Tag: Health / Medicine

അനക്ക് പിരാന്താണ് …

ഇക്കാ… ഇക്കാ… !!!

ഹെന്താണ് …ബലാലെ ഹെന്തിനാണ് തൊള്ളപൊട്ടിക്കണത്.. ???

ഇക്കാ.. ഈ ഹലാല് ശരിക്കും വർഗ്ഗീയത അല്ലേ???!

ഫാ…!! കള്ള സൂവറെ ….പടച്ചവൻ്റെ പേരിൽ അറുത്താൽ എങ്ങനെ ആണ് ഹിമാറെ അത് വർഗ്ഗീയത ആകുന്നത്…. !!

ശരി ഇക്ക ….അപ്പോ ഒരു മുസൽമാൻ അല്ലാത്ത ആള് വെട്ടി വൃത്തിയാക്കി തന്ന കോഴിയിറച്ചി ഇക്ക കഴിക്കുമോ… ????

നീ ഇതെന്ത് ഹലാക്കിലെ ബർത്താനം ആണ് പറയണത്…??!
ഈമാൻ ഇല്ലാത്ത ഒരു മനുശേൻ അറുത്താൽ അത് എങ്ങനാ ബലാലെ ഹലാലാകുന്നത്….!!

ഓഹ് !!.. അപോ മുസ്ലിം അറുക്കാത്തത് ഒരു മുസൽമാന് കഴിക്കാൻ പറ്റില്ല അല്ലേ…ഇക്കാ ???

അള്ളാ… ഇജ്ജ് എന്ത് ചോദ്യാണ് ചോയിക്കണത്……
ഞമ്മട റബ്ബിനേം റസൂലിനെം വിശ്വസിക്കാത്ത ആര് കശാപ്പ് ചെയ്താലും അത് ഞമ്മക്ക് ഹറാമാണ് പുള്ളേ… !!!!

ശരി ഇക്കാ… !!!
ങാ.. ഇക്കാ.. പിന്നെ പണ്ട് നമ്മുടെ കേരളത്തിൽ നമ്പൂരിമാര് നടക്കുന്ന വഴിയിൽ കീഴ്ജാതിക്കാർക്ക് കയറാൻ പറ്റൂലാർന്ന് അല്ലേ?

ആടാ.. ബല്യ ശൈത്താൻമാർ ആരുന്ന് ….
മേൽ ജാതിക്കാരെ വയ്മല് കണ്ടാൽ അപ്പാ കയിച്ചിലാക്കണം ,ഇല്ലെങ്കിൽ ഓര് മക്കാറാക്കും …ഞമ്മട ബാര്യംകുന്നൻ ഒക്കെ ഓര്ക്ക് നല്ല പൂശ് കൊടുത്തേക്കണ്..

കഷ്ടം അല്ലേ. …ഇക്ക..!!
മേൽജാതിക്കാർ കഴിക്കുന്ന ഇടത്ത് കീഴാളനെ കേറ്റില്ലാരുന്നു അല്ലേ?

ഈ കള്ള കാഫിറ് നമ്പൂരിയാര് കുടിയാൻ്റെ ഭക്ഷണം കയ്യോണ്ട് തൊടില്ലാർന്നു ..
ഒര്ക്ക് അതൊക്കെ പെരുത്ത അയിത്താർന്നു…
കള്ള ബടുക്കൂസുകള്… !!!
ഒക്കെ ബല്ലാത്ത കുരിപ്പുകൾ ആര്ന്ന് …!!!

ശ്ശോ. …വല്ലാത്ത കഷ്ടം തന്നെ !!!
ഇന്ന് ഇപ്പോ ഈക്കാലത്ത് നമ്പൂരിയാര് അങ്ങിനെ ചെയ്താൽ എന്ത് പറ്റും കാക്ക ?

