടി സ്വീകരിച്ച വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ക്ലേശിതരും ദുഃഖിതരുമായ അനേകരെ ആശ്വസിപ്പിക്കുന്ന വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആശയാൽ അപ്പസ്തോലനായ വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഭക്തി നിറഞ്ഞ വചനങ്ങളാൽ അനേകം പേരുടെ ഹൃദയങ്ങളിൽ ദൈവസ്നേഹം നിറച്ച വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അത്ഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള ദൈവിവരം ലഭിച്ച വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കാണാതെപോയ വസ്തുക്കളെ തിരികെ നൽകുവാനുള്ള പ്രത്യേകവരം ലഭിച്ച വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ആത്മീയവും ശാരീരികവുമായ രോഗങ്ങളാൽ വലയുന്നവരെ സുഖപ്പെടുത്തുന്ന വി. അന്തോനീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വിശുദ്ധ കുരിശിൻറെ അടയാളത്താൽ പിശാചുക്കളെ അകറ്റിയവനായ വി. അന്തോണീസേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനെ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനെ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന  കേൾക്കേണമേ.

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനെ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…

പാദുവാപ്പാതിയായിരിക്കുന്ന വിശുദ്ധ അന്തോണീസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പ്രാർത്ഥിക്കാം

  പിതാവായ ദൈവമേ, അങ്ങേ വിശ്വസ്ഥ ദാസനായ വിശുദ്ധ അന്തോണീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെല്ലാവരേയും അനുഗ്രഹിക്കണമെന്നും, ആ വിശുദ്ധൻറെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങൾ ഞങ്ങൾക്ക് പ്രദാനം ചെയ്യണമെന്നും, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

ആമ്മേൻ

            സമാപന പ്രാർത്ഥന

                  അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസേ, ഞങ്ങൾ അങ്ങയുടെ തിരുസ്വരൂപത്തിൻ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്ത്, ഞങ്ങളുടെ നിസ്സഹായവസ്ഥയിൽ അങ്ങയുടെ സഹായം തേടുന്നു. അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് ദയാപൂർവ്വം തൃക്കൺപാർക്കണമേ. എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും പരീക്ഷകളും ഞങ്ങളിൽ നിന്നും അകറ്റിക്കളയണമേ. ആവശ്യനേരങ്ങളിൽ അങ്ങയോടപേക്ഷിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് അങ്ങ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല എന്ന് ഓർക്കേണമേ. സജീവമായ വിശ്വാസത്തോടെ ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ അങ്ങേ സങ്കേതത്തിൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങൾക്കിപ്പോൾ ഏറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹങ്ങൾ (…..നിയോഗം…..) കാരുണ്യവാനായ ദൈവത്തിൽനിന്നു ലഭിച്ചുതന്ന് ഞങ്ങൾക്ക് സഹായവും സമാധാനവും നൽകണമെന്ന് ഈശോമിശിഹായുടെ നാമത്തിൽ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൻറെ അഗാധ ഭക്തനായിരുന്ന വിശുദ്ധ അന്തോണീസേ, അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങൾ എന്നും നന്ദിയോടെ ഓർക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ദിവ്യകാരുണ്യനാഥനായ ഈശോയേ കൂടുതൽ സ്നേഹിക്കുവാൻ പരിശ്രമിക്കുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

                      1സ്വർഗ 1 നൻമ 1 ത്രീത്വ

           സമാപന ഗാനം

ലോകപിതാവിൻ തിരുമുമ്പിൽ

എത്രയുമെളിയൊരു പ്രേഷിതനായ്

സുവിശേഷത്തിൻ സന്ദേശം

പതിതർക്കേകിയ പുണ്യാത്മാ.

 

             സ്നേഹവുമതുപോൽ ഉപവിയിലും

             സ്വർഗ്ഗീയഗ്നി തെളിച്ചവനെ

             ഇരുളുനിറഞ്ഞൊരു വീഥികളിൽ

             കൈത്തിരികാട്ടി നയിക്കണമേ.

 

ഈശോതൻ പ്രിയ സ്നേഹിതരായ്

നിർമ്മല ജീവിത പാതകളിൽ

ഇടറാതെന്നും ജീവിക്കാൻ

മാദ്ധ്യസ്ഥം നീയരുളണമേ.

 

             നഷ്ടപ്പെട്ടവ കണ്ടെത്താൻ

             നൻമയും തിൻമയും കണ്ടെത്താൻ

             ഉൾക്കണ്ണിൻ പ്രഭ ചൊരിയണമേ

             ജീവിതവിജയം നൽകണമേ.

🌹🌹🌹

ഞങ്ങൾ വിശുദ്ധ അന്തോണീസുമായി ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിച്ച് മറ്റുള്ളവരിലേയ്ക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യസൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങൾക്കിടയാക്കണമേ.

ആമ്മേൻ.

Bishop Mar James Pazhayattil

​അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ (1934 – 2016)

അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ (1934 – 2016)

Bishop Mar James Pazhayattil

പുത്തന്‍ചിറയില്‍ പഴയാറ്റില്‍ തോമന്‍കുട്ടി – മറിയംകുട്ടി ദമ്പതികളുടെ 3-ാമത്തെ മകനായി 1934 ജൂലൈ 26-ല്‍ ജെയിംസ് (ചാക്കോച്ചന്‍) ജനിച്ചു. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസില്‍ പ്രാഥമിക വിദ്യാഭ്യാസവും, തുമ്പൂര്‍ ഞ.ഒ.ട.ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

1952ല്‍ തൃശ്ശൂര്‍ തോപ്പ് പെറ്റി സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ബ്രദര്‍ ജെയിംസ് പ്രസിദ്ധമായ കാന്‍ഡി പേപ്പല്‍ സെമിനാരിയിലാണ് തത്വശാസ്ത്ര പരിശീലനത്തിന് അയയ്ക്കപ്പെട്ടത്. തുടര്‍ന്ന് കാന്‍ഡിയിലും പൂനെയിലുമായി തത്വ – ദൈവശാസ്ത്ര പഠനവും പരിശീലനവും പൂര്‍ത്തിയാക്കി.

1961 ഒക്‌ടോബര്‍ 3-ന് ബോംബെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വലേരിയന്‍ ഗ്രേഷ്യസ് തിരുമേനിയുടെ കൈവയ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചു. പഠനം പൂര്‍ത്തിയാക്കി 1962 മാര്‍ച്ചില്‍ തിരിച്ചെത്തിയപ്പോള്‍ അജപാലനശുശ്രൂഷയ്ക്കായി നിയുക്തനായത് പാവറട്ടിയിലും ലൂര്‍ദ്ദ്കത്തീഡ്രല്‍ പള്ളിയിലുമായിരുന്നു.

തൃശൂര്‍ രൂപതയുടെ സെന്റ് തോമസ് കോളേജ് പ്രൊഫസറും, ഹോസ്റ്റല്‍ വാര്‍ഡനും, വൈദിക സെനറ്റ് സെക്രട്ടറിയുമായി സേവനം ചെയ്യുന്ന അവസരത്തിലാണ് ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്.

