സ്നേഹപൂർവ്വം റോക്കിയുടെ ഉടമസ്ഥൻ

ദിവസവും , മുഖത്ത് ക്ഷീണം തോന്നിക്കുന്ന പ്രായമായ ഒരു നായ എന്റെ മുറ്റത്തേക്ക് വരുമായിരുന്നു.

അവന്റെ കഴുത്തിലുള്ള കോളറും, ആരോഗ്യമുള്ള ശരീരവും കണ്ടപ്പോൾ അവനൊരു വീടുണ്ടെന്നും, അവനെ നന്നായി പരിപാലിക്കുന്ന ഒരു ഉടമസ്ഥൻ ഉണ്ടെന്നും എനിക്ക് മനസ്സിലായി.

അവൻ ശാന്തമായി എന്റെ അടുത്തേക്ക് വന്നു, ഞാൻ അവന്റെ തലയിൽ തലോടി. അവൻ എന്റെ കൈയ്യൊക്കെ നക്കി, വാലും ആട്ടികൊണ്ട് എന്റെ കൂടെ വീടിന്റ അകത്തേക്കു വന്നു… എന്നിട്ട് പതുക്കെ ഹാളിൽ വന്ന് ഒരു മൂലയിൽ ചുരുണ്ടുകൂടി കിടന്നു ഉറങ്ങി.

ഒരു മണിക്കൂറിന് ശേഷം അവൻ എണീറ്റു വാതിൽക്കൽ പോയി നിന്നു.. പുറത്തേക്ക് പോകണം എന്ന മട്ടിൽ.. ഞാൻ വാതിൽ തുറന്നു കൊടുത്തു. അവൻ പുറത്തിറങ്ങി തിരിഞ്ഞു നിന്ന് എന്നെ നോക്കി വാലാട്ടികൊണ്ട് നിന്നു. എന്നിട്ട് അവൻ പോയി.

പിറ്റേന്ന് അവൻ എന്റെ മുറ്റത്ത് തിരിച്ചെത്തി, നേരെ അകത്തേക്ക് നടന്ന് ഹാളിൽ തന്റെ സ്ഥലത്തേക്ക് പോയി ചുരുണ്ടുകൂടി ഒരു മണിക്കൂറോളം ഉറങ്ങി.

ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും പുറത്തേക്ക്..

ഇങ്ങനെ ഇത് ആഴ്ചകളോളം തുടർന്നു.

ഇവന്റെ ഈ പതിവ് കണ്ടിട്ട് എനിക്ക് കൗതുകം തോന്നി. ഞാൻ അവന്റെ കോളറിൽ ഒരു കുറിപ്പ് എഴുതി പിൻ ചെയ്തു വെച്ചു.

“‘സുന്ദരനും സ്നേഹവും നിറഞ്ഞ ഈ നായയുടെ ഉടമ ആരാണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.. മാത്രമല്ല, എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് നിങ്ങളുടെ നായ ഒരു മണിക്കൂർ ഉറങ്ങാനായി എന്റെ വീട്ടിൽ വരുന്നുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?”…!

അടുത്ത ദിവസം അവൻ പിന്നേം വന്നു..

ഞാൻ നോക്കിയപ്പോൾ കോളറിൽ ഒരു കുറിപ്പ്..

കോളറിൽ നിന്ന് ആ കുറിപ്പ് എടുത്ത് ഞാൻ അത് വായിച്ചു.

‘നമസ്കാരം സർ 🙏. അവൻ എന്റെ നായ റോക്കി ആണ്..

വീട്ടിൽ എന്റെ ഭാര്യയുടെ നിർത്താതെയുള്ള സംസാരവും കുണുകുണാ വർത്തമാനവും കാരണം അവന് സ്വസ്ഥമായി ഒന്ന് ഉറങ്ങാൻ പറ്റുന്നില്ല.. എനിക്കും..

അതുകൊണ്ട് താങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ നാളെ അവന്റെ കൂടെ ഞാനും താങ്കളുടെ വീട്ടിലേക്ക് ഉറങ്ങാൻ വന്നോട്ടെ?

സ്നേഹപൂർവ്വം,

റോക്കിയുടെ ഉടമസ്ഥൻ “
🙏🙏🙏


Posted

in

by

Comments

Leave a comment

Design a site like this with WordPress.com
Get started