ഇപ്പോ എല്ലാരും ഉസ്കൂളിലൊക്കെ പോയി ബിവരം ബെച്ചില്ലേ……
ഇനി അയിത്തം – കുയിത്തം ഒക്കെ പറഞ്ഞാൽ നാട്ടാര് ഇടിച്ച് കുയിമന്തി ആക്കി കളയും… പോരാത്തതിന് അങ്ങനത്തെ ഇബിലീസുകളെ പിടിച്ചിടാൻ ഇന്നാട്ടിൽ കോടതീം പോലീസും പട്ടാളവും ഒക്കെയുണ്ട്…!
ഞമ്മട സർക്കാർ അതൊക്കെ നിയമാക്കിക്കണ്…!!!

അപ്പോ….കാക്ക ഞാൻ ചോദിച്ചോട്ടെ….
ഇങ്ങള് ഈ ദളിതൻ വെട്ടിയ ഇറച്ചി കഴിക്കില്ല എന്ന് പറയുന്നത് അയിത്തം അല്ലേ? ?!!!

ഫാ .!! കള്ള ബടുവാ…!
ഞമ്മൾ എപ്പളാടാ അങ്ങനെ പറഞ്ഞത്… ????

ഇങ്ങളല്ലേ… കാക്ക പറഞ്ഞത് ഈമാനില്ലാത്തോര് വെട്ടിയാൽ അത് ഇങ്ങക്ക് ഹറാമാണെന്ന്!??? ഇന്നാട്ടിലെ ദളിതനും നസ്രാണിക്കും നമ്പൂരിക്കൊക്കെ എവിടെക്കിടക്കണ് ഈമാൻ.. അവര് കാഫിറല്ലേ?

എടാ.. മൊയന്തേ.. ഇതൊക്കെ ഞമ്മട ബിശ്വാസം അല്ലേ.. ഇജ്ജ് ഇങ്ങനെ എടങ്ങേറാക്കാതെ .. !!

ഹെൻ്റെ പൊന്നിക്കാ ….
പണ്ട് മേലാളൻമാരും കീഴാളരോട് വിശ്വാസം ആണെന്നാ പറഞ്ഞിരുന്നത്…
നാട്ടാരൊക്കെ ഉസ്കൂളിൽ പോയി പഠിച്ചും പ്രതികരിച്ചും സമരം ചെയ്തും ഒക്കെയല്ലേ അതൊക്കെ മാറ്റിയെടുത്തത്. …

അനക്ക് പിരാന്താണ് ….
ഞമ്മക്ക് അങ്ങനത്തെ ചൊറയൊന്നുമില്ല..
ഇയ്യ് ബെറുതെ …ബെടക്കാക്കല്ലേ ചങ്ങായി ..!!!

എന്നാ വാ ഇക്ക ..
നമുക്ക് കുഞ്ഞപ്പൻ ചേട്ടൻ്റെ കടയിൽ പോയി രണ്ട് കിലോ പോത്തിറച്ചി വാങ്ങാം…
നമുക്ക് നല്ലൊരു മൂരി ബിരിയാണി വെയ്ക്കാം…

ഇക്കാ… ഇക്കാ… ഓടല്ലേ…ഇക്ക..
നിക്ക് ……നിക്ക്…
ഓര് ഇടിച്ച് കുയിമന്തി ആക്കില്ല… ഓടല്ലേ…!!

പോടാ… ഹമുക്കെ… !!!
അന്ന പിന്നെ കണ്ടോളാം!!!!!

#SayNoToHalal
#മതരഹിതഭക്ഷണം

Advertisements

തിരിച്ചറിവ്

തിരിച്ചറിവ്

എന്റെ ഭാര്യ വളരെ പെട്ടെന്ന് പ്രകോപിതയും ദേഷ്യക്കാരിയുമാകുമായിരുന്നു, ഒരു ദിവസം അവൾ പെട്ടെന്നങ്ങുമാറി.

ഒരു ദിവസം ഞാൻ അവളോട് പറഞ്ഞു,
– ഞാൻ സുഹൃത്തുക്കളോടൊപ്പം കുറച്ച് ബിയർ കഴിക്കാൻ പോകുന്നു.
അവൾ മറുപടി പറഞ്ഞു: ശരി

എന്റെ മകൻ അവളോട് പറഞ്ഞു:
– കോളേജിലെ എല്ലാ വിഷയങ്ങളിലും മോശമാണ് ഞാനിപ്പോൾ.