പിന്നീട് വിസ്തീര്‍ണ്ണത്തിലും ജനസംഖ്യയിലും വലിയതായിരുന്ന തൃശൂര്‍ രൂപതയില്‍ നിന്ന് 1978ല്‍ ‘ഇരിങ്ങാലക്കുട’ രൂപീകരിച്ചപ്പോള്‍ അതിനെ നയിക്കാന്‍ വിശുദ്ധിയും വിജ്ഞാനവുമുള്ള ഒരു ഇടയനെ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ മാര്‍പാപ്പ കണ്ടെത്തിയത് ജെയിംസ് പഴയാറ്റിലച്ചനിലായിരുന്നു. മനസ്സിന്റെയും ഹൃദയത്തിന്റെയും വിശിഷ്ട ഗുണങ്ങളാണ് ഈ പദവിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിത്തീര്‍ത്തത്.

1978 ജൂണ്‍ 22ല്‍ രൂപതയെ ഭരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് പിതാവ്, ”എല്ലാം ദൈവത്തിന്റെ ഉപരി മഹത്വത്തിനായി” തന്റെ പ്രവൃത്തികള്‍ കാഴ്ച വയ്ക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത് രൂപതയെ എല്ലാ വിധത്തിലും ക്രിസ്തുവില്‍ നവീകരിക്കുക (ഞലേെമൗൃമൃല ഛാിശമ ശി ഇവൃശേെീ) എന്ന ലക്ഷ്യത്തോടെ വിനയപൂര്‍വ്വം ഈ ദൗത്യം ഏറ്റെടുത്തു. ഈശോയുടെ തിരുഹൃദയത്തിന് രൂപതയെ പ്രതിഷ്ഠിച്ച് അദ്ദേഹം തന്റെ ആത്മീയ ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. തിരുഹൃദയത്തിന്റെ ഊഷ്മളമായ സ്‌നേഹസ്പര്‍ശനമേറ്റ് രൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ ഒത്തൊരുമിച്ച്, ”വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു സ്‌നേഹസമൂഹ”മായി ”ഒരേ ആത്മാവോടും ഒരേ ഹൃദയത്തോടും കൂടി” മുന്നേറുന്നു.

രൂപതയുടെ ആത്മീയവും, അജപാലനപരവും, ഭൗതികവുമായ വികസനങ്ങള്‍ ലക്ഷ്യമാക്കി പിതാവ് നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ പലവിധങ്ങളായിരുന്നു. രൂപതഭവനം, മൈനര്‍ സെമിനാരി, മതബോധനകേന്ദ്രം, മിഷന്‍ ട്രെയിനിംഗ് കോളേജ്, ഭാരതക്രൈസ്തവസഭയുടെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂരില്‍ ഒരു പുതിയ ദേവാലയം എന്ന പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് അദ്ദേഹം നാന്ദികുറിച്ചു.

രൂപതയുടെ ആത്മീയ നവോത്ഥാനത്തിനായി ആരംഭിച്ച തിരുഹൃദയ ആദ്ധ്യാത്മികകേന്ദ്രം, അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാസ്റ്ററല്‍ സെന്റര്‍, വിശ്വാസപരിശീലനത്തെ ഊര്‍ജ്ജസ്വലമാക്കാനായി സ്ഥാപിച്ച വിദ്യാജ്യോതി, വചനപോഷണത്തിനായുള്ള ബൈബിള്‍ അപ്പസ്‌തോലേറ്റ്, നീതിനിര്‍വ്വഹണത്തിനായി സ്ഥാപിക്കപ്പെട്ട രൂപത കോടതികളും, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും, ജസ്റ്റിസ് ഫോറവും, പലവിധ കാരണങ്ങളാല്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി നിലകൊള്ളുന്ന ‘പ്രത്യാശ’, ആതുരശുശ്രൂഷാരംഗത്ത് വിശിഷ്ട പാരമ്പര്യമായി പുരോഗമിക്കുന്ന സെന്റ് ജെയിംസ് ആശുപത്രി, വിദ്യാഭ്യാസമേഖലയുടെ ക്രമമായ നടത്തിപ്പിന് രൂപവത്ക്കരിക്കപ്പെട്ട കോര്‍പ്പോറെയ്റ്റ് എഡ്യുക്കേഷനല്‍ ഏജന്‍സി (സ്‌കൂളുകളും, കോളേജുകളും). ഇതില്‍ യുവജനങ്ങളുടെ നല്ലഭാവി ആഗ്രഹിച്ചുകൊണ്ട് അവര്‍ക്ക് ജീവിതദര്‍ശനവും ജോലിസാധ്യതകളും നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സഹൃദയകോളേജ് ഓഫ് എന്‍ജിനീയറിംഗ് & ടെക്‌നോളജി, ജീസ് ബി.എഡ്. ട്രെയിനിംഗ് കോളേജ്, ആവേ മരിയ ടി.ടി.ഐ., സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. സാമൂഹിക പ്രതിബദ്ധതയുടെ പ്രകട ലക്ഷണമായി നിലകൊള്ളുന്ന സോഷ്യല്‍ ആക്ഷന്‍, സോഷ്യല്‍ ഫോറം, ആശാനിലയം, പ്രകൃതി, സാന്‍ജോ ഇന്‍സ്റ്റിറ്റ്യൂട്ട്, ലഹരി വിമോചന പ്രസ്ഥാനങ്ങളായ നവചൈതന്യ, സാന്‍ജോ സദന്‍, വൈവിധ്യങ്ങളായ അജപാലന പരിശീലന പദ്ധതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ള പാക്‌സ്, അശരണര്‍ക്കായുള്ള വിവിധ അനാഥാലയങ്ങള്‍, കിടപ്പുരോഗികള്‍ക്കുള്ള ഭവനങ്ങള്‍, അഭയഭവന്‍, വയോജന മന്ദിരങ്ങള്‍, മാനസിക വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള വിവിധ സ്ഥാപനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ സമഗ്രമായ വീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.

പ്രവാസികളായ വിശ്വാസി സമൂഹത്തെ ഒരുമിച്ചു കൂട്ടുന്നതിനും സീറോ മലബാര്‍ സഭയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ വിശ്വാസ ജീവിതത്തിന് കരുത്തുപകരുന്നതിനും ചെന്നൈ മിഷന്‍ ഏറ്റെടുത്ത് വളര്‍ത്തിയത് പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണ്. വാര്‍ധക്യത്തില്‍ പലവിധ കാരണങ്ങളാല്‍ കുടുംബങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്രയമായി ചെന്നൈയില്‍ രൂപപ്പെടുത്തിയ സാന്തോം സ്‌നേഹതീരം ഇന്ന് അനേകര്‍ക്ക് ആശ്രയമാണ്.