എന്റെ ഭാര്യ മറുപടി പറഞ്ഞു:
– ശരി, നീ നന്നാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ, നിന്റെ സെമസ്റ്റർ വീണ്ടും ആവർത്തിക്കേണ്ടി വന്നേക്കാം. ട്യൂഷനും വേണ്ടി വരും.

അവളിൽ നിന്നുള്ള ഈ വിധം പ്രതികരണങ്ങൾ കണ്ട് ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു… ആശങ്കപ്പെട്ടു.

ബിയറെന്നല്ല നല്ല ഗ്യാസുള്ള ഒരു സോഡപോലും ഞാൻ കുടിച്ചെന്നറിഞ്ഞാൽ വീട് മറിച്ചുവെക്കുമായിരുന്നു അവൾ.

മോന്റെ ഗ്രേഡ് കുറഞ്ഞാൽ വഴക്കും ദേഷ്യവുമായി അടുത്ത സെമസ്റ്റർ കഴിയുന്നവരെ ഭ്രാന്തു പിടിച്ച് നടക്കുമായിരുന്നു അവൾ

അവൾ മാനസിക സംഘർഷത്തിന് ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടോ എന്ന് ഞങ്ങൾ സംശയിച്ചു. കാരണം എല്ലാം അവളുടെ തലയിൽ കൂടെയാണ് ഓടുന്നത് എന്നത് പോലെ ഞങ്ങളെ നിയന്ത്രിച്ചിരുന്ന ആളാണ് അവൾ..

എന്താ കാര്യമെന്നു നേരിൽ ചോദിയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.

പക്ഷേ അവൾ ഞങ്ങൾ ചോദിക്കാതെ തന്നെ കാര്യങ്ങൾ വിശദീകരിച്ചു:

“ഓരോ വ്യക്തിയും അവരുടെ ജീവിതത്തിന് സ്വയം ഉത്തരവാദിയാണെന്ന് തിരിച്ചറിയാൻ എനിക്ക് വളരെ സമയമെടുത്തു. നിങ്ങളുടെ ഓരോ പ്രവർത്തികളിലും എനിയ്ക്കുണ്ടാവുന്ന വേദന, ഉത്കണ്ഠ,  വിഷാദം,  ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കില്ല, മറിച്ച് എന്നെ കൂടുതൽ വഷളാക്കുന്നുവെന്ന് കണ്ടെത്താൻ എനിക്ക് വർഷങ്ങൾ എടുത്തു. .

ആരുടെയും പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല, സന്തോഷം നൽകുന്നത് എന്റെ ജോലിയുമല്ല.

അതിനാൽ, എന്നോടുള്ള എന്റെ കടമ ഞാൻ ശാന്തത പാലിക്കുക, നിങ്ങൾക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും സ്വയം പരിഹരിക്കട്ടെ എന്നതാണ്. നിങ്ങൾ നിങ്ങളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഞാൻ എന്റെയും. അതുകൊണ്ട് എനിക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളിൽ ഇടപെടേണ്ട എന്ന നിഗമനത്തിൽ ഞാൻ എത്തി ചേർന്നു.

ഞാൻ യോഗ, ധ്യാനം, അത്ഭുതങ്ങൾ, മനുഷ്യവികസനം, മാനസിക ശുചിത്വം, വൈബ്രേഷൻ, ന്യൂറോലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് എന്നിവയിൽ കോഴ്സുകൾ എടുത്തിട്ടുണ്ട്, എല്ലാത്തിൽ നിന്നും ഞാൻ ഒരു പൊതു സത്യം കണ്ടെത്തി.

എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനേ കഴിയൂ, എത്ര ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും നിങ്ങൾക്ക് ഉണ്ട്. എന്റെ ജോലി നിങ്ങൾക്കായി പ്രാർത്ഥിക്കുക, നിങ്ങളെ സ്നേഹിക്കുക, നിങ്ങളെ പരിപാലിക്കുക, എന്നാൽ അവ പരിഹരിക്കാനും നിങ്ങളുടെ സന്തോഷം കണ്ടെത്താനും നിങ്ങൾക്കാണ് കഴിയുക. നിങ്ങൾക്ക് മാത്രം.

നിങ്ങൾ എന്നോട് ചോദിച്ചാൽ മാത്രമേ എനിക്ക് എന്റെ ഉപദേശം നൽകാൻ കഴിയൂ, അത് പിന്തുടരണോ വേണ്ടയോ എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ തീരുമാനങ്ങൾക്ക് നല്ലതോ ചീത്തയോ ആയ അനന്തരഫലങ്ങളുണ്ട്, നിങ്ങൾ അവയെ കൂടെ സ്വയം അതിജീവിക്കേണ്ടതുണ്ട്. ”

വീട്ടിൽ എല്ലാവരും സംസാരശേഷിയില്ലാത്തവരായി തീർന്നു.

അന്നുമുതൽ,ഞങ്ങളുടെ കുടുംബം നന്നായി പ്രവർത്തിക്കാൻ തുടങ്ങി, കാരണം, അവളുടെ നിസ്സഹകരണത്തിന്റെ കാരണം അറിഞ്ഞപ്പോൾ മുതൽ വീട്ടിലെ എല്ലാവർക്കും അവർ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാൻ തുടങ്ങി, കൂടുതൽ ഉത്തരവാദിത്തമുള്ളവരായി തീർന്നു.

എല്ലാം എന്റെ കൈ ചെന്നാലേ നടക്കൂ എന്ന് കരുതുകയും പറയുകയും ചെയ്യുന്ന വിഭാഗം സ്ത്രീകൾക്കായി ഈ സന്ദേശം സമർപ്പിക്കുന്നു. നമ്മുടെ കുടുംബത്തെ ഓരോ അംഗങ്ങളെയും ഉത്തരവാദിത്തം ഉള്ളവരാക്കുക എന്നുള്ളതാണ് നമ്മുടെ ആദ്യ ശ്രമം ആവേണ്ടത്. അവർ ചെയ്യുന്നില്ല എന്ന് പറയുന്നതിന് പകരം, ഞാൻ അവരെ ചെയ്യാൻ അനുവദിക്കാതെ സ്വയം എല്ലാം ഏറ്റെടുക്കുന്നു എന്ന് തിരുത്തേണ്ടി വരും. നമ്മുടെ കുടുംബത്തെ സ്വയം പര്യാപ്തരാക്കുക എന്നുള്ളത് വീട്ടിലെ സ്ത്രീയുടെയും ധർമ്മമാണ്. അത് പാലിക്കുവാൻ ഓരോ വീട്ടമ്മയും ബാധ്യസ്ഥയാണ്.

Nb: ഇത് ഞാൻ എഴുതിയതല്ല.. കൗൺസിലറായ ഒരു സുഹൃത്ത് അയച്ചു തന്നതാണ്.. ഇത് എല്ലാവരും വായിക്കണം എന്ന് തോന്നി.. അതുകൊണ്ട് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നു.

Author: Unknown | Source: WhatsApp

Advertisements
Advertisements

കിഡ്നി കഥ പറയുന്നു

കിഡ്നി കഥ പറയുന്നു

ഞാൻ കിഡ്നി,

SZZ ❗കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിlൽ ഞാൻ പരിലസിക്കുന്നു.

❗കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു കാണാം.

❗❓‼️❓❕❗

വൃക്കരോഗിക്ക് ധനസഹായം ചെയ്യുക.15 വർഷം മുമ്പ് എന്നെ ആരും അറിയുക പോലും ഇല്ലായിരുന്നു. ഇന്ന് ഞാൻ കുപ്രസിദ്ധനാണ്.

അന്ന് എന്നെപ്പറ്റി പാo പുസ്തകങ്ങളിൽ പറഞ്ഞിരുന്നു.


പക്ഷെ ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല.
എന്നെപ്പറ്റി പഠിക്കാൻ ഡോക്ടറന്മാർ (Nephrology) തയ്യാറല്ലായിരുന്നു. കാരണം എനിക്ക് കാര്യമായി രോഗം ഒന്നും ഇല്ലായിരുന്നു.