രൂപതയിലെ ഭൂരിഭാഗം പള്ളികളും പുതുതായി നിര്‍മിക്കപ്പെടുകയോ, പുനര്‍നിര്‍മിതമാവുകയോ, നവീകരിക്കപ്പെടുകയോ ചെയ്തിട്ടുള്ളത് അദ്ദേഹത്തിന് ഇടവകജനങ്ങളോടുള്ള താത്പര്യവും അവരോടുള്ള ആഴമേറിയ ബന്ധവും പ്രകടമാക്കുന്നവയാണ്. കൂടാതെ, സമര്‍പ്പിതസമൂഹങ്ങളുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ പ്രോത്സാഹനവും സഹകരണവും നല്‍കി. രൂപതയെ ജീവസ്സുറ്റതാക്കുന്ന, ഒരുപാട് സമഗ്ര ക്ഷേമപദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട് (മെഴ്‌സി ട്രസ്റ്റ്, ദയാനിധി, കുടുംബക്ഷേമനിധി).

എല്ലാവരുടെയും പങ്കാളിത്തത്തോടെ കാര്യങ്ങളെല്ലാം കാര്യക്ഷമമായും സമയബന്ധിതമായും നിര്‍വ്വഹിക്കണമെന്ന് അതീവ നിഷ്ഠയുള്ള അഭിവന്ദ്യപിതാവ് രൂപതയില്‍ 1978 ഒക്‌ടോബര്‍ 2-ന് വൈദികരുടെ പ്രഥമ സളേനം വിളിച്ചുകൂട്ടി രൂപതയുടെ വിവിധ കാര്യങ്ങളെപ്പറ്റി അഭിപ്രായ രൂപീകരണം നടത്തി. 1979 ജനുവരി 1-ന് രൂപതയുടെ പ്രഥമ ആലോചനാസമിതി നിലവില്‍ വന്നു. ഒപ്പം തന്നെ പ്രെസ്പിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, സന്യസ്തരുടെ സി.ആര്‍.ഐ., രൂപതാഘടകം, സംഘടനകളുടെ ഏകോപനസമിതി തുടങ്ങിയവയും പ്രവര്‍ത്തനക്ഷമമായി. ബന്ധപ്പെട്ട ഉപദേശകസമിതികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരമാവധി മാനിക്കുന്ന വിധത്തിലായിരുന്നു, ദൈവജനത്തോടുള്ള പിതാവിന്റെ ആദര്‍ശനിഷ്ഠമായ സമീപനം. സീറോമലബാര്‍സഭയുടെ നിയമമനുസരിച്ച് 1999 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ ആദ്യമായി എപ്പാര്‍ക്കിയല്‍ അസംബ്ലി (രൂപതാ മഹായോഗം) സംഘടിപ്പിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

വിശുദ്ധിയും വിനയവുമുള്ള മനസ്സുകളെ തമ്പുരാന്‍ ഉയര്‍ത്തുമെന്നുള്ളതില്‍ തര്‍ക്കമില്ല. അതിന് ഉത്തമ ദൃഷ്ടാന്തമാണ് 1995 ജൂണ്‍ 7-ല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അസിസ്റ്റന്റായി ബിഷപ്പ് പഴയാറ്റില്‍ ഉയര്‍ത്തപ്പെട്ടത്. സീറോ മലബാര്‍ സഭയുടെ ഒരു പ്രതിസന്ധിഘട്ടത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ആന്റണി പടിയറ തിരുമേനിയോടുചേര്‍ന്ന് സഭയെ നയിക്കുവാന്‍ പരിശുദ്ധ സിംഹാസനം ഇദ്ദേഹത്തെ നേരിട്ട് നിയോഗിക്കുകയുണ്ടായി.

പിതാവിന്റെ വ്യക്തിത്വത്തിന്റെ തെളിമയും തനിമയും സമൂഹം അംഗീകരിച്ചതിന്റെ തെളിവുകളാണ് അദ്ദേഹത്തിന് ലഭിച്ച ഭാരത് ജ്യോതി അവാര്‍ഡ്, രാഷ്ട്രീയരത്‌ന അവാര്‍ഡ്, രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്, ഭക്തശ്രേഷ്ഠ പുരസ്‌കാരം, കേരളസഭ സഭാതാരം അവാര്‍ഡ് തുടങ്ങിയവ.

2010 ഏപ്രില്‍ 18ന് വിരമിക്കല്‍ പ്രായമായതിന്റെ പേരില്‍ മാത്രം സ്ഥാനമൊഴിയുമ്പോള്‍ ഇരിങ്ങാലക്കുട രൂപതയെന്ന വിശ്വാസത്തിന്റെ വടവൃക്ഷം വളര്‍ച്ചയുടെ സുഗമവഴികളിലെത്തിയിരുന്നു. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുന്ന കാലയളവിലും വിശ്രമമില്ലാതെ വ്യത്യസ്ത സേവനരംഗങ്ങളില്‍ അഭിവന്ദ്യ പിതാവ് പ്രവര്‍ത്തിച്ചിരുന്നു. ദൈവം വിളിക്കുന്നതുവരെ ലഭിക്കപ്പെട്ട സാഹചര്യങ്ങളെ പൂര്‍ണമായി വിനിയോഗിക്കുക എന്നതായിരുന്നു പിതാവിന്റെ പ്രവര്‍ത്തന സിദ്ധാന്തം.

തന്റെ ജീവിത ലക്ഷ്യത്തില്‍ താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ചില ദര്‍ശനങ്ങളുണ്ട്; വിളിച്ചവനോടുള്ള വിശ്വസ്തത, ദൈവജനത്തോടുള്ള പ്രതിബദ്ധത, ദൈവികപരിപാലനയിലുള്ള അടിയുറച്ചവിശ്വാസം, നന്മയാകാനും നന്മ പ്രവര്‍ത്തിക്കുവാനുമുള്ള മനോഭാവം (be good do good), എന്നും കൃതജ്ഞതാനിര്‍ഭരമായും പ്രസാദാത്മകമായും നില്‍ക്കുന്ന വ്യക്തിപ്രാഭവം, ആത്മീയനിഷ്ഠയോടുള്ള അതീവ താല്‍പര്യം, ചുമതലാബോധം, പഠനതല്‍പരത, സഭാനേതൃത്വത്തോടുള്ള വിധേയത്വം, നല്ലിടയന്റെ കൃപയോടു സഹകരിച്ചുള്ള ജീവിതം, പൗരോഹിത്യത്തിന്റെ കുലീനത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം, എളിമയോടെ കര്‍ത്താവിന്റെ അതിശക്തമായ കരത്തിന്‍ കീഴില്‍ വിഹരിക്കുവാനുള്ള മന്, ഭയങ്ങളെല്ലാം നാഥന്റെ കാല്‍ക്കല്‍ കയ്യാളിക്കുവാനുള്ള വിവേകജനകമായ മനോഭാവം, എളിമയും ലാളിത്യവും കൈമുതലായ ജീവിതശൈലി – അതാണ് ഇരിങ്ങാലക്കുടയുടെ ഇടയശ്രേഷ്ഠന്‍ – മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവ്.

Bishop Mar James Pazhayattil

Bishop Mar James Pazhayattil, Irinjalakkuda

ശരിക്കും തോമാശ്ലീഹ ഭാരതത്തിൽ വന്നോ?