അഥവാ ഞങ്ങളിൽ ഒരാൾക്കു കേടുവന്നാലും മറ്റൊരാൾ അഡ്ജസ്റ്റ് ചെയ്തിരുന്നു.

⁉️‼️
നിങ്ങളുടെ ശരീരത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് ഞാൻ.
❗✊

എല്ലാ മാലിന്യങ്ങളെയും അരിച്ചു മാറ്റുക എന്ന പ്രധാന ജോലി ഞാൻ ചെയ്തു വരുന്നു.

‼️🖐 ദശലക്ഷക്കണക്കിനു അരിപ്പകൾ എന്നിലുണ്ട്. രക്തം മുഴുവൻ അരിച്ച് ശുദ്ധിയാക്കുന്നത് ഞാനാണ്.

👏👍👏✊👋🏾🖐👈🏻👉🏼👆👇👌കൃശശരീരിയായ ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടെ ആശുപത്രിയിലെ വലിയ ഒരു ഉപകരണത്തെ നിങ്ങൾ ഏൽപ്പിച്ചു കൊടുക്കാറില്ലേ – ഡയാലിസിസ് സമയത്ത്.
നോക്കൂ ഡയാലിസിസിനും കിഡ്നിമാറ്റി വയ്ക്കാൻ കാശു പിരിക്കാനും പോകും മുമ്പ് എന്നെ ദ്രോഹിക്കുന്ന നടപടികൾ നിർത്തിവയ്ക്കുക.
നിങ്ങൾ സുന്ദരനാകാൻ/ സുന്ദരിയാകാൻ ഉപയോഗിക്കുന്ന ഹെയർഡൈ പോലും എന്നെ കറുപ്പിച്ചു കളയാറുണ്ട്.

🦁🐱🐷🐽🐼 സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും എന്നെ അപകടത്തിലാക്കുന്നു.
കോളകളും മറ്റും നിങ്ങൾ കുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

💊💊💊💊💊💊💊💊💊💊💊📌
ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞ് നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ അതിന്റെ നിറവും ഗന്ധവും രൂക്ഷമായിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ചെറിയൊരു തലവേദന വരുമ്പോഴേക്കും നിങ്ങൾ വിഴുങ്ങുന്ന വേദനാസംഹാരികൾ പോലും എന്നെ തകർക്കുന്നവയാണ്.

📌✂📌✂🎈💊💊🔪

നിങ്ങൾ അൽപ്പം വേദന സഹിച്ചാൽ ശരീരം അതു പരിഹരിച്ചു കൊള്ളുമെന്നറിയുക.
കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ വിഷം ഞാൻ അരിച്ചു മാറ്റാം. എന്നെ സഹായിക്കാൻ നിങ്ങളുടെ കരളും ഉണ്ട്.

🏊🏊🏻‍♀🏊🏊🏻‍♀🏊🏊🏻‍♀
നിങ്ങളുടെ വീട്ടിലെ അഴുക്കു കഴുകിക്കളയാൻ ധാരാളം വെള്ളം വേണ്ടേ?
നിങ്ങളുടെ ശരീരമാകുന്ന ഈ വീട് കഴുകി വൃത്തിയാക്കാൻ ആവശ്യമായ വെള്ളമെങ്കിലും ഒന്ന് ഒഴിച്ചു തന്നുകൂടേ?

🚿🚿🚿🚿🚿
അതില്ലാത്തതുമൂലം എന്നിൽ കാൽസ്യം വന്നുകൂടി കല്ലു പോലെ ഉറച്ചു പോയാൽ ഞാൻ എന്തു ചെയ്യും.
ദയവായി മര്യാദയ്ക്ക് വെള്ളം കുടിക്കണേ!
💎⚗🚿🚿⚗💎

എന്നിലുള്ള
നെഫ്രോണുകൾ എന്ന അരിപ്പകളും ഗ്ലോമറുലസുകൾ എന്ന കുഴികളും ഒക്കെക്കൂടി നിങ്ങളുടെ ശുദ്ധരക്തവും അശുദ്ധ രക്തവും അരിച്ചു മാറ്റാൻ അനവരതം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

💉💊📌✂🍞🍧
സ്റ്റിറോയ്ഡ്സ് അടങ്ങിയ മരുന്നുകൾ, വേദനാസംഹാരികൾ, പായ്ക്ക്ഡ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എല്ലാം തന്നെ എന്നെ തകർക്കുന്നവയാണ്. നിങ്ങൾ
നല്ല ഭക്ഷണം കഴിച്ചാൽ ഞാൻ പണിമുടക്കില്ല എന്ന് ഞാൻ ഉറപ്പുപറയുന്നു.
ഓർക്കുക ഞാൻ നിങ്ങളുടെ ശത്രു വല്ല.

🍘🍘🍘
എന്നെ മാറ്റി വയ്ക്കാൻ ലക്ഷങ്ങൾ ചോദിക്കുന്ന ആശുപത്രിബിസിനസുകാരോട് ചോദിക്കുക. കിഡ്നിമാറ്റി വച്ചാൽ ശരീരം അതു സ്വീകരിക്കുമെന്ന് എന്താണുറപ്പ്?

🍘🍘🍘
എന്തു ഫോറിൻ ബോഡിയേയും പുറന്തള്ളാൻ തയ്യാറായി നിൽക്കുന്ന ശരീരത്തിലേക്ക് മറ്റൊരാളുടെ കിഡ്നി ഫിറ്റ് ചെയ്ത് കാശടിക്കാൻ നോക്കിയിരിക്കുന്ന അവർ കിഡ്നി മാറ്റത്തിനു ശേഷം നിങ്ങളുടെ കീശ ചോർത്തിക്കൊണ്ടിരിക്കും.

🍘🍘🍘
ആരോഗ്യത്തോടെ
ജീവിച്ചിരിക്കെ തിരിഞ്ഞു കടിക്കാത്തതെല്ലാം തിന്നുകളയും എന്നു പറഞ്ഞ് അഹങ്കരിക്കാതെ മര്യാദയ്ക്ക് ജീവിക്കാൻ ഹേ മനുഷ്യ നീ തയ്യാറായാൽ ഞാൻ ജീവിതകാലം മുഴുവൻ നിന്നെ സേവിച്ചു കൊള്ളാം.
എന്ന്,
നിങ്ങളുടെ സ്വന്തം

വൃക്ക…
🍘🍘🍘🍘

ജനനന്മക്കായി എല്ലാവരിലും എത്തിക്കുക .

അറിഞ്ഞിരിക്കേണ്ട ചില പഴയ ചൊല്ലുകൾ

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന – അറിഞ്ഞിരിക്കേണ്ട – ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ

അജീർണ്ണേ ഭോജനം വിഷം
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും)

മുദ്ഗദാളീ ഗദവ്യാളീ
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

അതി സർവ്വത്ര വർജ്ജയേൽ
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)

നാസ്തി മൂലം അനൗഷധം
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

ന വൈദ്യ: പ്രഭുരായുഷ:
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)

ചിന്താ വ്യാധിപ്രകാശായ
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

വ്യായാമശ്ച ശനൈഃ ശനൈഃ
(വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം — അമിതവേഗം പാടില്ല.)

അജവത് ചർവ്വണം കുര്യാത്
(ആഹാരം നല്ലവണ്ണം — ആടിനെപ്പോലെ — ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)

സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)

ന സ്നാനം ആചരേത് ഭുക്ത്വാ
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും)

നാസ്തി മേഘസമം തോയം
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)

അജീർണ്ണേ ഭേഷജം വാരി
(തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.)

സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_)

നിത്യം സർവ്വ രസാഭ്യാസ:
(ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം — ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)

ജഠരം പൂരയേദർദ്ധം അന്നൈ:
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക — ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )

ഭുക്ത്വോപവിശതസ്തന്ദ്രാ
(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും — ഉണ്ടാൽ അരക്കാതം നടക്കുക )

ക്ഷുത് സ്വാദുതാം ജനയതി
(വിശപ്പ് രുചി വർദ്ധിപ്പിക്കും – Hunger is the best sauce.)