ശരിക്കും തോമാശ്ലീഹ ഭാരതത്തിൽ വന്നോ?

St Thomas

എ.ഡി.52-ൽ ക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമസ് അപ്പസ്‌തോലൻ, കപ്പൽ മാർഗ്ഗം കേരളത്തിൽ ആഗതനായി എന്നാണ് കേരള ക്രൈസ്തവരുടെയിടയിലുള്ള പാരമ്പര്യം. തുടർന്നു കേരളത്തിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയും ഒരു ക്രൈസ്തവ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സുമാർ 1950 വർഷങ്ങൾക്കു മുമ്പു നടന്ന ഈ സംഭവത്തിനു പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമല്ലാതെ ചരിത്രസാക്ഷ്യങ്ങൾ തുലോം വിരളമാണ്. അതേയവസരത്തിൽ തോമസ് അപ്പസ്‌തോലനാണ് ഞങ്ങളുടെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ചതെന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചു പോരുന്ന ഒരു സമുദായ വിഭാഗം കേരളത്തിലുടനീളം ദൃശ്യമാണുതാനും. അപ്പോൾ ഈ പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും നിജസ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഏക പോംവഴി സാഹചര്യതെളിവുകളെ ആശ്രയിക്കുകയെന്നുള്ളതാണ്. അക്കാലത്ത് പൗരാണിക റോമൻ സാമ്രാജ്യവും കേരളവുമായി വ്യാപകമായ തോതിൽ വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കാണാം. അവയെപ്പറ്റിയുള്ള രേഖകൾ സുലഭമാണുതാനും. പ്രസ്തുത സാഹചര്യത്തിൽ തോമസ് അപ്പസ്‌തോലന്റെ പ്രവർത്തനങ്ങളെപ്പറ്റി ഒരു പരിധിവരെ വസ്തുനിഷ്ഠമായ ഒരു ചിത്രം ലഭിക്കുന്നതിന്, ആ പുണ്യദേഹത്തിന്റെ ആഗമനവും പ്രവർത്തനങ്ങളും റോമൻ വാണിജ്യ സമ്പർക്കങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കേരളവും പൗരാണിക റോമൻ സാമ്രാജ്യവും തമ്മിൽ നിലനിന്നിരുന്ന വാണിജ്യസമ്പർക്കം ഉടലെടുത്തതുതന്നെ അന്നു കേരളത്തിൽ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന കുരുമുളകിനെ കേന്ദ്രീകരിച്ചായിരുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കുരുമുളക് അന്ന് റോമിൽ ഏറ്റവും പ്രിയപ്പെട്ട വ്യഞ്ജനമായിരുന്നു. എ.ഡി.408-ൽ അലാറിക് റോമിനെ ആക്രമിച്ചപ്പോൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 3000 റാത്തൽ കുരുമുളകായിരുന്നുവത്രെ. ഇത്രമാത്രം പ്രിയമുള്ള കുരുമുളക് വാങ്ങുന്നതിനുവേണ്ടിയാണ് റോമൻ വർത്തകർ കേരളത്തിൽ എത്തിയിരുന്നതും വാണിജ്യസമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നതും.

ഈ സമ്പർക്കത്തിന്‍റെ തുടക്കം എങ്ങനെയായിരുന്നുവെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും ക്രിസ്തബ്ദത്തിന്റെ ആരംഭത്തിൽ തന്നെ കുരുമുളക് വാങ്ങുന്നതിനായി നിരവധി റോമൻ കപ്പലുകൾ അന്നു തെക്കേ ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര വ്യാപാരകേന്ദ്രമായിരുന്ന മുസ്സിറസ്സിൽ (കൊടുങ്ങല്ലൂരിൽ) വന്നുകൊണ്ടാണിരുന്നത്. തുടക്കത്തിൽ കപ്പൽ ഗതാഗതം വളരെ അപകടം നിറഞ്ഞ ഒന്നായിരുന്നു. എന്നാൽ ഹിപ്പാലൂസ് എന്ന നാവികൻ കാലവർഷത്തിന്റെ ഗതിയനുസരിച്ച്, കപ്പൽ ഓടിക്കുന്നതിനുള്ള അറിവു സ്വായത്തമാക്കിയതോടെ കപ്പൽയാത്ര സുഗമമായിത്തീർന്നു. അതോടെ ചെങ്കടൽ മുഖത്തുള്ള ഒക്കേലൂസ് തുറമുഖത്തുനിന്നും കാലവർഷത്തിന്റെ തുടക്കത്തിൽ, അതായത് ജൂൺ-ജൂലൈ മാസങ്ങളിൽ പുറപ്പെടുന്ന കപ്പലുകൾക്ക് 40 ദിവസം കൊണ്ട് മുസ്സിറത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രം അലക്‌സാണ്ട്രിയയായിരുന്നു. റോമൻ സാമ്രാജ്യത്തിലെ വർത്തകർ, അലസാക്ണ്ട്രിയയിൽ നിന്നും സൂയസ് കരയിടുക്കിന്റെ കിഴക്കേ തീരത്തേക്ക് കരമാർഗ്ഗമായും തുടർന്ന് അവിടെയുള്ള മേയൂസ് ഹോർമോസിൽ നിന്നും കപ്പൽ മാർഗ്ഗം ചെങ്കടൽ മുഖത്തുള്ള ഒക്കേലിസിലേക്കും ഒക്കേലിസിൽ നിന്നും വീണ്ടും കപ്പൽ മാർഗ്ഗം മുസ്സിറിസ്സിലേക്കും എത്തിച്ചേരുകയായിരുന്നു പതിവ്.

അന്ന് കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളായിരുന്ന തിണ്ടിസ് (കടലുണ്ടി), മുസിറസ്(കൊടുങ്ങല്ലൂർ), നെൽക്കിണ്ട(നിരണം), ബൊർക്കാറെ(പുറക്കാട്) തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയിരുന്ന വർത്തകർ, സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവയ്ക്കു പകരം കുരുമുളക്, വൈഡൂര്യം, പവിഴം, മുത്ത് തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ക്രയവിക്രയത്തിലാണ് ഏർപ്പെട്ടിരുന്നത്. ഇക്കാര്യങ്ങളെല്ലാം അക്കാലത്തു രചിച്ച ”പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സി” എന്ന യാത്രാ ലഘുലേഖയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

റോമൻ ഗ്രന്ഥങ്ങളിൽ മാത്രമല്ല, അക്കാലത്തെ തമിഴ് കൃതികളിലും ഇപ്രകാരമുള്ള വ്യാപാരത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണാവുന്നതാണ്. ഇവിടെയെത്തിയിരുന്ന കപ്പലുകളെ യവനരുടെ കപ്പലുകളെന്നും അതിൽ വന്നിരുന്ന വർത്തകരെ യവനരെന്നുമാണ് തമിഴ്കൃതികളിൽ പരാമർശിച്ചിരിക്കുന്നതുതന്നെ.

ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു റോമൻ പൗരനായിരുന്ന തോമസ് അപ്പസ്‌തോലൻ കേരളത്തിൽ വന്നുചേരുന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമായിരുന്നില്ല. അദ്ദേഹം പാലസ്തിനായിൽ നിന്നും കരമാർഗ്ഗം സീനായ് മരുഭൂമി കടന്ന്, അലക്‌സാണ്ട്രിയായിലെത്തിയശേഷം അവിടെ നിന്നും കപ്പൽ മാർഗ്ഗം ചെങ്കടൽ മുഖത്തും തുടർന്ന് കേരളത്തിലും ആഗതനായി എന്നുവേണം വിചാരിക്കുവാൻ. മാർഗ്ഗമധ്യേ ചെങ്കടൽ മുഖത്തുള്ള സൊക്രാട്ടാ ദ്വീപിലും ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരമ്പരാഗതമായ വിശ്വാസം. ഇന്ത്യയിൽ നിന്നും ഗ്രീസിൽ നിന്നും അറേബ്യയിൽ നിന്നും വ്യാപാരികൾ എത്തുകയും വ്യാപാരം നടത്തുകയും ചെയ്തിരുന്ന ഒരു ആസ്ഥാനമായിരുന്നു സോക്രട്ട. തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ച ക്രൈസ്തവ കൂട്ടായ്മ വി.ഫ്രാൻസിസ് സേവ്യറുടെ കാലത്തും അവിടെ നിന്നിരുന്നതാണ്. അതിനുശേഷമാണ് അത് അവിടെനിന്നും തിരോധാനം ചെയ്തതുതന്നെ.

എന്നാൽ ഒരു കേരളീയനായ റ്റി.കെ.ജോസഫ് അടക്കം ചിലർ തോമസ് അപ്പസ്‌തോലൻ കേരളത്തിൽ വന്നിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ”തോമായുടെ നടപടികൾ” എന്ന സുറിയാനി ഗ്രന്ഥമാണ് അവരുടെ സംശയങ്ങൾക്ക് മുഖ്യ ആധാരം. മൂന്നാം ശതകത്തിൽ രചിച്ചതും ഗ്രീക്ക്, ലത്തീൻ, അറമേനിയൻ എന്നീ ഭാഷകളിൽ തർജ്ജമകൾ പുറത്തു വന്നിട്ടുള്ളതുമായ ഈ ഗ്രന്ഥത്തിനു എഡേസ്സാ തുടങ്ങിയ പ്രദേശങ്ങളിൽ അക്കാലത്തു വളരെ പ്രചാരം ലഭിച്ചിരുന്നു. ഈ ഗ്രന്ഥം ഒരു ഐതിഹ്യകഥയാണെങ്കിലും ചില ചരിത്രസത്യങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടാകാമെന്നാണ് പലരുടെയും അഭിപ്രായം.

തോമസ് അപ്പസ്‌തോലൻ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചത് തെക്കേ ഇന്ത്യയിലല്ലെന്നും ഇന്നത്തെ പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന പഴയ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ആയിരുന്നു എന്നുമാണ് തോമ്മായുടെ നടപടികൾ നൽകുന്ന സൂചന എന്നാണ് അവരുടെ വാദഗതി. അക്കാലത്ത് ഈ വടക്കു പടിഞ്ഞാറൻ ഇന്ത്യൻ പ്രദേശങ്ങൾ, പാർത്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അവിടെ ഭരിച്ചിരുന്ന ഗുണ്ടഫർ രാജാവിന്റെ താൽപര്യപ്രകാരമാണ് അപ്പസ്‌തോലൻ കപ്പൽമാർഗ്ഗം അവിടെ എത്തിയെന്നാണ് നടപടികൾ നൽകുന്ന വിവരം. പാർത്തിയായിൽ ഉൾപ്പെട്ടിരുന്ന വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചതിനുശേഷം, അപ്പസ്‌തോലൻ മാസ്ഡിയായിലേക്കു പോവുകയും അവിടുത്തെ രാജാവിന്റെ അപ്രീതിക്കിരയായിത്തീർന്ന അപ്പസ്‌തോലൻ രാജകൽപനപ്രകാരം വധിക്കപ്പെടുകയാണുണ്ടായതെന്നുമാണ് തോമ്മായുടെ കൽപനകൾ തുടർന്നു നൽകുന്ന വിവരം.

ഇന്നത്തെ ഇറാന്‍റെ ചില ഭാഗങ്ങളും തക്ഷശിലയടക്കമുള്ള ചില ഇന്ത്യൻ ഭൂവിഭാഗങ്ങളും ഭരിച്ചിരുന്ന പാർത്തിയൻ വംശത്തിലെ ഒരു രാജാവായിരുന്നു ഗൊർഡഫോർണസ്. തോമ്മായുടെ നടപടികളിൽ പറയുന്ന ഗുണ്ടഫറും, സാക്ഷാൽ ഗൊർഡഫോർണസും ഒരാളാണെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. അങ്ങനെയെങ്കിൽ തോമസ് അപ്പസ്‌തോലൻ വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചു എന്ന വസ്തുത ശരിയല്ലെന്നു പറയുവാൻ ബുദ്ധിമുട്ടാണ്. അതേ സമയം തന്നെ തോമസ് അപ്പസ്‌തോലന്റെ തെക്കേ ഇന്ത്യൻ സന്ദർശനത്തിന് ഉപോത്ബലകമായി വേറൊരു സാധ്യതയിലേക്കും നടപടികൾ സൂചന നൽകുന്നുണ്ട് എന്നുകൂടി പറയുവാൻ സാധിക്കും. തോമസ് അപ്പസ്‌തോലൻ കേരള പാരമ്പര്യ ചരിത്രമനുസരിച്ച് കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നത് എ.ഡി.52-ൽ ആയിരുന്നു. എ.ഡി.33 മുതൽ എ.ഡി.52 വരെയുള്ള നീണ്ട 19 വർഷക്കാലത്തു തോമസ് അപ്പസ്‌തോലൻ പാർത്തിയൻ രാജ്യത്തിലായിരുന്നു എന്നു പറഞ്ഞാൽ അതൊരു യാഥാർത്ഥ്യമായിരിക്കാം. എന്നാൽ അതിനുശേഷം തെക്കേ ഇന്ത്യയിൽ എത്തിയെന്നുവന്നാൽ അതിലും അപാകതയൊന്നുമില്ല. തന്നെയുമല്ല, തോമ്മായുടെ നടപടികൾ നൽകുന്ന വിവരം അനുസരിച്ച് അപ്പസ്‌തോലൻ പാർത്തിയായിൽ നിന്നും മാസ്ഡിയായിലേക്കു പോയിട്ടുണ്ടാകണം.