ചിന്താ ജരാണാം മനുഷ്യാണാം
(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും — Worrying ages men and women.)

ശതം വിഹായ ഭോക്തവ്യം
(നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. )

സർവ്വധർമ്മേഷു മദ്ധ്യമാം
(എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക — Via media is the best)

നിശാന്തേ ച പിബേത് വാരി:
(ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും)

വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു — കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?)

ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.)

ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം
(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്)

ആഹാരോ മഹാഭൈഷജ്യമുച്യതേ
(ആഹാരമാണ് മഹാമരുന്ന്)

രുഗബ്‌ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം
(ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship)

ജ്വരനാശായ ലംഘനം
(പനിയുണ്ടെങ്കിൽ ഉണ്ണരുത് )

പിബ തക്രമഹോ നൃപ രോഗഹരം
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ — രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.)

ന ശ്രാന്തോ ഭോജനം കുര്യാത്
(തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.)

ഭുക്ത്വോപവിശത: സ്ഥൗല്യം
(ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും)

ദിവാസ്വാപം ന കുര്യാതു
(പകലുറങ്ങരുത് — കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,)

ലാഭാനാം ശ്രേഷ്ഠമാരോഗ്യം
(ഏറ്റവും മുന്തിയ നേട്ടം — ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം)

സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്
(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം)

പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ
(ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല.)

വിനാ ഗോരസം കോ രസം ഭോജനാനാം?
(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?)

ആരോഗ്യം ഭോജനാധീനം
(ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്

മിതഭോജനേ സ്വാസ്ഥ്യം
(ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്.)

സർവ്വരോഗഹരീ ക്ഷുധാ
(ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.)

Telephone Medical Service Numbers by KCBC

Nelson MCBS

കോവിഡിന്റെ പശ്ചാത്തലത്തിൽ ടെലിഫോൺ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ KCBC നൽകിയിരിക്കുന്ന ഡോക്ടർ സിസ്റ്റേഴ്സിന്റെ ഫോൺ നമ്പറുകൾ…

Dr Sr Upasana – 9744883559

Dr Sr Pranitha – 9447829296

Dr Sr Jaya – 9526862025

Dr Sr Athulya – 9497780187

Dr Sr Alphonse – 8921084954

Dr Sr Bensy – 9747030731

Dr Sr Alphonsa – 9633126809

Dr Sr Tessin – 9947295890

Dr Sr Joslit – 8893358900

Dr Sr Sherin – 9447307947

Dr Sr Theresa Mariya – 9605929938

Dr Sr Juby – 6235204555

Dr Sr Archana – 8281655772

Dr Sr Sheba – 8281178504

Dr Sr Lissy – 9495634050

Dr Sr Mary Margaret – 9447093837

Dr Sr Elsa Thomas – 9497277079

Dr Sr Elsy Lukose – 9656758949

Dr Sr Nirleena – 8157989617

Dr Sr Dhanya – 8547176462

Dr Sr Reena – 9497448795

Dr Sr Nimmy Varghese – 8281168460

Dr Sr Agnes Jose – 9495818644

Dr Sr Shanty – 9497875599

Dr Sr Anet – 6360428508

Dr Sr Lucia George – 9495167809

Dr…

View original post 24 more words

ഉത്തരവാദിത്തമുള്ള പൗരൻ

🤣🤣🤣🤣🤣🤣🤣🤣

ഒരു പണിക്കും പോകാതെ വീട്ടിൽ ചുമ്മാ കുത്തിയിരിക്കുന്നവനെ പണ്ടൊക്കെ വിളിച്ചിരുന്നത് *”മടിയൻ”* *”ഒരു വകക്ക് കൊള്ളാത്തവൻ”* എന്നൊക്കെയായിരുന്നു
ഇപ്പൊ വിളിക്കുന്നത് *”ഉത്തരവാദിത്തമുള്ള പൗരൻ”* എന്നാണ്.

😀😀😀😀😀😀😀😀😀😀