എന്നാൽ എവിടെയാണി മാസ്ഡിയ? ഇത്തരുണത്തിൽ മാസ്ഡിയായിലെ മന്ത്രിയും തോമ്മായും കാളകൾ വലിക്കുന്ന ഒരു രഥത്തിൽ യാത്ര തിരിച്ചു എന്ന ഒരുദ്ധാരണം തോമ്മായുടെ നടപടികളിൽ നിന്നും മൊറയിസ് എന്ന ഇന്ത്യൻ ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. തുടർന്ന് തെക്കേ ഇന്ത്യയൊഴികെ എവിടെയെങ്കിലും കാളകൾ വലിക്കുന്ന രഥത്തെ കാണുവാൻ സാധിക്കുമോ എന്ന സംശയം മൊറയിസ് തന്നെ ഉന്നയിക്കുന്നത് വളരെ അർത്ഥവത്താണു താനും. അപ്പോൾ തോമസ് അപ്പസ്‌തോലന്റെ കേരള സന്ദർശന സാധ്യതയെ തോമ്മായുടെ നടപടികൾ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു.

ക്രൈസ്തവ സന്ദേശവുമായി കേരളത്തിൽ ആഗതനായ അപ്പസ്‌തോലൻ കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലക്കൽ എന്നീ ഏഴു കേന്ദ്രങ്ങളിലാണ് ആദിമ ക്രൈസ്തവ കൂട്ടായ്മകൾക്ക് തുടക്കമിടുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവയിൽ പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം,കൊല്ലം, നിരണം എന്നീ സ്ഥലങ്ങളിൽ അപ്പസ്‌തോലൻ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന പ്രാർത്ഥനാലയങ്ങൾ, പല മാറ്റങ്ങൾക്കും പരിഷ്‌ക്കാരങ്ങൾക്കും ശേഷം ആണെങ്കിലും ഇന്നും നിലനിൽപ്പുണ്ട്. ഈ പള്ളികളുടെ സമീപവാസികൾ, തങ്ങളുടെ പള്ളികൾ തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ചതാണെന്നു ഇന്നും വിശ്വസിക്കുന്നു. കേരളത്തിലെ വേറൊരു പള്ളിയും ഇങ്ങനെയൊരവകാശവാദം വച്ചു പുലർത്തുന്നില്ല. കൊല്ലത്തെയും കൊടുങ്ങല്ലൂരിലെയും നിലയ്ക്കലെയും പള്ളികൾ കാലാന്തരത്തിൽ അപ്രത്യക്ഷമായി. ഇന്ന് ഈ സ്ഥലങ്ങളിൽ കാണുന്ന പള്ളികളൊന്നും അപ്പസ്‌തോലൻ സ്ഥാപിച്ചതാണെന്ന് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന വസ്തുതയും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

അപ്പസ്‌തോലൻ സ്ഥാപിച്ച പ്രാർത്ഥനാലയങ്ങളെല്ലാം തന്നെ റോമൻ വർത്തകർക്കു സുപരിചിതമായ വാണിജ്യകേന്ദ്രങ്ങളിൽ കൂടിയായിരുന്നു എന്നാണ് പെരിപ്ലസിൽ നിന്നും മനസിലാവുന്നത്. നല്ലയിനം കുരുമുളക് ലഭിച്ചിരുന്നതുതന്നെ ബൊറാക്കൊയിൽ (പുറക്കാട്) നിന്നായിരുന്നുവെന്നാണ് റോമൻ ചരിത്രകാരനായ പ്ലിനി നടത്തിയ വിവരങ്ങളിൽ നിന്നും ഊഹിക്കേണ്ടത്. അന്നു കപ്പൽ മാർഗ്ഗം ഈ സ്ഥലങ്ങളിലെല്ലാം തന്നെ എത്തിച്ചേരാൻ സാധ്യമായിരുന്നതുമാണ്. അക്കാലത്ത് കൊടുങ്ങല്ലൂർ മുതൽ നിരണം വരെയും അവിടെ നിന്നും പുറകോട്ടുമാറി പുറങ്കടലിലേക്കും കപ്പലുകൾക്കു സുരക്ഷിതമായി യാത്ര നടത്തുവാൻ സാധ്യമായിരുന്നുവെന്നാണ് ഐ.സി.ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് കേരള ചരിത്രകാരനായ പി.കെ.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനുശേഷം മണ്ണിടിഞ്ഞുവീണാണ് അതിലെയുള്ള ഗതാഗതം അസാധ്യമായിത്തീർന്നത്. നിലയ്ക്കൽ മാത്രമാണ് ഏക ഉൾനാടൻ പ്രദേശം. അവിടെയും വള്ളത്തിൽ കൂടി എത്തിച്ചേരാൻ സാധ്യമായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിൽ നിന്നും റോമന് വാണിജ്യ സമ്പർക്കങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് അപ്പസ്‌തോലൻ ക്രൈസ്തവ കൂട്ടായ്മകൾ സ്ഥാപിച്ചതെന്ന കാര്യവും സ്പഷ്ടമാണ്.

വാണിജ്യസമ്പർക്കത്തിന്‍റെ ഭാഗമായി നിരവധി വർത്തകരും കേരളത്തിലും തെക്കേ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും കുടിയേറി പാർത്തിരുന്നു. യവനരെന്ന് അറിയപ്പെട്ടിരുന്ന ഈ വർത്തക വിഭാഗക്കാർ ഇവിടെ താമസിച്ചിരുന്നത് കപ്പലുകൾ എത്തുമ്പോൾ അവയ്ക്ക് അവശ്യാനുസരണം ചരക്കുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു. രാജാക്കന്മാരുടെ അംഗരക്ഷകരായും യവനരുടെ സേവനം തെക്കേ ഇന്ത്യയിലെ പല രാജ്യങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നു. യവനരെന്നു പൊതുവെ അറിയപ്പെട്ടിരുന്ന വിഭാഗത്തിൽ സാക്ഷാൽ യവനരും റോമാക്കാരും അറബികളും ഫിനാഷ്യരുമൊക്കെ ഉൾപ്പെട്ടിരുന്നു. കേരളത്തിലെത്തിയ യഹൂദരും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം. യഹൂദരാണെങ്കിൽ തോമസ് അപ്പസ്‌തോലന്റെ ആഗമനത്തിനു മുൻപുതന്നെ കേരളത്തിലെത്തിയിട്ടുണ്ടാകുമെന്നാണ് മൊറയിസിനെ പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം.

തോമസ് അപ്പസ്‌തോലന്‍റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ അന്ന് അധിവസിച്ചിരുന്ന യവനരുടെ സാന്നി ധ്യം വളരെയേറെ പ്രയോജനകരമായിത്തീർന്നിട്ടുണ്ടാകണം. തന്റേതിൽ നിന്നും വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന കേരളീയരോടും ആശയവിനിമയം നടത്തുന്നതിനുതന്നെ യവനസാന്നിധ്യം വളരെയേറെ സഹായകരമായിട്ടുണ്ടാകണം. തന്മൂലം ആദ്യമായി ക്രൈസ്തവ ധർമ്മത്തിലേക്ക് ആകർഷിക്കപ്പെട്ടതും ഈ യവനവിഭാഗം തന്നെയായിരിക്കാനാണു സാധ്യത. തദ്ദേശീയരിൽ ക്രൈസ്തവ സന്ദേശം എത്തിച്ചതും അവരെ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിച്ചതും അതിനുശേഷം മാത്രമായിരിക്കണം . തോമസ് അപ്പസ്‌തോലൻ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിച്ചവർ ഏറിയ പങ്കും അന്നത്തെ സമൂഹത്തിലെ ഉയർന്ന വിഭാഗക്കാർ തന്നെ ആയിരുന്നുവെന്നു കരുതപ്പെടുന്നു. ഇങ്ങനെ ഉയർന്ന വിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്രിസ്തീയ കൂട്ടായ്മയുടെ രൂപീകരണം തീർച്ചയായും ഇതര രാജ്യങ്ങളിലെ ക്രിസ്തീയ രൂപീകരണത്തിൽ നിന്നും വ്യത്യസ്തമാണുതാനും.

തോമസ് അപ്പസ്‌തോലൻ കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയുണ്ടായി. കേരളത്തിലേതുപോലെയുള്ള സുദൃഢമായ റോമൻ വാണിജ്യ സമ്പർക്കങ്ങളും യവന-റോമൻ സാന്നിധ്യവുമാണ് അപ്പസ്‌തോലനെ അങ്ങോട്ട് ആകർഷിക്കുവാൻ കാരണമായിത്തീർന്നതെന്ന് പറയുവാൻ സാധിക്കും. റോമൻ വർത്തകർ, കുരുമുളക് വാങ്ങുന്നതിനുവേണ്ടി മാത്രമായിരുന്നില്ല അവരുടെ കപ്പലുകളായി മുസ്സിറസ്സിൽ എത്തിയിരുന്നത്. തെക്കേ ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ നിന്നും ലഭ്യമായിരുന്ന വൈഢൂര്യവും മുത്തും പവിഴവും കൂടി അവരുടെ വ്യാപാര പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അവയെല്ലാം റോമിൽ വളരെ പ്രിയമുള്ള ആഡംബര വസ്തുക്കളായിരുന്നു. ഇവയിൽ വൈഢൂര്യത്തിന്റെ പ്രഭവസ്ഥാനം കോയമ്പത്തൂരും പവിഴത്തിന്റേതും മുത്തിന്റേതും തൂത്തുക്കുടിക്കടുത്തുള്ള പ്രദേശങ്ങളിലുമായിരുന്നു.

എന്നിരുന്നാലും അവയുടെ വ്യാപാരവും കയറ്റുമതിയുമെല്ലാം മുസ്സിറസ്സിലാണ് നടന്നിരുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് കന്യാകുമാരി ചുറ്റിയുള്ള കപ്പലോട്ടത്തിനു റോമൻ നാവികർ ഒന്നാം ശതകത്തിൽ ഒരുമ്പെടാതിരുന്നതാണ് ഇതിനുള്ള കാരണമായി മാർട്ടിൻ വിലർ അഭിപ്രായപ്പെടുന്നത്. തന്മൂലം പാലക്കാടൻ മലയിടുക്കിൽ കൂടിയായിരിക്കണം കച്ചവട ചരക്കുകൾ മുസ്സിറസ്സിൽ എത്തിയിരുന്നതെന്നാണ് വിലറുടെ നിഗമനം. ഇവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കേരളത്തിലേതുപോലെ തമിഴ്‌നാട്ടിൽ പലയിടത്തും റോമൻ സെറ്റിൽ മെന്റുകളുമുണ്ടായിരുന്നു. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും നിന്നും കണ്ടെടുത്ത റോമൻ നാണയങ്ങളും പോണ്ടിച്ചേരിക്കടുത്തുള്ള അരിക്കമേട്ടിൽ നിന്നും കണ്ടുകിട്ടിയ റോമൻ പിഞ്ഞാണപാത്രങ്ങളും ഉപകരണങ്ങളും നൽകുന്ന സൂചനയനുസരിച്ച് ഒന്നാം ശതകത്തിലാണ് ഇങ്ങനെയുള്ള സെറ്റിൽമെന്റുകൾ നിലവിലിരുന്നത് എന്നും കാണുന്നു.

റോമൻ വാണിജ്യ സമ്പർക്കത്തിന്‍റെ ചുവടുവച്ച്-അതും സമ്പർക്കം ഏറ്റവും സജീവമായിരുന്ന ഒന്നാം ശതകത്തിൽ- ചോള മണ്ഡലത്തിലെത്തിയ അപ്പസ്‌തോലൻ ക്രൈസ്തവ സന്ദേശം അവിടെ എത്തിക്കുകയും നിരവധി ആളുകളെ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ ക്രൈസ്തവ കൂട്ടായ്മകൾക്ക് തുടക്കം നൽകിയതിൽ രോഷം പൂണ്ട ചിലർ, തോമസ് അപ്പസ്‌തോലനെ അവിടെ വച്ചു വധിച്ചു എന്നാണു കേരളത്തിലെ പാരമ്പര്യം. അവിടെയുള്ള മൈലാപൂരിൽത്തന്നെ അപ്പസ്‌തോലന്റെ ഭൗതികശരീരം സംസ്‌കരിക്കുകയുമാണുണ്ടായത്. അതിനുശേഷം കേരളത്തിൽനിന്നും വളരെ അകലെ മൈലാപൂരിലുള്ള അപ്പസ്‌തോലന്റെ ശവകുടീരം സന്ദർശിക്കുക എന്നുള്ളതു കേരളത്തിലെ ക്രൈസ്തവരുടെ ഒരാചാരമായിത്തീർന്നു.

മൈലാപ്പൂരിലാണ് അപ്പസ്‌തോലന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെന്നാണ് അവിടം സന്ദർശിച്ച മാർക്കോപ്പോളോ അടക്കമുള്ള സഞ്ചാരികളുടെയും സാക്ഷ്യം. തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ച ക്രൈസ്തവ കൂട്ടായ്മ പല കാരണങ്ങളുടെയും ഫലമായി മൈലാപൂരിൽ നിന്നും തിരോധാനം ചെയ്തപ്പോൾ, തോമസ് അപ്പസ്‌തോലന്റെ ശവകുടീരത്തിന്റെ സംരക്ഷണം ഇസ്ലാം മതവിശ്വാസികളായ ചിലർ ഏറ്റെടുത്തു എന്നും അതിനെ ആദരപൂർവം സംരക്ഷിച്ചുപോന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ്, ചരിത്രസത്യങ്ങളുമാണ്. തന്മൂലം ക്രൈസ്തവരും അല്ലാത്തവരുമായ സഞ്ചാരികളും ഇന്ത്യൻ ക്രിസ്ത്യാനികളും നൂറ്റാണ്ടുകളായി ആദരിച്ചുവരുന്ന തോമസ് അപ്പസ്‌തോലന്റെ ശവകുടീരം, വാസ്തവത്തിൽ അപ്പസ്‌തോലന്റെ ഇന്ത്യാ സന്ദർശനത്തെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ ചരിത്രസാക്ഷ്യമാണെന്നു പറയുന്നതിൽ വലിയ അപാകതയുണ്ടെന്നു തോന്നുന്നില്ല.

തോമസ് അപ്പസ്‌തോലൻ രൂപീകരിച്ച ക്രൈസ്തവ കൂട്ടായ്മക്ക് ഒരു ആരാധനാക്രമം ഏർപ്പെടുത്തിയെന്നും വൈദികരെ നിയമിച്ചുവെന്നുമാണ് കേരളസഭയുടെ പാരമ്പര്യം. അറമായ (സുറിയാനി) ഭാഷയിൽ ആരാധനക്രമം തുടങ്ങിയതും അപ്പസ്‌തോലനാണെന്നാണ് വിശ്വാസം. തന്റെ മാതൃഭാഷയായിരുന്നതുകൊണ്ടു മാത്രമല്ല അറമായയെ ആരാധനഭാഷയായി തിരഞ്ഞെടുത്തത്. മറിച്ച് യവന സാന്നിധ്യവും അതിനൊരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കാരണം ഒന്നുകിൽ അതു യവനരുടെ തന്നെ ഭാഷയായിരുന്നിരിക്കണം. ചുരുക്കത്തിൽ റോമൻ വാണിജ്യ സമ്പർക്കങ്ങളുടെ ചുവടുവച്ചാണ് തോമസ് അപ്പസ്‌തോലൻ തെക്കേ ഇന്ത്യയിൽ ആഗതനായതും ക്രൈസ്തവധർമ്മ പ്രഘോഷണം നടത്തിയതും. അപ്പസ്‌തോലന്റെ എല്ലാ പ്രവർത്തന രംഗങ്ങളിലും വാണിജ്യസമ്പർക്കത്തിന്റെ സാമീപ്യം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമാണുതാനും. ഈ സാമീപ്യം കേരള ക്രൈസ്തവ പാരമ്പര്യത്തിനു ചരിത്രത്തിന്റെ പരിവേഷം നൽകുവാൻ തികച്ചും പര്യാപ്തമാണെന്നുതന്നെ പറയാം. ഒരു തരത്തിൽ പറഞ്ഞാൽ റോമൻ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ പൗലോസ് അപ്പസ്‌തോലൻ നടത്തിയ ക്രൈസ്തവ പ്രഘോഷണം പോലെതന്നെയായിരുന്നു തോമസ് അപ്പസ്‌തോലന്റെ പ്രഘോഷണവും.

സാമ്രാജ്യത്തിനു പകരം വാണിജ്യ സമ്പർക്കമാണ് അതിനു വേദിയൊരുക്കിയതെന്നു മാത്രം. പൗലോസ് ഗ്രീക്കുഭാഷയിൽ ആരാധനാക്രമം പ്രചരിപ്പിച്ചു നടപ്പാക്കിയെങ്കിൽ തോമസ് അപ്പസ്‌തോലൻ അറമായ (സുറിയാനി) ഭാഷയിൽ അതു നടപ്പാക്കിയെന്നു മാത്രം. വിദേശ ഭാഷയായ അറമായയിൽ ആരാധന നടത്തുന്ന ക്രൈസ്തവ സഹോദരങ്ങളോടും സഹവർത്തിത്വം പുലർത്തിയ കേരളീയരുടെ സഹിഷ്ണുതയും ഇതിൽ പ്രതിഫലിച്ചു കാണാവുന്നതാണ്.

ഡോ. കെ.വി. ജോസഫ്

Deivakarunyam, Therukattil

Deivakarunyam CoverDeivakarunyam  Back

Book by

Dr Gerge Therukattil MCBS (+91 9495 04 6051)

Email: geotheroo@gmail.com

Translated by

Fr Joy Chencheril MCBS (+393246906235)

Email: joytcs@hotmail.com

Book Releasing

The releasing of a book named “Deiva Kaarunnyam” (translated by Rev Fr Joy Chencheril) Malayalam translation of the English Book “Gripped by God’s Mercy” on 1st July at 10.30 am at the Archbishop’s House Ernakulam by Cardinal George Alencherry.

Karunyathinte Mukham

 

Arppitham, Devotional Album

Arppitham CDArppitham CoverArppitham Inner

Christian Devotional Songs

by

Fr Thomas Edayal MCBS

and

Fr Joy Chencheril MCBS

എന്നിട്ടും എന്തേ ഞാൻ കുർബാന ആയില്ല… Kester
Malayalam Christian Devotional Song
Album: Arppitham

 

 

Peacock Media Communication

Simplify Everything

St Andrews School of History

News from world-leading researchers and excellent students of history

Movie Meister Reviews

One opinion on modern movies

Rude Little Poems

NSFW - Dark Chocolate Lava Cake at Midnight

History is the best story

amazing and irresistible fuel for your mind

That Mum Travel Life

Living for days out, travel, and family adventure!

The Southern Rustic

Recipes, Desserts, Family, Fun, And Adventures

Sarah Lea Stories

Where brevity is literary minimalism®

Globalmouse Travels

The ultimate family friendly guide to travelling with kids.

Movies with Tarek

Treating cinema in many forms of art!

Leuk met kids

uitjes, vakantie, kinderkamer, DIY, restaurants, koken, shoppen, foto, muziek, kinderkleding, verjaardagen, zwanger, opvoeding etc!

Khawaga Kid

"Who is she? She's not from around here." She is me, Khawaga Kid and I'm writing a memoir called Khawaga Kid. Moving around all over the world since the age of four, I've had many hometowns that I love, yet none of them really claim me, always moving, becoming a foreigner even in my own family.

vickyswordsofpoems.wordpress.com/

whatever can't be said, can be written. #poem #poetry

Redemption Kids

Making Little Disciples

This Day in Presbyterian History

Daily devotional readings in Scripture, the Westminster Standards, & Presbyterian history.

ANIMAL-FREE SOUS-CHEF™

Chef Davies-Tight™ guides Professional & Home Chefs in the preparation & execution of her FIVE STAR RECIPES - the ANIMAL-FREE way!

Tales of History and Imagination

Strange and eccentric tales from history: by Simone Whitlow

Family history across the seas

My family history in Australia and overseas and related migration research

Design Incubation

Research in Communication Design

SCIENCEDOMAIN international

SCIENCEDOMAIN international (SDI) publishes high-quality, OPEN peer reviewed, OPEN access international journals in various sectors of science, technology and medicine.

HASTYWORDS

Turning Tears and Laughter into Words

Fevers of the Mind

Writing, Poetry, Short Stories, Reviews, Art Contests

Janprabhabnews

पल-पलको खबरको लागि जनप्रभाब न्युज ।

Heartstring Eulogies

Conjured by Sarah Doughty

Your Choicest Lifestyle

Only your choices make your lifestyle unique !

the poet's billow

a resource for moving poetry

The Works of Mitch Worden

Where the heart, mind, and pen connect

Road Dress Travelled

FASHION + BEAUTY + TRAVEL

Thresholds of Transformation

exploring Truth in art.

MOVIE-WARDEN

T.V/Movie News & Reviews

Ella Craig

Write here, write now.

Imagination Mansion

Creative Minds and Imaginative Dreams

Travelling Aurora - journeys of a Cape Cutter 19

A trailer-sailing gaff-rigged cutter